Iyer in Arabia: 'അയ്യർ ഇൻ അറേബ്യ' ജിസിസിയിലേക്ക്! ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്നു

Iyer in Arabia GCC release date: കുടുംബ ബന്ധങ്ങൾക്ക് പ്രാധാന്യം നൽകുന്ന ആക്ഷേപഹാസ്യ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'.

Written by - Zee Malayalam News Desk | Last Updated : Feb 8, 2024, 12:17 PM IST
  • ചിത്രം ഫെബ്രുവരി 2നാണ് കേരളത്തിൽ തിയേറ്റർ റിലീസ് ചെയ്തത്.
  • ഫെബ്രുവരി 9 വെള്ളിയാഴ്ച ചിത്രം ജിസിസി റിലീസ് ചെയ്യും.
  • എം എ നിഷാദാണ് ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തത്.
Iyer in Arabia: 'അയ്യർ ഇൻ അറേബ്യ' ജിസിസിയിലേക്ക്! ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്നു

തിയേറ്ററുകളിൽ ചിരിയുടെ വിസ്മയം തീർത്ത്, പ്രേക്ഷക ഹൃദയങ്ങളിൽ ആഴത്തിൽ സ്പർശിച്ച സിനിമയാണ് മുകേഷ്, ഉർവശി, ധ്യാൻ ശ്രീനിവാസൻ, ഷൈൻ ടോം ചാക്കോ, ദുർഗ്ഗാ കൃഷ്ണ, ഡയാന ഹമീദ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച 'അയ്യർ ഇൻ അറേബ്യ'. മതം, വിശ്വാസം, കുടുംബം, പ്രണയം എന്നീ വിഷയങ്ങൾ പശ്ചാത്തല‌മാക്കി ഫെബ്രുവരി 2ന് കേരളത്തിൽ തിയേറ്റർ റിലീസ് ചെയ്ത ചിത്രം രണ്ടാം വാരത്തിലേക്ക് കടക്കുന്ന അവസരത്തിൽ ചിത്രത്തിന്റെ ജിസിസി റിലീസ് ഡേറ്റ് നിർമ്മാതാക്കൾ പുറത്തുവിട്ടു. ഫെബ്രുവരി 9 വെള്ളിയാഴ്ച ചിത്രം ജിസിസി റിലീസ് ചെയ്യും. 

കണ്ടിറങ്ങിയവർ​ മികച്ച അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ ചിത്രം വെൽത്ത് ഐ പ്രൊഡക്ഷൻസിന്റെ ബാനറിൽ എം എ നിഷാദാണ് തിരക്കഥയെഴുതി സംവിധാനം ചെയ്തത്. പ്രവാസി ബിസിനസ്മാൻ വിഘ്‌നേഷ് വിജയകുമാറാണ് നിർമ്മാതാവ്. കുടുംബ ബന്ധങ്ങൾക്ക് മൂല്യം നൽകി ഒരുക്കിയ ആക്ഷേപഹാസ്യ ചിത്രമാണ് 'അയ്യർ ഇൻ അറേബ്യ'. ശ്രീനിവാസ് അയ്യറായ് മുകേഷ് വേഷമിട്ട ചിത്രത്തിൽ ഝാൻസി റാണിയായ് ഉർവശി എത്തി. രാഹുൽ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസൻ കൈകാര്യം ചെയ്തു. രാഹുലിന്റെ പ്രണയിനി സെഹ്‌റയെ ദുർഗ്ഗാ കൃഷ്ണയും അവതരിപ്പിച്ചു. മറ്റ് സുപ്രധാനമായ വേഷങ്ങൾ ഷൈൻ ടോം ചാക്കോയും ഡയാന ഹമീദും ​ഗംഭീരമാക്കി.

ALSO READ: 'അങ്കിളും കുട്ട്യോളും' ഫെബ്രുവരി 9ന് തിയേറ്ററുകളിൽ

ഛായാഗ്രഹണം: സിദ്ധാർത്ഥ് രാമസ്വാമി, വിവേക് മേനോൻ, ചിത്രസംയോജനം: ജോൺകുട്ടി, ശബ്ദലേഖനം: ജിജുമോൻ ടി ബ്രൂസ്, സൗണ്ട് ഡിസൈൻ: രാജേഷ് പി എം, കലാസംവിധാനം: പ്രദീപ് എം വി, വസ്ത്രാലങ്കാരം: അരുൺ മനോഹർ, മേക്കപ്പ്: സജീർ കിച്ചു, പ്രൊഡക്ഷൻ കണ്ട്രോളർ: ബിനു മുരളി, അസ്സോസിയേറ്റ് ഡയറക്ടർ: പ്രകാശ് കെ മധു, സ്റ്റിൽസ്: നിദാദ്, ഡിസൈൻ: യെല്ലോടൂത്ത്, പിആർ& മാർക്കറ്റിങ്: തിങ്ക് സിനിമ മാർക്കറ്റിങ് സൊല്യൂഷൻസ്, പിആർഒ: എ എസ് ദിനേഷ്‌.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News