Jawan Movie Update: 'ജവാനി'ല്‍ വിജയ് പോലീസ് വേഷത്തിൽ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തുന്ന ഷാരൂഖ് ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. 

Written by - Zee Malayalam News Desk | Last Updated : Aug 17, 2023, 04:19 PM IST
  • ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.
  • ചിത്രം പ്രഖ്യാപിച്ചത് മുതൽ വിജയ് ജവാനിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
  • പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്.
Jawan Movie Update: 'ജവാനി'ല്‍ വിജയ് പോലീസ് വേഷത്തിൽ? റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്...

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അടുത്തിടെ വിവിധ ക്യാരക്ടറുകളുടെ പോസ്റ്ററുകൾ നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു. കൂടാതെ അനിരുദ്ധ് ഒരുക്കിയ ചിത്രത്തിലെ ​ഗാനവും ശ്രദ്ധ നേടിക്കൊണ്ടിരിക്കുകയാണ്.

ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്ന റിപ്പോർട്ടുകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. ചിത്രം പ്രഖ്യാപിച്ചത് മുതൽ വിജയ് ജവാനിൽ അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. പോലീസ് വേഷത്തിലാണ് ചിത്രത്തിൽ വിജയ് എത്തുന്നത് എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ പുറത്തുവരുന്നത്. എന്നാൽ വിജയ് ജവാനില്‍ എത്തുമോ എന്നത് സംബന്ധിച്ച് നിർമ്മാതാക്കളുടെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ആറ്റ്ലി ചിത്രമായതിനാൽ തന്നെ വിജയ് കാമിയോ റോളിൽ എത്തിയേക്കും എന്ന പ്രതീക്ഷയിലാണ് ആരാധകർ. 

രണ്ട് സൂപ്പർ താരങ്ങളും ഒരു ഫ്രെയിമിൽ എത്തുന്നത് ദക്ഷിണേന്ത്യന്‍ പ്രേക്ഷകർക്കും ബോളിവുഡ് പ്രേക്ഷകര്‍ക്കും ആവേശമായിരിക്കും. അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായ വിജയ് ജവാനില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഷാരൂഖ് ഖാനും സംവിധായകന്‍ അറ്റ്ലിയുമായുള്ള ബന്ധത്തിലാണ് പ്രതിഫലം വാങ്ങാത്തതെന്നാണ് റിപ്പോർട്ട്.

Also Read: Kavya Madhavan: ഒടുവിൽ ആ സന്തോഷം ആരാധകരെ അറിയിച്ചു; ഇതാണ് കാവ്യ പങ്കുവെച്ച പുതുവിശേഷം

 

സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയേറ്റുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രം ഒരേസമയം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട വേഷത്തിലാണ് ഷാരൂഖ് ജവാനിൽ എത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ​ഗൗരി ​ഖാനാണ് ജവാൻ നിർമിക്കുന്നത്. ചിത്രത്തിൽ ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നയൻതാരയുടേയും ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News