Jawanum Mullappoovum Ott Update: ജവാനും മുല്ലപ്പൂവും ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്ന് നിർമ്മിച്ച ചിത്രം സംവിധാനം ചെയ്തത് നവാഗതനായ രഘുമേനോൻ ആണ്.  

Written by - Zee Malayalam News Desk | Last Updated : May 11, 2023, 04:11 PM IST
  • ആമസോൺ പ്രൈമിലും സിംപ്ലി സൗത്തിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
  • മെയ് 12 മുതൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്.
  • 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്.
Jawanum Mullappoovum Ott Update: ജവാനും മുല്ലപ്പൂവും ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം?

സുമേഷ് ചന്ദ്രൻ, രാഹുൽ മാധവ്, ശിവദ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായ ചിത്രം ജവാനും മുല്ലപ്പൂവും ഒടിടിയിലേക്ക്. ആമസോൺ പ്രൈമിലും സിംപ്ലി സൗത്തിലുമാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. മെയ് 12 മുതൽ സ്ട്രീമിങ് തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. 2 ക്രീയേറ്റീവ് മൈൻഡ്സിന്റെ ബാനറിൽ വിനോദ് ഉണ്ണിത്താനും സമീർ സേട്ടും ചേർന്നാണ് ചിത്രം നിർമ്മിച്ചത്. നവാഗതനായ രഘുമേനോൻ ആണ് ചിത്രം സംവിധാനം ചെയ്തത്. ജയശ്രീ ടീച്ചർ എന്ന കഥാപാത്രത്തിന്റെ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം നിർവ്വഹിച്ചത് സുരേഷ് കൃഷ്ണൻ ആണ്. 

ജയശ്രീ ടീച്ചറായി ശിവദയും ഗിരിധറായി സുമേഷ് ചന്ദ്രനും വേഷമിടുന്നു. രാഹുൽ മാധവ്, ബേബി സാധിക മേനോൻ, ദേവി അജിത്ത്, ബാലാജി ശർമ്മ, വിനോദ് കെടാമംഗലം, സാബു ജേക്കബ്, കോബ്രാ രാജേഷ്, സന്ദീപ് കുമാർ, അമ്പിളി സുനിൽ, ലതാദാസ്, കവിതാ രഘുനന്ദൻ, ബാലശങ്കർ, ഹരിശ്രീ മാർട്ടിൻ, ശരത് കുമാർ എന്നിവരാണ് ചിത്രത്തിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Also Read: Antony Varghese: 'അദ്ദേഹം ചതിക്കില്ലെന്ന് വിശ്വസിച്ചു, നടത്തിയത് വ്യക്തിഹത്യ'; ജൂഡിനെതിരെ ആന്റണി പെപ്പെ

 

ക്യാമറ: ഷാൽ സതീഷ്, എഡിറ്റർ: സനൽ അനിരുദ്ധൻ, പ്രൊഡക്ഷൻ കൺട്രോളർ: നന്ദു പൊതുവാൾ, അസോസിയേറ്റ് പ്രൊഡ്യൂസർ: ആർ ഡി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: മാളവിക എസ് ഉണ്ണിത്താൻ, ലൈൻ പ്രൊഡ്യൂസർ: സുഭാഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബാബുരാജ് ഹരിശ്രി, അസോ. ഡയറക്ടർ: രാജേഷ് കാക്കശ്ശേരി, ആർട്ട് അശോകൻ ചെറുവത്തൂർ, സംഗീതം: 4 മ്യൂസിക്സ് ആൻഡ് മത്തായി സുനിൽ, ഗാനരചന: ബി.കെ ഹരിനാരായണൻ ആൻഡ് സുരേഷ് കൃഷ്ണൻ, കൊറിയോഗ്രാഫർ: അയ്യപ്പദാസ് വി.പി, കോസ്റ്റ്യൂം: ആദിത്യ നാണു, മേക്കപ്പ്: പട്ടണം ഷാ, സൗണ്ട് ഡിസൈൻ: ചാൾസ്, പി.ആർ.ഒ: പി.ശിവപ്രസാദ്, വി.എഫ്.എക്സ്: ജിഷ്ണു പി ദേവ്, സ്റ്റിൽസ്: ജിതിൻ മധു, ഡിസൈൻസ്: മാ മി ജോ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News