ബേലാ താറിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം; ദ ട്യൂറിൻ ഹോഴ്സ് പ്രദർശനത്തിന്

ടോറിയുടേയും ലോകിതയുടേയും സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം

Written by - Zee Malayalam News Desk | Last Updated : Nov 29, 2022, 06:03 PM IST
  • മത്സരവിഭാഗത്തിൽ 14 സിനിമകൾ
  • മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകൾ
  • ഇന്ത്യൻ സിനിമ നൗ എന്ന വിഭാഗത്തിൽ ഏഴ് സിനിമകൾ
ബേലാ താറിന് ലൈഫ്ടൈം അച്ചീവ്മെന്റ് പുരസ്കാരം; ദ ട്യൂറിൻ ഹോഴ്സ് പ്രദർശനത്തിന്

തിരുവനന്തപുരം: 27-ാമത് രാജ്യാന്തര ചലചിത്ര മേളയ്ക്ക് കൊടിയുയരാൻ ദിവസങ്ങൾ മാത്രം. ഡിസംബർ 9 മുതൽ 16 വരെ കേരള സംസ്ഥാന ചലചിത്ര അക്കാദമി സംഘടിപ്പിക്കുന്ന ദൃശ്യവിസ്മയത്തിന് തലസ്ഥാന നഗരി ഒരുങ്ങി കഴിഞ്ഞു. 70 രാജ്യങ്ങളിൽ നിന്നായി 184 സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കാനായി ഒരുക്കിയിട്ടുള്ളത്. 2022ൽ കാൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ടോറി ആൻഡ് ലോകിത എന്ന ബെൽജിയം ചിത്രമാണ് ഉദ്ഘാടന ചിത്രം. ബെൽജിയത്തിലെ തങ്ങളുടെ ജീവിതത്തിന്റെ ക്രൂരമായ അവസ്ഥകളോട് പോരാടുന്ന ആഫ്രിക്കയിൽ നിന്നുള്ള ടോറിയുടേയും ലോകിതയുടേയും സൗഹൃദത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഫ്രഞ്ച് ഭാഷയിലുള്ള ഈ ബെല്‍ജിയന്‍ ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യപ്രദര്‍ശനമാണ് ഇത്. ഡിസംബർ ഒമ്പതിന് വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോയിതത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സംസ്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവന്‍ ചടങ്ങിൽ അധ്യക്ഷത വഹിക്കും. 

IFFK

ബേലാ താറിന് പുരസ്കാരം

ലോകസിനിമയുടെ ഇതിഹാസമായി മാറിയ ഹംഗേറിയൻ സിനിമാ സംവിധായകൻ ബേല താറിന് 27ാമത് രാജ്യാന്തര ചലചിത്ര മേളയിൽ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം സമ്മാനിക്കും.  പത്തുലക്ഷം രൂപയും ശിൽപ്പവുമാണ് പുരസ്കാരം. ബേല താറിന്റെ വ്യത്യാസ്തമായ ആഖ്യാനരീതികളിലുള്ള ആറ് ചിത്രങ്ങളും ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കും. ബേലാ താറിന്റെ എക്കാലത്തെയും മികച്ച ചിത്രങ്ങളായ ദ ട്യൂറിൻ ഹോഴ്സ്, വെർക്ക്മീസ്റ്റർ, ഹാർമണീസ് എന്നിവയാണ് പ്രദർശിപ്പിക്കുക. ആദ്യമായി ഇന്ത്യയില്‍ എത്തുന്ന ബേലാ താറിന് ഡിസംബര്‍ 16ന് നടക്കുന്ന സമാപനച്ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുരസ്‌കാരം സമ്മാനിക്കും. ബേലാ താറിന്റെ ചലച്ചിത്രജീവിതത്തെ സമഗ്രമായി പരിചയപ്പെടുത്തിക്കൊണ്ട് സി.എസ്.വെങ്കിടേശ്വരന്‍ എഴുതിയ 'കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍'എന്ന പുസ്തകം ചലച്ചിത്ര അക്കാദമി പ്രസിദ്ധീകരിക്കും.

Also read: 'കശ്മീർ ഫയൽസ്' സംഘപരിവാർ പ്രൊപ്പഗണ്ടയോ?

അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ 14 സിനിമകളും മലയാള സിനിമ ടുഡേ വിഭാഗത്തിൽ 12 സിനിമകളുമാണ് പ്രദർശിപ്പിക്കുക. കൂടാതെ ഇന്ത്യൻ സിനിമ നൗ എന്ന വിഭാഗത്തിൽ ഏഴ് സിനിമകളും പ്രദർശിപ്പിക്കും. ചിലിയന്‍-ഫ്രഞ്ച് സംവിധായകന്‍ അലക്സാന്ദ്രോ ജൊഡോറോവ്‌സ്‌കി, കാന്‍മേളയില്‍ രണ്ടുതവണ പാം ദി ഓര്‍ നേടുക എന്ന അപൂര്‍വ ബഹുമതിക്ക് നേടിയ സെര്‍ബിയന്‍ സംവിധായകന്‍ എമിര്‍ കുസ്തുറീക്ക, ജര്‍മ്മന്‍ സംവിധായകന്‍ മുര്‍നോ എന്നിവരുടെ ചിത്രങ്ങളുടെ പ്രത്യേക പാക്കേജുകളും മേളയുടെ ഹൈലൈറ്റാകും. കണ്‍ട്രി ഫോക്കസ് വിഭാഗത്തില്‍ 6 സമകാലിക സെര്‍ബിയന്‍ സിനിമകള്‍ ഉണ്ടാകും. തല്‍സമയ സംഗീതത്തിന്റെ അകമ്പടിയോടെയാണ് അഞ്ച് നിശബ്ദ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. 

BELATARR

പുനരുദ്ധരിച്ച ക്‌ളാസിക് സിനിമകളുടെ വിഭാഗത്തില്‍ ജി.അരവിന്ദന്റെ 'തമ്പ്' പ്രദര്‍ശിപ്പിക്കും. മലയാളത്തിലെ നവതരംഗത്തിന് തുടക്കം കുറിച്ച 'സ്വയംവര'ത്തിന്റെ അന്‍പതാം വാര്‍ഷികാഘോഷവേളയില്‍ ചിത്രത്തിന്റെ പ്രത്യേക പ്രദര്‍ശനം  ഉണ്ടായിരിക്കും. സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെ ചടങ്ങില്‍ ആദരിക്കും. മേളയുടെ ഭാഗമായി സംവിധായകരുമായി സംവദിക്കുന്ന ഇന്‍ കോണ്‍വെര്‍സേഷന്‍, ഓപണ്‍ ഫോറം, മീറ്റ് ദ ഡയറക്ടര്‍, മണ്‍മറഞ്ഞ ചലച്ചിത്രപ്രവര്‍ത്തകര്‍ക്ക് സ്മരണാഞ്ജലിയര്‍പ്പിക്കുന്ന ഹോമേജ്, അരവിന്ദന്‍ സ്മാരക പ്രഭാഷണം തുടങ്ങിയ അനുബന്ധപരിപാടികള്‍ ഉണ്ടായിരിക്കും. മുഖ്യവേദിയായ ടാഗോര്‍ തിയേറ്റര്‍ പരിസരത്ത് എല്ലാ ദിവസവും രാത്രി ഒമ്പതുമണിക്ക് കലാസാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News