അബുദാബി: അബുദാബിയില്‍ നടക്കുന്ന ഐഐഎഫ്‌എ ഉത്സവം 2024ൽ (ഇന്‍റര്‍നാഷണല്‍ ഇന്ത്യന്‍ ഫിലിം അക്കാദമി അവാര്‍ഡ്‌സ്) മികച്ച നടനുള്ള (തമിഴ്) പുരസ്‌കാരം ഏറ്റുവാങ്ങി വിക്രം. പൊന്നിയിൻ സെൽവൻ 2 എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് വിക്രം പുരസ്‌കാരത്തിന് അർഹനായത്. അവാര്‍ഡ് ഏറ്റുവാങ്ങുന്ന താരത്തിന്‍റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ നിറയുകയാണ്. മികച്ച നടി ഐശ്വര്യ റായ് (തമിഴ്) ആണ്. പൊന്നിയിൻ സെൽവൻ 2ലെ കഥാപാത്രത്തിനാണ് പുരസ്കാരം. പൊന്നിയിൻ സെൽവൻ 2 ഒരുക്കിയ മണി രത്നം ആണ് മികച്ച സംവിധായകൻ (തമിഴ്). ചിത്രത്തിലെ അഭിനയത്തിന് സഹനടനുള്ള പുരസ്കാരത്തിന് ജയറാമും അർഹനായി. പൊന്നിയിൻ സെൽവൻ 2ലൂടെ മികച്ച സംഗീത സംവിധായകനുള്ള (തമിഴ്) പുരസ്കാരം എ ആർ റഹ്മാൻ സ്വന്തമാക്കി.
സൗത്ത് ഇന്ത്യൻ സിനിമയിലെയും ബോളിവുഡ് സിനിമയിലെയും വമ്പൻ താരങ്ങളെ ഒരുമിച്ച് കൊണ്ടുവന്ന അവാർഡ് നിശയായിരുന്നു ഐഐഎഫ്‌എ ഉത്സവം 2024. മണിരത്‌നം , സാമന്ത റൂത്ത് പ്രഭു, ചിരഞ്ജീവി, നന്ദമുരി ബാലകൃഷ്ണ, എആർ റഹ്മാൻ, റാണ ദഗ്ഗുബതി, വെങ്കിടേഷ് ദഗ്ഗുബാട്ടി, ഐശ്വര്യ റായ്, ഷാഹിദ് കപൂർ, അനന്യ പാണ്ഡെ, കൃതി സനോൺ, കരൺ ജോഹർ, ജാവേദ് അക്തർ, ഷബാന ആസ്മി തുടങ്ങിയ തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തു. മൂന്ന് ദിവസത്തെ അവാർഡ് ചടങ്ങാണിത്. വെള്ളിയാഴ്ച തുടങ്ങിയ പരിപാടി ഞായറാഴ്ച അവസാനിക്കും.
Also Read: Dame Maggie Smith Death: ഹാരിപോട്ടർ താരവും രണ്ടുതവണ ഓസ്‍കർ ജേതാവുമായ മാഗി സ്‍മിത്ത് അന്തരിച്ചു
വിജയികൾ
മികച്ച ചിത്രം (തമിഴ്): ജയിലർ
മികച്ച നടൻ (തെലുങ്ക്): നാനി (ദസറ)
മികച്ച നടൻ (തമിഴ്): വിക്രം (പൊന്നിയിൻ സെൽവൻ: II)
മികച്ച നടി (തമിഴ്): ഐശ്വര്യ റായ് (പൊന്നിയിൻ സെൽവൻ: II)
മികച്ച സംവിധായകൻ (തമിഴ്): മണിരത്നം (പൊന്നിയിൻ സെൽവൻ: II)
മികച്ച സംഗീത സംവിധായകൻ (തമിഴ്): , എ ആർ റഹ്മാൻ (പൊന്നിയിൻ സെൽവൻ: II)
ഇന്ത്യൻ സിനിമയിലെ മികച്ച നേട്ടം: ചിരഞ്ജീവി
ഇന്ത്യൻ സിനിമയ്ക്ക് മികച്ച സംഭാവന: പ്രിയദർശൻ
ഇന്ത്യൻ സിനിമയിലെ വുമൺ ഓഫ് ദ ഇയർ: സാമന്ത റൂത്ത് പ്രഭു
നെഗറ്റീവ് റോളിലെ മികച്ച പ്രകടനം (തമിഴ്): എസ് ജെ സൂര്യ (മാർക്ക് ആൻ്റണി)
നെഗറ്റീവ് റോളിലെ മികച്ച പ്രകടനം (തെലുങ്ക്): ഷൈൻ ടോം ചാക്കോ (ദസറ)
നെഗറ്റീവ് റോളിലെ മികച്ച പ്രകടനം (മലയാളം): അർജുൻ രാധാകൃഷ്ണൻ (കണ്ണൂർ സ്ക്വാഡ്)
മികച്ച സഹനടൻ (തമിഴ്): ജയറാം (പൊന്നിയിൻ സെൽവൻ: II)
മികച്ച സഹനടി (തമിഴ്): സഹസ്ര ശ്രീ (ചിത്ത)
ഗോൾഡൻ ലെഗസി അവാർഡ്: നന്ദമുരി ബാലകൃഷ്ണ
ഔട്ട്സ്റ്റാൻഡിംഗ് എക്സലൻസ് ഇൻ കന്നഡ സിനിമ: റിഷബ് ഷെട്ടി
മികച്ച പുതുമുഖം (സ്ത്രീ - കന്നഡ): ആരാധന റാം (കാറ്റേര)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.