കൊച്ചി : പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ജനഗണമന സിനിയമുടെ ട്രെയിലർ പുറത്ത് വിട്ടു. ഏപ്രിൽ 28ന് റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ നാല് മിനിറ്റിൽ അധികം നീണ്ട് നിൽക്കുന്ന ട്രെയിലർ വീഡിയോയാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.
ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയ്ക്ക് ശേഷം പൃഥ്വിരാജും സുരാജും ഒന്നിക്കുന്ന ചിത്രത്തിന്റെ കഴിഞ്ഞ ടീസറിന് വലിയ തോതിൽ പ്രേക്ഷക ശ്രദ്ധ ലഭിച്ചിരുന്നു. "ഗാന്ധിയെ കൊന്നതിന് രണ്ട് പക്ഷമുള്ള നാടായിത് സാറെ" എന്ന് പൃഥ്വിരാജിന്റെ ഡയലോഗിന് സിനിമയെ രാഷ്ട്രീയവും വ്യക്തമാക്കിയിരുന്നു.
ALSO READ : ആരും പറയാത്ത ട്രാൻസ്ജെൻഡേഴ്‌സ് ജീവിതം; 'അതേർസ്' പുതുമയാകുന്നത് ഇങ്ങനെ; സംവിധായകൻ ശ്രീകാന്ത് പറയുന്നു
ട്രെയിലറിലും സമാനമായ രാഷ്ട്രീയ പരാമർശങ്ങൾ പൃഥ്വിരാജിന്റെ കഥാപാത്രം നടത്തുന്നുണ്ട്. "ഇവിടെ നോട്ട് നിരോധിക്കും വേണ്ടി വന്നാൽ വോട്ടും നിരോധിക്കും ഒരുത്തനും ചോദിക്കില്ല, കാരണം ഇത് ഇന്ത്യയല്ലേ" എന്നാണ് പൃഥ്വിരാജിന്റെ കഥാപാത്രം പറയുന്ന മറ്റൊരു രാഷ്ട്രീയപരമായ ഡയലോഗ്.
ക്വീൻ എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തിലേക്കെത്തിയ ഡിജോ ജോസ് ആന്റണിയാണ് ജനഗണമനയുടെ സംവിധായകൻ. ഷാരിസ് മുഹമ്മദ് ആണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്റെ ബാനറിൽ സുപ്രിയ മേനോനും മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനുമാണ് ചേർന്നാണ് ജന ഗണ മന നിർമ്മിക്കുന്നത്.
ALSO READ : Oruthee Movie: സിബി മലയിൽ മുതൽ ഭാവന വരെ... പ്രശംസകളിൽ നിറഞ്ഞ് 'ഒരുത്തീ'
പൃഥ്വിക്കും സുരാജിന് പുറമെ മംമ്ത മോഹൻദാസ്, ശ്രീദിവ്യ, ധ്രുവൻ, ഷാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസ്, വിനോദ് സാഗഡ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയ് കുമാർ, വൈഷ്ണവി വേണുഗോപാൽ തുടങ്ങിയരവാണ് പ്രധാന കഥാപത്രങ്ങളായി ചിത്രത്തിലെത്തുന്നത്.
സൂദീപ് ഇളമൺ ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ശ്രീജിത്ത് സാരംഗാണ് എഡിറ്റിങ്. ജേക്സ് ബിജോയായണ് ചിത്രത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.