Silent Witness: ഇന്ദ്രൻസിൻ്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം "സൈലൻ്റ് വിറ്റ്നസ്"; ആദ്യ ഗാനം റിലീസ്സായി

സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്.   

Written by - Zee Malayalam News Desk | Last Updated : Apr 26, 2024, 11:34 PM IST
  • കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ.
  • സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്.
Silent Witness: ഇന്ദ്രൻസിൻ്റെ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലർ ചിത്രം "സൈലൻ്റ് വിറ്റ്നസ്"; ആദ്യ ഗാനം റിലീസ്സായി

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി അനിൽ കാരക്കുളം സംവിധാനം ചെയ്‍ത ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രം 'സൈലൻ്റ് വിറ്റ്നസ്'ലെ ആദ്യ ഗാനം റിലീസായി.  നിരവധി താരങ്ങളുടെയും ടെക്നീഷ്യൻമാരുടേയും പേജുകളിലൂടെയാണ് ഗാനത്തിൻ്റെ ലിറികൽ വീഡിയോ റിലീസ് ചെയ്തത്. സിനിഹോപ്സ് ഒടിടി ആണ് ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫീൽ ഫ്ലയിങ്ങ് എൻ്റർടെയിൻമെൻ്റ്സിൻ്റെ ബാനറിൽ ബിനി ശ്രീജിത്ത് ആണ് ചിത്രം നിർമ്മിക്കുന്നത്. 

ALSO READ: ഇന്ദ്രജിത്തും, സർജാനോയും ഒന്നിക്കുന്ന 'മാരിവില്ലിൻ ഗോപുരങ്ങൾ'; മെയ് 10ന് തിയേറ്ററുകളിൽ

കേരളത്തിലെ ഒരു ഗ്രാമത്തിൽ നടന്ന ഒരു കുറ്റാന്വേഷണമാണ് ചിത്രത്തിൻ്റെ കഥയ്ക്ക് പിന്നിൽ. സംവിധായകനും അഡ്വ.എം.കെ റോയി എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കുന്നത്. അനീഷ് രവീന്ദ്രൻ ആണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. സംഗീതം- ഷമേജ് ശ്രീധർ. ബിനി ശ്രീജിത്തിൻ്റെ വരികൾക്ക് ലിബിൻ സ്കറിയ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. മാലാ പാർവതി, ശിവജി ഗുരുവായൂർ, മഞ്ജു പത്രോസ്, മീനാക്ഷി ദിനേഷ്, അഞ്ജലി നായർ,ബാലാജി ശർമ്മ, ജുബിൽ രാജൻ.പി.ദേവ്, അംബി നീനാസം, മഞ്ജു കെ.പി, പെക്സൺ  അംബ്രോസ്, അഡ്വ.എം.കെ റോയ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News