സിനിമ പ്രേമികളെ ഇതിലെ ഇതിലെ; ചെല്ലോ ഷോ നിഷ്കളങ്കതയുടെയും സിനിമ പ്രണയത്തിന്റെയും യാത്ര

അമ്മ സ്‌കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം പ്രൊജക്ടർ റൂമിലെ ചേട്ടന് കഴിക്കാൻ നൽകുന്ന പയ്യൻ

Written by - ഹരികൃഷ്ണൻ | Edited by - M.Arun | Last Updated : Dec 12, 2022, 02:49 PM IST
  • പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാണ് സിനിമ
  • സമയ് മുതൽ ഒരു ഷോട്ടിൽ മാത്രം ഉള്ളവർ പോലും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി
  • മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭാഷങ്ങളും ബിജിഎമ്മും
സിനിമ പ്രേമികളെ ഇതിലെ ഇതിലെ; ചെല്ലോ ഷോ നിഷ്കളങ്കതയുടെയും സിനിമ പ്രണയത്തിന്റെയും യാത്ര

സമയ് എന്ന 9 വയസുകാരന് ഒരു സ്വപ്നവും ഉറ്റ സുഹൃത്തുമാണ് ഉള്ളത്. സിനിമ. സിനിമയാണ് സമയുടെ ലോകം. നിഷകളങ്കമായ സിനിമയോടുള്ള സ്നേഹം തന്നെയാണ് ചിത്രത്തിന്റെ ആത്മാവ്. ഗാലക്‌സി സിനിമ കോട്ടകയാണ് സമയുടെ വീട്,(ആ വീടാണ് സമയ്ക്ക് ഇരിക്കാൻ താല്പര്യം). എന്ത് തരം സിനിമകളും കാണുക. അതാണ് ഓരോ ദിവസവും സമയുടെ ലക്ഷ്യം.

തീയേറ്ററിൽ ആരും അറിയാതെ സിനിമയ്ക്ക് കേറി തീയേറ്ററുകാർ കണ്ടുപിടിച്ച് പുറത്താക്കുമ്പോഴും മറ്റൊരു വഴി നോക്കി സമയ് തീയേറ്ററിൽ കേറും. ഫിലിം പ്രൊജക്ടർ റൂമിലെ ചേട്ടൻ, അതാണ് സമയുടെ സിനിമ ഗുരു. അമ്മ സ്‌കൂളിലേക്ക് പോകുമ്പോൾ ഉച്ചക്ക് കഴിക്കാനുള്ള ഭക്ഷണം സമയ് സ്‌കൂളിൽ പോകാതെ തീയേറ്ററിൽ പോയി പ്രൊജക്ടർ റൂമിലെ ചേട്ടന് കഴിക്കാൻ നൽകും.

ALSO READIFFK 2022 Nanpakal Nerathu Mayakkam: നൻപകൽ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുന്നത് ടാ​ഗോർ തിയേറ്ററിൽ

അതാണ് സമയുടെ ഗുരു ദക്ഷിണ. ഓരോ ദിനവും ഗുരു ദക്ഷിണ നൽകി സമയ് പ്രൊജക്ടർ റൂമിൽ ഇരുന്ന് സിനിമകൾ കാണും. അങ്ങനെ സമയുടെ ആദ്യ വലിയ ലക്ഷ്യത്തിലേക്ക് നീങ്ങും. സിനിമ പ്രൊജക്ടർ തനിക്ക് സ്വന്തമായി ഉണ്ടാക്കണം. അതിന് തന്റെ കൂട്ടുകാർ കൂടെ നിൽക്കുകയും ചെയ്യും. സമയ് തന്റെ സിനിമ സ്വപ്നങ്ങളിലേക്ക് എത്താൻ കഴിയുമോ? ഇതാണ് ചോദ്യം. 

സിനിമ പ്രേമികൾക്ക് സമയെ മനസ്സിലാക്കാൻ സാധിക്കും. പലർക്കും സമയ് എന്ന കഥാപാത്രത്തെ ചിലപ്പോൾ റിലേറ്റ് ചെയ്യാനും കഴിയും. ഫിലിമിൽ നിന്ന് ഡിജിറ്റലിലേക്ക് സിനിമ മാറിയപ്പോൾ മാറിയത് സിനിമ കൂടിയാണ്. പലരുടെയും സിനിമ സ്വപ്നങ്ങൾ കൂടിയാണ്. അതിലേക്ക് സമയ് യുടെ ജീവിതം ലയിക്കുന്നു. ഫിലിം പെട്ടിയുടെ 'ചെല്ലോ ഷോ' സീൻ ഹൃദയം പൊടിയുന്നതാണ്. ഡിജിറ്റൽ യുഗത്തിലേക്ക് മാറിയപ്പോൾ അത്രയും നാല് ഉപയോഗിച്ചിരുന്ന ഫിലിമുകൾക്ക് എന്ത് പറ്റി. അത് ഓരോ സിനിമ പ്രേമിയും അറിയേണ്ടതാണ്. അമിതാബ് ബച്ചനും അക്ഷയ് കുമാറും സൂപ്പർസ്റ്റാർ രജനികാന്തുമൊക്കെ മാറുന്നത് കാണണം. 

ALSO READ: IFFK 2022 Nanpakal Nerathu Mayakkam: നൻപകൽ നേരത്ത് മയക്കം ഇന്ന് ഐഎഫ്എഫ്കെയിൽ; ചിത്രം പ്രദർശിപ്പിക്കുന്നത് ടാ​ഗോർ തിയേറ്ററിൽ

പ്രകടനങ്ങൾ കൊണ്ട് ഗംഭീരമാണ് സിനിമ. സമയ് എന്ന കഥാപാത്രം മുതൽ ഒരു ഷോട്ടിൽ മാത്രം ഉള്ളവർ പോലും അവരുടെ വേഷങ്ങൾ ഗംഭീരമാക്കി. ഇടയ്‌ക്ക് മനസ്സിനെ പിടിച്ചുലയ്ക്കുന്ന സംഭാഷങ്ങളും ബിജിഎം കൂടി വരുന്നതോടെ ചെല്ലോ ഷോ മനസ്സ് നിറയ്ക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News