Mammootty Land Row: മമ്മൂട്ടിയ്ക്കും കുടുംബത്തിനും ആശ്വാസം, 40 ഏക്കർ സ്ഥലം പിടിച്ചെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

മമ്മൂട്ടിയുടേയും കുടുംബാം​ഗങ്ങളുടേയും ഉടമസ്ഥതയിലുള്ള സ്ഥലം പിടിച്ചെടുക്കാനുള്ള CLAയുടെ നീക്കം തടഞ്ഞ് മദ്രാസ് ഹൈക്കോടതി.

Written by - Zee Malayalam News Desk | Last Updated : Aug 12, 2021, 10:35 AM IST
  • മമ്മൂട്ടിയുടേയും കുടുംബാം​ഗങ്ങളുടേയും ഉടമസ്ഥതയിലുള്ള സ്ഥലം പിടിച്ചെടുക്കാനുള്ള നീക്കം മദ്രാസ് ഹൈക്കോടതി തടഞ്ഞു.
  • സ്ഥലം തിരിച്ചുപിടിക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ നീക്കമാണ് കോടതി താൽക്കാലികമായി തടഞ്ഞത്.
  • ചെങ്കൽപ്പെട്ട് കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള 40 ഏക്കർ സ്ഥലം പിടിച്ചെടുക്കാനായിരുന്നു നീക്കം.
  • 1882ലെ തമിഴ്‌നാട് വനനിയമത്തിന് കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി നിലനിർത്തണമെന്നും കാണിച്ചായിരുന്നു സിഎൽഎയുടെ നടപടി.
Mammootty Land Row: മമ്മൂട്ടിയ്ക്കും കുടുംബത്തിനും ആശ്വാസം, 40 ഏക്കർ സ്ഥലം പിടിച്ചെടുക്കുന്നത് തടഞ്ഞ് ഹൈക്കോടതി

ചെന്നൈ: നടൻ മമ്മൂട്ടിയുടെയും (Mammootty) കുടുംബാംഗങ്ങളുടെയും ഉടമസ്ഥതയിലുള്ള 40 ഏക്കർ പിടിച്ചെടുക്കാനുള്ള നീക്കം മദ്രാസ് ഹൈക്കോടതി (Madras High Court) തടഞ്ഞു. ചെങ്കൽപ്പെട്ട് (Chengalpet) കറുകഴിപ്പള്ളം ഗ്രാമത്തിലുള്ള സ്ഥലം തിരിച്ചുപിടിക്കാനുള്ള കമ്മിഷണർ ഓഫ് ലാൻഡ് അഡ്മിനിസ്ട്രേഷന്റെ (സി‌എൽ‌എ) (Commissioner for Land Administration) നീക്കമാണ് കോടതി താൽക്കാലികമായി തടഞ്ഞത്.

സംരക്ഷിത വനമാണെന്നു കാണിച്ചാണ് CLA സ്ഥലം തിരിച്ചുപിടിക്കാൻ ഉത്തരവിറക്കിയത്. ഇനി ഒരു ഉത്തരവുണ്ടാകുന്നതു വരെ ഹർജിക്കാർക്കെതിരെ നടപടി പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിർദേശം. 

Also Read: Covid കാലത്ത് ആൾക്കൂട്ടമുണ്ടാക്കി, മമ്മൂട്ടിക്കും പിഷാരടിക്കും എതിരെ പോലീസ് കേസ്

കപാലി പിള്ള എന്നയാളിൽ നിന്നും 1997ലാണ് മമ്മൂട്ടിയും കുടുംബവും 40 ഏക്കർ ഭൂമി വാങ്ങിയത്. ഈ വർഷം മാർച്ചിലാണ് മമ്മൂട്ടിയുടേയും മകൻ ദുൽഖർ സൽമാന്റേയും കുടുംബത്തിന്റേയും പേരിലുള്ള ഭൂമി പിടിച്ചെടുക്കാൻ സി‌എൽ‌എ ഉത്തരവിടുന്നത്. 1882ലെ തമിഴ്‌നാട് വനനിയമത്തിന് (Tamil Nadu Forest Act) കീഴിലുള്ള ചതുപ്പു നിലമാണെന്നും സംരക്ഷിത വനമായി (Reserved forest) നിലനിർത്തണമെന്നും പറഞ്ഞായിരുന്നു സിഎൽഎയുടെ നടപടി. തുടർന്ന് ഇതിനെതിരെ താരകുടുംബം കോടതിയിൽ ജോയിന്റ് റിട്ട് ഫയൽ (Joint Writ Petition) ചെയ്യുകയായിരുന്നു.

Also Read: One മറ്റ് ഭാഷകളിലേക്ക് റീമേക്കിനൊരുങ്ങുന്നു, ബോണി കപ്പൂറാണ് മമ്മൂട്ടി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്

1929ൽ 247 ഏക്കർ കൃഷിഭൂമിയുടെ ഭാഗമായിരുന്ന സ്ഥലമാണിത്. വിവിധ കൈമാറ്റങ്ങളിലൂടെയാണ് ഇത് പിന്നീട് മമ്മൂട്ടിയിൽ എത്തുന്നത്. പിന്നീട് കപാലി പിള്ളയുടെ മക്കൾ ഭൂമിയിടപാട് റദ്ദു ചെയ്തു. പിന്നാലെ സിഎൽഎ പട്ടയവും റദ്ദാക്കി. 

Also Read: കാണാം മമൂട്ടിയുടെ കുടുംബത്തിന്റെ അപൂർവ്വ ചിത്രങ്ങൾ          

അതേസമയം 2007ൽ ഇതിനെതിരെ മമ്മൂട്ടി ഹൈക്കോടതിയുടെ അനുകൂല ഉത്തരവ് നേടി. എന്നാൽ, അന്നത്തെ ഉത്തരവ് സ്വമേധയ പുനഃപരിശോധിച്ച് ഭൂമി പിടിച്ചെടുക്കാൻ 4 മാസം മുൻപ് CLA നീക്കം തുടങ്ങിയതോടെയാണു കേസ് വീണ്ടും ഹൈക്കോടതിയിലെത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

 

 

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News