CBI 5 The Brain : സിബിഐ 5 ൽ സേതുരാമയ്യര്‍ക്കൊപ്പം വിക്രമും എത്തുന്നു; ജഗതിയുടെ ശക്തമായ തിരിച്ചു വരവ്

മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Feb 27, 2022, 08:37 PM IST
  • സിബിഐ സീരിസിന്റെ അഞ്ചാം പതിപ്പായ സിബിഐ 5 ദ ബ്രെയിനിലൂടെയാണ് സിനിമാ രംഗത്തേക്ക് ജഗതി തിരികെയെത്തുന്നത്.
  • ജഗതി ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു.
  • മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നത്.
  • ജഗതിയുടെ മകന്‍ രാജ്കുമാറും ചിത്രത്തിന്റെ ഭാഗമായി ഉണ്ട്.
CBI 5 The Brain : സിബിഐ 5 ൽ സേതുരാമയ്യര്‍ക്കൊപ്പം വിക്രമും എത്തുന്നു; ജഗതിയുടെ ശക്തമായ തിരിച്ചു വരവ്

Kochi : സിബിഐ 5വിൽ ശക്തമായ കഥാപാത്രമായി ജഗതി ശ്രീകുമാർ തിരികെയെത്തുന്നു.  സിബിഐ സീരിസിന്റെ അഞ്ചാം പതിപ്പായ സിബിഐ 5 ദ ബ്രെയിനിലൂടെയാണ് സിനിമാ രംഗത്തേക്ക് ജഗതി തിരികെയെത്തുന്നത്. ജഗതി ചിത്രത്തിൽ അഭിനയിക്കുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ സ്ഥിരീകരിച്ചു. മറ്റ് സിബിഐ ചിത്രങ്ങളെ പോലെ ഇത്തവണയും ശക്തമായ കഥാപാത്രമായി തന്നെയാണ് ജഗതിയുടെ വിക്രം എത്തുന്നത്. ജഗതിയുടെ മകന്‍ രാജ്കുമാറും ചിത്രത്തിന്റെ ഭാഗമായി ഉണ്ട്.

'സേതുരാമയ്യരായി മമ്മൂട്ടി സാര്‍ അഭിനയിക്കുമ്പോള്‍ ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രം അവരോട് ഒപ്പം അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്. അതിന് ഞാന്‍ ഈശ്വരനോടും ഗുരുനാഥന്‍മാരോടും നന്ദി പറയുന്നു.' എന്ന് സംവിധായകന്‍ കെ.മധു ഇന്ന് പറഞ്ഞു.

ALSO READ: CBI 5 : സിബിഐ 5 ദി ബ്രെയിൻ: അഞ്ചാമത് സിബിഐ ചിത്രത്തിൻറെ മോഷൻ പോസ്റ്ററെത്തി

ചിത്രത്തിൻറെ പേരും മോഷൻ പോസ്റ്ററും ഇന്നലെ, ഫെബ്രുവരി 26 ന് പുറത്ത് വിട്ടിരുന്നു. സൈന മൂവീസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് പോസ്റ്റർ പുറത്ത് വിട്ടത്. മുൻപ് 4 തവണയും സേതുരാമയ്യരെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷകർ അഞ്ചാം വരവിനായുള്ള കാത്തിരിപ്പിലും കൗതുകത്തിലുമാണ്. ചിത്രത്തിൻറെ സ്വിച്ച് ഓൺ കർമം നവംബർ 29 ന് നിർവഹിച്ചിരുന്നു. സേതുരാമയ്യരുടെ ആദ്യത്തെ ചിത്രത്തിന് 34 വർഷം തികയുന്ന സമയത്താണ് അഞ്ചാം ചിത്രം ആരംഭിച്ചിരിക്കുന്നത്. 

ചിത്രത്തിൽ സിബിഐ ഉദ്യോഗസ്ഥനായി രമേശ് പിഷാരടിയും എത്തുന്നുണ്ട്. ഇത് ജഗതിക്ക് പകരമാണെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ഈ സംശയമാണ് അണിയറ പ്രവർത്തകർ ഇപ്പോൾ തീർത്തിരിക്കുന്നത്. ഇതിനു മുന്നേ ഇറങ്ങിയ 4 ചിത്രങ്ങളും വൻ വിജയമായിരുന്നു. ഈ അഞ്ചാം വരവിലും എസ് എൻ സ്വാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. 

ഒരു സിബിഐ ഡയറികുറിപ്പിന് ഫെബ്രുവരി 18 ണ് 33 വർഷങ്ങൾ തികഞ്ഞിരുന്നു. അതിന് ശേഷം ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നീ ചിത്രങ്ങൾ തീയേറ്ററുകളിൽ വൻ വിജയം നേടിയിരുന്നു. ചിത്രത്തിൻറെ അഞ്ചാം ഭാഗം കൂടി ഇറങ്ങുന്നതോട് കൂടി ഒരു അപൂർവ റെക്കോർഡ് കൂടി നേടുകയാണ് ഈ സീരീസ്.  ലോക സിനിമ ചരിത്രത്തിൽ തന്നെ ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്,ഒരേ സംവിധായകന്‍ എന്നിവയുമായി എത്തുന്ന സിനിമ സീരീസ് എന്ന നേട്ടം ചിത്രം നേടുമെന്ന് സംവിധായകൻ പറഞ്ഞിരുന്നു.

സേതുരാമയ്യരായി വിസ്മയിപ്പിക്കാൻ വീണ്ടും മമ്മൂട്ടിയെത്തുമ്പോൾ സഹപ്രവർത്തകൻ ചാക്കോ എന്ന കഥാപാത്രമായി മുകേഷും എത്തുന്നു. കൂടാതെ രൺജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്ത്, സായ് കുമാർ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News