ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ മെൽബൺ 2022ന്റെ (ഐഎഫ്എഫ്എം) മികച്ച ചിത്രങ്ങളുടെ പട്ടികയിൽ മലയാള സിനിമകളായ മിന്നൽ മുരളിയും പകയും. കൂടാതെ സൂര്യ കേന്ദ്രകഥാപാത്രമായി എത്തിയ ജയ് ഭീമും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിട്ടുണ്ട്. മികച്ച നടന്മാരുടെ പട്ടികയിലും ടൊവീനോ തോമസും സൂര്യയും ഇടം നേടിട്ടുണ്ട്. കൂടാതെ ജയ് ഭീമിലെ പ്രകടനത്തിന് മലയാളി താരം ലിജോമോൾ ജോസും മികച്ച നടിമാരുടെ പട്ടികയിൽ ഇടം നേടിട്ടുണ്ട്.
മിന്നൽ മുരളി, പക, ജെയ് ഭീം എന്നിവയ്ക്ക് പുറമെ ബോളിവുഡ് ചിത്രങ്ങളായ ദി റേപ്പിസ്റ്റ്, ഗംഗുഭായി കത്തിയവാദി, 83, ബദായി ദോ, സർദാർ ഉദ്ദം തുടങ്ങിയ ചിത്രങ്ങളും മികച്ച ചിത്രങ്ങളുടെ ചുരക്കപ്പട്ടികയിൽ ഇടം നേടിട്ടുണ്ട്. ഓഗസ്റ്റ് 12 മുതൽ 20വരെയാണ് മെൽബൺ ചലച്ചിത്രമേളയുടെ 13-ാം പതിപ്പ് അരങ്ങേറുന്നത്. മികച്ച ചിത്രത്തിന് പുറമെ മികച്ച നടൻ, നടി, സീരിസ്, സീരിസിലെ മികച്ച നടി, നടൻ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായിട്ടാണ് ഫലം പ്രഖ്യാപിക്കുന്നത്.
ALSO READ : Mei Hoom Moosa: സുരേഷ് ഗോപിയുടെ 'മേ ഹും മൂസ', ഫസ്റ്റ് ലുക്ക് പോസ്റ്ററെത്തി
നോമിനേഷൻ പട്ടിക ഇങ്ങനെ
മികച്ച ചിത്രങ്ങൾ
83
ബദായി ദോ
ഗംഗുഭായി കത്തിയവാദി
ജയ് ഭീം
മിന്നൽ മുരളി
പക
സർദാർ ഉദ്ദം
ദി റേപ്പിസ്റ്റ്
മികച്ച ഇൻഡി ചിത്രങ്ങൾ
ബൂബാ റൈഡ്
ഡഗ് ഡഗ്
ജഗ്ഗി
വൺസ് അപ്പോൺ എ ടൈം ഇൻ കൽക്കട്ടാ
പെട്രോ
ശങ്കർസ് ഫെയറീസ്
ഷൂബോക്സ്
ഫെയറി ഫോൾക്ക്
മികച്ച നടൻ
ഗോപാൽ ഹെഗ്ഡെ- പെട്രോ
രാജ്കുമാർ റാവു- ബദായി ദോ
റമിനിഷ് ചൗധരി- ജഗ്ഗി
റൺവീർ സിങ് - 83
സൂര്യ- ജയ് ഭീം
ടൊവീനോ തോമസ് - മിന്നൽ മുരളി
വിക്കി കൗശൽ - സർദാർ ഉദ്ദം
അഭിഷേക് ബച്ചൻ - ദസ്വി
മികച്ച നടി
അലിയ ഭട്ട് - ഗംഗുഭായി കത്തിയവാദി
ഭൂമി പെഡ്നേക്കർ - ബദായി ദോ
ദീപിക പഡുക്കോൺ - ഗെഹ്രിയാൻ
കോൺകൊണാ സെൻ ശർമ്മ - ദി റേപ്പിസ്റ്റ്
ലിജോമോൾ ജോസ് - ജയ് ഭീം
ഷെഫാലി ഷാ -ജൽസാ
ശ്രീലേഖ മിത്ര - വൺസ് അപ്പോൺ എ ടൈം ഇൻ കൽക്കട്ടാ
വിദ്യ ബാലൻ - ജൽസാ
മികച്ച സംവിധായകൻ
അൻമോൾ സിദ്ദു - ജഗ്ഗി
അപർണ സെൻ - ദി റേപ്പിസ്റ്റ്
കബിർ ഖാൻ - 83
പാൻ നളിൻ - ഛെല്ലോ ഷോ
സഞ്ജയ് ലീല ബൻസാലി - ഗംഗുഭായി കത്തിയവാദി
ഷൂജിത് സർക്കാർ - സർദാർ ഉദ്ദം
സുരേഷ് ത്രിവേണി - ജൽസാ
ടി.ജെ ജ്ഞാനവേൽ - ജയ് ഭീം
മികച്ച ഡോക്യുമെന്ററി
എ നൈറ്റ് ഓഫ് നോവിങ് നത്തിങ്
അയേനാ
കിക്കിങ് ബോൾസ്
ലേഡിസ് ഒൺലി
ഉർഫ്
മികച്ച ഏഷ്യൻ ചിത്രങ്ങൾ
ജോയിലാൻഡ് - പാകിസ്ഥാൻ
ലുനാന : എ യാക്ക് ഇൻ ദി ക്ലാസ് റൂം - ഭൂട്ടൻ
നോ ലാൻഡ്സ് മാൻ - ബംഗ്ലദേശ്
റെഹാനാ മറിയാം നൂർ - ബംഗ്ലാദേശ്
ദി ന്യൂസ് പേപ്പർ- ശ്രീലങ്ക
മികച്ച സീരിസുകൾ
അർണ്യാക്
മുംബൈ ഡയറീസ് 26/11
ഫേയിം ഗെയിം
മായി
ലിറ്റിൽ തിങ്സ് ഫൈനൽ സീസൺ
യെഹ് കാലി കാലി അൻഖേൻ
മികച്ച നടൻ (സീരിസ്)
മോഹിത് റെയ്നാ
പരമ്പ്രതാ ചാറ്റർജി
വരുൺ മിത്ര
താഹിർ രാജ് ബഹ്സിൻ
ധ്രുവ് സെഹ്ഗൽ
മികച്ച നടി (സീരിസ്)
കോൺകോണാ സെൻശർമ
സാക്ഷി തൻവാർ
മാധുരി ദിക്ഷിത്
മിഥില പാൽക്കർ
രവീണ ടാൺഡൺ
ശ്രിയ പിൽഗാവോങ്കർ
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.