IFFK 2023: 'ഊമയാണോ ..??' 'താൾ' സിനിമയിലെ അഭിനയം അത്ഭുതപ്പെടുത്തി' വിവിയയെ ഞെട്ടിച്ച് അഭിപ്രായങ്ങൾ

IFFK 2023 Thaal Movie: ആൻസൺ പോൾ, ആരാധ്യാ ആൻ, വിവിയാ ശാന്ത്, അരുൺ എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.  

Written by - Zee Malayalam News Desk | Last Updated : Dec 13, 2023, 10:26 PM IST
  • രാജസാഗർ സംവിധാനം ചെയ്ത ചിത്രമാണ് താൾ.
  • പുത്തൻ തലമുറയ്ക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളാണ് ചിത്രം പറയുന്നത്.
  • ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.
IFFK 2023: 'ഊമയാണോ ..??' 'താൾ' സിനിമയിലെ അഭിനയം അത്ഭുതപ്പെടുത്തി' വിവിയയെ ഞെട്ടിച്ച് അഭിപ്രായങ്ങൾ

കേരളത്തിലെ തിയേറ്ററിൽ പ്രദർശന തുടരുന്ന മലയാള ചിത്രം 'താൾ' ആദ്യമായി IFFK 2023 ഫിലിം മാർക്കറ്റിൽ എത്തുന്ന കൊമേർഷ്യൽ ചിത്രമായി മാറി. സിനിമാ പ്രദർശത്തിനൊപ്പം മാർക്കറ്റിംഗും സാധ്യമാക്കുന്ന IFFK ഫിലിം മാർക്കറ്റിൽ നടന്ന ചിത്രത്തിന്റെ പ്രദർശനത്തിൽ ചിത്രത്തിലെ താരങ്ങളായ ആൻസൺ പോൾ, ആരാധ്യാ ആൻ, വിവിയാ ശാന്ത്, അരുൺ എന്നിവർ പങ്കെടുത്തു. രാജസാഗറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ താൾ ചിത്രം വിജയകരമായി തിയേറ്ററിൽ രണ്ടാം വാരത്തിലേക്കു കടക്കുകയാണ്.

വിശ്വയും മിത്രയും നന്ദുവും കാർത്തിക്കും സുഹൃത്തുക്കളാണ്. അവരുടെ ക്യാംപസ് ജീവിതത്തിൽ ഉണ്ടാവുന്ന ചില പ്രശ്‌നങ്ങളാണ് താളിലൂടെ അവതരിപ്പിച്ചിരിക്കുന്നത്. വിശ്വയും മിത്രയും ക്യാംപസിൽ അവശേഷിപ്പിച്ച ചില അടയാളങ്ങളിലൂടെ അവരിലേക്ക് എത്താൻ ശ്രമിക്കുന്ന പുത്തൻ തലമുറയ്ക്ക് നേരിടേണ്ടിവരുന്ന ചില പ്രശ്‌നങ്ങളിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ALSO READ: 'മുട്ടനിടി' ഇനി ടിവിയിൽ കാണാം; ആർഡിഎക്സ് ടെലിവിഷൻ പ്രീമിയർ പ്രഖ്യാപിച്ചു

വിശ്വയായി അൻസൺ പോളും മിത്രയായി ആരാധ്യ ആനും കാർത്തിക്കായി രാഹുൽ മാധവും നന്ദുവായി വിവിയ ശാന്തും എത്തുന്നു. അൻസൺ പോളിന്റെയും ആരാധ്യയുടെയും കഥാപാത്രങ്ങൾ പ്രശംസ നേടുമ്പോൾ ചിത്രത്തിൽ പ്രേക്ഷകർ ശ്രദ്ധിക്കുന്ന മറ്റൊരു കഥാപാത്രമാണ് വിവിയ അവതരിപ്പിച്ച നന്ദു എന്ന ഊമയായ പെൺകുട്ടി. ചിത്രത്തിന്റെ സ്‌ക്രീനിംഗ് കണ്ട ഒരു പ്രേക്ഷക വിവിയയോട് 'യഥാർത്ഥത്തിൽ ഊമ ആണോ ??' എന്ന് ചോദിച്ചു; എന്നാൽ ചിത്രം കണ്ട മറ്റൊരു യുവാവ് ചോദിച്ചത് 'ജസ്റ്റ് മാരീഡ് എന്ന സിനിമയിൽ കണ്ടപോലെ തന്നെ ഇപ്പോഴും കാണാൻ...എന്താ മമ്മൂക്കയ്ക്ക് പഠിക്കുവാണോ..?'. ഈ രണ്ടു കമ്മന്റ്‌റുകളും തനിക്ക് ലഭിച്ച അവാർഡ് പോലെയാണെന്നാണ് വിവിയ മറുപടി പറഞ്ഞത്. ജസ്റ്റ് മാരീഡ്, വിജയ് സൂപ്പറും പൗർണ്ണമിയും, ഇട്ടിമാണി മെയ്ഡ് ഇൻ ചൈന തുടങ്ങിയ മലയാള ചിത്രങ്ങളിൽ കൂടാതെ തമിഴ്, തെലുങ്ക് സിനിമകളിലും വിവിയ അഭിനയിച്ചിട്ടുണ്ട്. മോഡലായി കരിയർ ആരംഭിച്ച വിവിയ ഒരു സോഫ്റ്റ്വെയർ എഞ്ചിനീയർ കൂടിയാണ്.

ഗ്രേറ്റ്  അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവർ നിർമ്മിച്ച ചിത്രത്തിന് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. താളിലെ മനോഹരമായ ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് ബിജിബാൽ ആണ്. ക്യാംപസ് ത്രില്ലർ ജോണറിൽ പെടുത്താവുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും നിർവഹിച്ചിരിക്കുന്നത് മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോറാണ്. രൺജി പണിക്കർ, രോഹിണി, ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, അരുൺ കുമാർ മറീന മൈക്കിൾ, വൽസാ കൃഷ്ണാ, അലീന സിദ്ധാർഥ് എന്നിവരാണ് മറ്റു കഥാപാത്രങ്ങൾ.

താളിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ, ലിറിക്സ് : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, സൗണ്ട് ഡിസൈൻ : കരുൺ പ്രസാദ് , വിസ്താ ഗ്രാഫിക്‌സ് , വസ്ത്രാലങ്കാരം :അരുൺ മനോഹർ, പ്രൊജക്റ്റ് അഡൈ്വസർ : റെജിൻ രവീന്ദ്രൻ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ: കിച്ചു ഹൃദയ് മല്ല്യ , ഡിസൈൻ: മാമി ജോ, ഡിജിറ്റൽ ക്രൂ:ഗോകുൽ, വിഷ്ണു, പി ആർ ഓ: പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News