ജോജു ജോർജ് ആദ്യമായി ഇരട്ട വേഷത്തിൽ എത്തിയ ചിത്രം ഇരട്ട ഉടൻ തന്നെ ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യും. ചിത്രത്തിൻറെ ഡിജിറ്റൽ അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത് ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സാണ്. ചിത്രം മാർച്ച് 3 മുതൽ നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ഫെബ്രുവരി 3 ന് തീയേറ്ററുകളിൽ എത്തിയ ചിത്രമാണ് ഇരട്ട. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് തീയേറ്ററുകളിൽ നിന്ന് ലഭിച്ചത്. ചിത്രത്തിൻറെ ഒടിടി റിലീസിനായി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിലിംസും സിജോ വടക്കനും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. നവാഗതനായ രോഹിത് എം ജി കൃഷ്‍ണൻ ആണ് ഇരട്ടയുടെ സംവിധായകൻ.
ജോജുവിൻെറ 'ഇരട്ട' ഷോ.. അതാണ് ഇരട്ട. രണ്ട് പോലീസ് വേഷങ്ങളും അത്ര മനോഹരമായി സ്ക്രീനിലേക്ക് അവതരിപ്പിക്കാൻ ജോജുവിന് സാധിച്ചിട്ടുണ്ട്. ബാക്കി എല്ലാം മറന്ന് ജോജുവിൻ്റെ പ്രകടനത്തിൽ മുഴുങ്ങി നിന്നുപോകും പ്രേക്ഷകൻ. ഇരട്ടയുടെ ഏറ്റവും വലിയ പോസിറ്റീവ് വശം അത് തന്നെയാണ്. ജോജു ആണ് സ്ക്രീനിൽ ഉള്ളതെന്ന് മറന്നു കൊണ്ട് തന്നെ സിനിമ കാണാൻ സാധിക്കും. ആദ്യ പകുതി മുഴുവനായി ഒരു ത്രില്ലർ സ്വഭാവത്തിലൂടെയാണ് പോകുന്നതെങ്കിൽ രണ്ടാം പകുതി ഫ്ലാഷ്ബാക്ക് രംഗങ്ങളിലും അവസാന 20 മിനുട്ട് സസ്പെൻസ് ത്രില്ലർ രൂപേണ എത്തുന്നുമുണ്ട്.
സസ്പെൻസ് ത്രില്ലർ വിഭാഗത്തിലാണ് ചിത്രം വരുന്നത്. ജോണറിനോട് 100% നീതി പുലർത്തി പ്രേക്ഷകരെ പൂർണമായും ത്രില്ലടിപ്പിച്ച് നിർത്തുകയാണ് സിനിമ. സിനിമയുടെ ക്ലൈമാക്സ് അത്രയും നേരം കണ്ടിരുന്ന സീനുകൾക്കൊക്കെ നീതി പുലർത്തുകയും അർത്ഥം ഉണ്ടാക്കുകയും ചെയ്യുന്നതോടെ തീയേറ്ററിൽ നിന്ന് ഇറങ്ങുന്ന പ്രേക്ഷകൻ 100% സന്തുഷ്ടനാണ്. '
ഒരു അനാവശ്യ രംഗമോ അനാവശ്യ കഥാപാത്രമോ സിനിമയിൽ ഇല്ല. എല്ലാം തിരക്കഥ ആവശ്യപ്പെടുന്നത് തന്നെയാണെന്നാണ് മറ്റൊരു പ്രത്യേകത. ജേക്സ് ബിജോയുടെ ബിജിഎം മികച്ചതായിരുന്നു. ഒരു മികച്ച ത്രില്ലർ ചിത്രം ആസ്വദിക്കാൻ തീയേറ്ററിൽ നിന്ന് തന്നെ കണ്ട് ഇരട്ട ആസ്വദിക്കാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...