Jawan Movie Big Update: ജവാനില്‍ വിജയ് ഉണ്ടോ? ആകാംക്ഷയുണർത്തി വൻ അപ്ഡേറ്റ് പുറത്ത്

Thalapathy Vijay: ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ ക്യാരക്ടറുകളുടെ പോസ്റ്ററുകൾ നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 26, 2023, 01:28 PM IST
  • ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്
  • ചിത്രം പ്രഖ്യാപിച്ചത് മുതൽ, ദളപതി വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു
Jawan Movie Big Update: ജവാനില്‍ വിജയ് ഉണ്ടോ? ആകാംക്ഷയുണർത്തി വൻ അപ്ഡേറ്റ് പുറത്ത്

പ്രേക്ഷകർ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന സിനിമയാണ് 'ജവാൻ'. ജവാന്റെ ഓരോ അപ്ഡേറ്റുകളും വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. ആറ്റ്ലിയാണ് ജവാൻ സംവിധാനം ചെയ്യുന്നത്. നയൻതാരയാണ് ചിത്രത്തിൽ ഷാരൂഖ് ഖാന്റെ നായികയായി എത്തുന്നത്. ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി വിവിധ ക്യാരക്ടറുകളുടെ പോസ്റ്ററുകൾ നിർമാതാക്കൾ പുറത്ത് വിട്ടിരുന്നു.

കഴിഞ്ഞ ദിവസം വിജയ് സേതുപതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടിരുന്നു. ചിത്രത്തില്‍ ഗംഭീരമായ ഒരു ക്യാമിയോ റോളില്‍ ദളപതി വിജയ് എത്തുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ചിത്രം പ്രഖ്യാപിച്ചത് മുതൽ, ദളപതി വിജയ് അതിഥി വേഷത്തിൽ എത്തുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ജവാന്‍റെ ആക്ഷൻ കൊറിയോഗ്രാഫർ ഇത് സംബന്ധിച്ച പുതിയ അപ്ഡേറ്റ് പുറത്ത് വിട്ടത്. എന്നാൽ വിജയ് ജവാനില്‍ എത്തുമോ എന്നത് സംബന്ധിച്ച് നിർമ്മാതാക്കളുടെ ഭാ​ഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല.

ALSO READ: Jawan Movie: 'മരണത്തിന്റെ വ്യാപാരി'; ഷാരൂഖുമായി കൊമ്പുകോർക്കാൻ വിജയ് സേതുപതി, ജവാൻ ക്യാരക്ടർ പോസ്റ്റർ

എന്നാൽ, ജവാൻ ടീമിലെ ഒരു അംഗത്തിന്‍റെ വെളിപ്പെടുത്തല്‍ വഴി പുറത്ത് വന്ന ഈ അപ്ഡേറ്റ് ആരാധാകരെ ആവേശത്തിലാക്കിയിരിക്കുകയാണ്. രണ്ട് സൂപ്പർ താരങ്ങളും ഒരു ഫ്രെയിമിൽ എത്തുന്നത് ദക്ഷിണേന്ത്യന്‍ പ്രേക്ഷകർക്കും ബോളിവുഡ് പ്രേക്ഷകര്‍ക്കും ആവേശമായിരിക്കും. അതേ സമയം ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനായ വിജയ് ജവാനില്‍ പ്രതിഫലം വാങ്ങാതെയാണ് അഭിനയിച്ചതെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഷാരൂഖ് ഖാനും സംവിധായകന്‍ അറ്റ്ലിയുമായുള്ള ബന്ധത്തിലാണ് പ്രതിഫലം വാങ്ങാത്തതെന്നാണ് റിപ്പോർട്ട്.

വിജയ്ക്ക് ചിത്രത്തിൽ എന്തായിരിക്കും റോൾ എന്നത് സംബന്ധിച്ച് വ്യക്തതയില്ല. എന്നാൽ, ആക്ഷന്‍ രംഗത്താണ് വിജയ് പ്രത്യക്ഷപ്പെടുന്നതെന്ന സൂചനകൾ പുറത്ത് വരുന്നുണ്ട്. നേരത്തെ നയൻതാര, ഷാരൂഖ് എന്നിവരുടെ ജവാനിലെ ക്യാരക്ടർ ലുക്കുകൾ പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസമാണ് വിജയ് സേതുപതിയുടെ ക്യാരക്ടർ ലുക്ക് പുറത്ത് വിട്ടത്. സെപ്റ്റംബർ ഏഴിനാണ് ജവാൻ തിയേറ്റുകളിൽ പ്രദർശനത്തിനെത്തുന്നത്. ചിത്രം ഒരേസമയം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായാണ് പുറത്തിറക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം ഇരട്ട വേഷത്തിലാണ് ഷാരൂഖ് ജവാനിൽ എത്തുന്നത്. റെഡ് ചില്ലീസ് എന്‍റര്‍ടെയ്ന്‍‍മെന്‍റിന്‍റെ ബാനറില്‍ ​ഗൗരി ​ഖാനാണ് ജവാൻ നിർമിക്കുന്നത്. ചിത്രത്തിൽ ദീപിക പദുക്കോൺ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. നയൻതാരയുടേയും ആറ്റ്ലിയുടെയും ആദ്യ ബോളിവുഡ് ചിത്രമാണ് ജവാൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News