പ്രേക്ഷകപ്രീതി ഉൾപ്പടെ മൂന്ന് പുരസ്കാരം വിനോദ് രാജ് സംവിധാനം ചെയ്ത തമിഴ് ചിത്രം കൂഴങ്കൽ നേടി . മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്കാരം ,രാജ്യാന്തര മല്‍സര വിഭാഗത്തിൽ ജൂറി പുരസ്ക്കാരം എന്നിവയാണ് കൂഴങ്കൽ നേടിയത് .
രാവിലെ പത്ത് മണി മുതൽ തന്നെ തിയേറ്ററുകലിൽ പ്രദർശനം തുടങ്ങിയിരുന്നു. പുതിയ അവതാരത്തിൽ എത്തുന്ന കൈരളി ശ്രീ നിള തിയേറ്ററിനും ഇത്തവണ പറയാൻ പുതിയ കഥകളുണ്ട്.
തൊഴിലിലും ജീവിതത്തിലും പരസ്പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ വികാസം മുന്നോട്ടുപോകുന്നത്. നാളെ തുടങ്ങുന്ന രാജ്യാന്തര ചലച്ചിത്രമേള 25 വരെ നീണ്ടു നിൽക്കും.
സംഘർഷഭരിതമായ ദേശങ്ങളിലെ ജീവിതം പകർത്തുന്ന ഫിലിം ഫ്രം കോൺഫ്ലിക്റ്റ് എന്ന പാക്കേജ് ആണ് മേളയിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. ആഭ്യന്തര സംഘർഷം കാരണം സമാധാനം നഷ്ടപ്പെട്ട അഫ്ഗാനിസ്ഥാൻ, ബർമ്മ, കുർദിസ്ഥാൻ എന്നിവിടങ്ങളിൽ നിന്നുള്ള സിനിമകൾ ആണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
മലയാള സിനിമകളായ 'നോർത്ത് 24 കാതം', 'മാർഗം', 'ആർക്കറിയാം', 'ഉദ്ധരണി' എന്നിവയും വാർദ്ധക്യം പ്രമേയമാക്കിയ ചിത്രങ്ങളാണ്. ഈ ചിത്രങ്ങളും രാജ്യാന്തര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിക്കും.
By accepting cookies, you agree to the storing of cookies on your device to enhance site navigation, analyze site usage, and assist in our marketing efforts.