ലോക ക്ലാസിക് ഇറ്റാലിയൻ സിനിമ 'സിനിമ പാരഡിസോ'എന്ന ചിത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് പാൻ നളിൻ ഗുജറാത്തിയിൽ ചെല്ലോ ഷോ പുറത്തിറക്കിയത്. സമയ് എന്ന ഒൻപതു വയസുകാരനെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്‍റെ കഥ. ചിത്രം ഐഎഫ്എഫ്കെയിൽ എത്തിയപ്പോഴും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയുടെ ഓസ്കർ പ്രതീക്ഷയാണ് ചിത്രം.
അടിസ്ഥാന സൗകര്യങ്ങൾ വളരെ കുറവുള്ള ചലാല എന്ന ഗുജറാത്തി ഗ്രാമത്തിലാണ് സമയ്യും അവന്‍റെ കുടുംബവും താമസിക്കുന്നത്. അവന്‍റെ അച്ഛൻ റെയിൽവേ സ്റ്റേഷനിലെ ചായ വിൽപ്പനക്കാരനാണ്. അമ്മ സാധാരണക്കാരിയും. ഒരിക്കൽ സമയ്യുടെ അച്ഛൻ അവനെ കുടുംബത്തോടൊപ്പം ഒരു സിനിമ കാണിക്കാൻ കൊണ്ടുപോകുന്നു. ഒൻപത് വയസുകാരന്റെ ജീവിതത്തിലോ ആദ്യ അനുഭവമായിരുന്നു അത്.
എന്നാൽ സമയ് കാണുന്ന ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും ഇതെന്ന് പറഞ്ഞാണ് അച്ഛൻ അവനെ കൊണ്ടുപോകുന്നത്.
ALSO READ : IFFK Movie Review : പടിയിറക്കപ്പെട്ടവരുടെ കഥ; എ പ്ലേസ് ഓഫ് അവർ ഓൺ റിവ്യൂ
യാഥാസ്ഥിതിക ബ്രാഹ്മണകുടുംബത്തിലെ അംഗങ്ങളായതിനാൽ സിനിമകൾ കാണുന്നത് മോശം കാര്യമായാണ് അയാൾ ചിന്തിച്ചിരുന്നത്. ഭക്തിചിത്രമായതിനാൽ മാത്രമാണ് അയാൾ കുടുംബത്തിനോടൊപ്പം ഈ സിനിമ കാണാൻ പോകാൻ തീരുമാനിച്ചതു തന്നെ. എന്നാൽ അതുവരെ തന്‍റെ കുഞ്ഞ് ഗ്രാമത്തിൽ അച്ഛനെ ചായ വിൽപ്പനക്ക് സഹായിച്ചും കൂട്ടുകാർക്കൊപ്പം കളിച്ചും നടന്നിരുന്ന സമയ് എന്ന ബാലനെ സിനിമ എന്ന ആ അനുഭവം വിസ്മയിപ്പിച്ചു.
സിനിമയുടെ കഥയെക്കാൾ അവനെ അതിശയിപ്പിച്ചത് പ്രകാശം ചിത്രങ്ങളായി വെള്ളിത്തിരയിൽ പതിക്കുന്ന സിനിമ എന്ന വിസ്മയ കലാരൂപമായിരുന്നു. ഭാവിയിൽ ഒരു സിനിമ ഉണ്ടാക്കണമെന്ന് ആ യാത്രയിൽത്തന്നെ സമയ് ഉറപ്പിച്ചിരുന്നു. എന്നാൽ അത് പറഞ്ഞപ്പോൾ അച്ഛന്‍റെ വകയായി കിട്ടിയത് നല്ല ശകാരമായിരുന്നു.
ALSO READ : 1001 Nunakal Movie Review : നുണ, അതിന്മേൽ മറ്റൊരു നുണ, പിന്നീട് നുണകളുടെ ചീട്ടുകൊട്ടാരം; 1001 നുണകൾ റിവ്യൂ
പിന്നീട് സമയ് തന്‍റെ കൂട്ടുകാരോടും സിനിമ എന്ന അത്ഭുതത്തെക്കുറിച്ച് പറഞ്ഞു. എങ്ങനെയും ഇനിയും സിനിമകൾ കാണണം എന്ന ആവേശം കാരണം അവൻ ആരും അറിയാതെ സ്കൂൾ കട്ട് ചെയ്ത് സിനിമയ്ക്ക് പോകാൻ തുടങ്ങി. ഇത്തരത്തിൽ ഒരു കടുത്ത സിനിമാ പ്രേമിയായി മാറുന്ന സമയ് എന്ന ബാലന്‍റെ ജീവിതത്തിൽ പിന്നീട് നടക്കുന്ന സംഭവ വികാസങ്ങളാണ് ദി ലാസ്റ്റ് ഫിലിം ഷോ എന്ന ചിത്രത്തിന്‍റെ പ്രമേയം.
പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാണ് സിനിമ. സമയ് എന്ന കഥാപാത്രം മുതൽ ഒരു ഷോട്ടിൽ മാത്രം ഉള്ളവർ പോലും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ഇടയ്‌ക്ക് മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭാഷങ്ങളും ബിജിഎം കൂടി വരുന്നതോടെ ചെല്ലോ ഷോ മനസ്സ് നിറയ്ക്കും
ലീനിയർ പാറ്റേണിൽ കഥ പറഞ്ഞ് പോകുന്ന ഒരു നല്ല ഫീൽ ഗുഡ് ചിത്രമാണ് ദി ലാസ്റ്റ് ഫിലിം ഷോ. സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക്, പ്രത്യേകിച്ച് തിയറ്ററിൽ ചെന്ന് സിനിമകൾ കാണാൻ ഇഷ്ടമുള്ളവർക്ക് ഈ ചിത്രം വളരെ നല്ല അനുഭവമാകും സമ്മാനിക്കുക. ഭാവിൻ റബാറി എന്ന ബാലതാരമാണ് സമയ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. റിച്ചാ മീന, രാഹുൽ കോലി, ദിപെൻ റാവൽ, ഭവേഷ് ശ്രിമാലി തുടങ്ങിയ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...