Marivillin Gopurangal: ഇന്ദ്രജിത്തും ശ്രുതിയും വിൻസിയും ഒന്നിക്കുന്നു; 'മാരിവില്ലിൻ ഗോപുരങ്ങൾ' ഏപ്രിൽ 12ന്

Marivillin Gopurangal release date: അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എൻ്റർടെയിനറായ മാരിവില്ലിൻ ഗോപുരങ്ങൾ എന്ന ചിത്രത്തിൽ സായികുമാർ, ബിന്ദു പണിക്കർ, ജോണി ആൻ്റണി, സലീം കുമാർ എന്നിവരുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 3, 2024, 12:10 PM IST
  • ശ്രുതി രാമചന്ദ്രൻ, വിൻസി അലോഷ്യസ് എന്നിവരാണ് ചിത്രത്തിലെ നായികമാർ.
  • വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുണ്ട്.
  • ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.
Marivillin Gopurangal: ഇന്ദ്രജിത്തും ശ്രുതിയും വിൻസിയും ഒന്നിക്കുന്നു; 'മാരിവില്ലിൻ ഗോപുരങ്ങൾ' ഏപ്രിൽ 12ന്

കോക്കേഴ്സ് മീഡിയ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് "മാരിവില്ലിൻ ഗോപുരങ്ങൾ". ചിത്രം ഏപ്രിൽ 12ന് തീയേറ്ററുകളിൽ എത്തും. ദുബായ്‌ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന രഷ് രാജ് ഫിലിംസും, പ്ലേ ഫിലിംസും ചേർന്നാണ് ലോകമെമ്പാടുമുള്ള ഓവർസീസ് റിലീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. മെലഡികളുടെ കിംങ് എന്നറിയപ്പെടുന്ന വിദ്യാസാഗർ സംഗീതമൊരുക്കുന്ന സിനിമ കൂടിയാണെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിൻ്റെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് മ്യൂസിക് 247 ആണ്.  

എല്ലാത്തരം പ്രേക്ഷകരെയും സംതൃപ്‌തിപ്പെടുത്തുന്ന തരത്തിൽ ഒരു ഫൺ പാക്കഡ്‌ ഫാമിലി എൻറർടെയ്‌നറായാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക എന്നാണ് വിവരം. കോമഡി കഥാപാത്രങ്ങൾ ധാരാളം ചെയ്യണമെന്ന് ആഗ്രഹമുള്ള വ്യക്തിയാണ് താനെന്നും ചിത്രത്തിലെ മീനാക്ഷി എന്ന കഥാപാത്രം അത്തരത്തിലുള്ള ഒന്നാണെന്നും വിൻസി പറഞ്ഞിരുന്നു. അതേസമയം, തിരക്കഥയുടെ മികവാണ് ചിത്രത്തിലേക്ക് ആകർഷിച്ചത് എന്നായിരുന്നു ശ്രുതി രാമചന്ദ്രൻ പറഞ്ഞത്. 

സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് തുടങ്ങിയവരും സിനിമയിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലൂക്ക, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന ഫാമിലി ഫൺ എൻ്റർടെയിനറായ ഈ ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് സംവിധായകനും, പ്രമോദ് മോഹനും ചേർന്നാണ്. പ്രമോദ് മോഹൻ്റേതാണ് ചിത്രത്തിൻ്റെ തിരക്കഥ. വിനായക് ശശികുമാറിന്റെതാണ് വരികൾ. 

ALSO READ: തിയേറ്ററുകൾ ഇളക്കി മറിക്കാൻ അല്ലു; 'പുഷ്പ: ദി റൂൾ' ടീസർ ഏപ്രിൽ 8ന്

ശ്യാമപ്രകാശ്.എം.എസ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം ഷൈജൽ പി.വിയും, അരുൺ ബോസും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്. ക്രിയേറ്റീവ് പ്രൊഡ്യൂസർ: കെ.ആർ. പ്രവീൺ, കോ -ഡയറക്ടർ: പ്രമോദ് മോഹൻ, പ്രൊജക്ട് ഡിസൈനർ: നോബിൾ ജേക്കബ്, കലാസംവിധാനം: അനീസ് നാടോടി, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മേക്കപ്പ്: ജിതേഷ് പൊയ്യ, സൗണ്ട് ഡിസൈൻ: റിസണൻസ് ഓഡിയോസ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, കാസ്റ്റിംങ് ഡയറക്ടർ: ശരൺ എസ്,എസ്, പി.ആർ.ഒ: പി ശിവപ്രസാദ്, സ്റ്റിൽസ്: സേതു അത്തിപ്പിള്ളിൽ, ഡിസൈൻസ്: റിഗെയിൽ കോൺസപ്റ്റ്സ്, പബ്ലിസിറ്റി: ഹൈപ്പ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News