Jersey: ഷാഹിദ് കപൂർ ചിത്രം ജേഴ്‌സിയുടെ ട്രെയിലർ പുറത്തിറങ്ങി

 ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ജേഴ്‌സി തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്

Written by - Zee Malayalam News Desk | Last Updated : Apr 4, 2022, 05:41 PM IST
  • ഗൗതം തിണ്ണനൂരി സംവിധാനം ചെയ്ത ജേഴ്സി അല്ലു അരവിന്ദാണ് നിർമ്മിക്കുന്നത്
  • ഡിസംബറിൽ ജേഴ്സി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും, കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു
  • തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഷാഹിദ് വാർത്ത പുറത്തുവിട്ടത്
Jersey: ഷാഹിദ് കപൂർ ചിത്രം ജേഴ്‌സിയുടെ ട്രെയിലർ പുറത്തിറങ്ങി

ഷാഹിദ് കപൂർ നായകാനാകുന്ന പുതിയ ചിത്രം  ജേഴ്‌സിയുടെ ട്രെയിലർ പുറത്തിറങ്ങി. ചിത്രം പുറത്തിറങ്ങാൻ 10 ദിവസം മാത്രം ശേഷിക്കെയാണ് ട്രെയിലർ എത്തിയത്. തന്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഷാഹിദ് വാർത്ത പുറത്തുവിട്ടത്.

 ഷാഹിദ് കപൂറും മൃണാൽ ഠാക്കൂറും പ്രധാന വേഷങ്ങളിൽ എത്തുന്ന ജേഴ്‌സി തെലുങ്ക് ചിത്രത്തിന്റെ റീമേക്കാണ്. 2021 ഡിസംബറിൽ ജേഴ്സി റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നെനങ്കിലും, കോവിഡ് മൂലം നീട്ടിവെക്കുകയായിരുന്നു. ഇതേ തുടർന്ന് ഷൂട്ടിങ്ങ് പലപ്പോഴും മാറ്റണ്ടതായി വന്നു.  

ഗൗതം തിണ്ണനൂരി സംവിധാനം ചെയ്ത ജേഴ്സി അല്ലു അരവിന്ദാണ് ചിത്രം നിർമ്മിക്കുന്നത് കൂടാതെ ദിൽ രാജു, എസ് നാഗ വംശി, അമൻ ഗിൽ എന്നിവരും ചിത്രത്തിന്റെ നിർമ്മാതാക്കളിലുണ്ട്. ഷാഹിദ് കപൂറിനെ കൂടാതെ മൃണാൾ താക്കൂർ, പങ്കജ് കപൂർ, ഗീതിക മെഹന്ദ്രു, രുദ്രാഷിഷ് മജുംദേർ, റോണിത് കമ്ര, പാലക് സിങ്, ശിശിർ ശർമ്മ, ശിവം ശർമ്മ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News