Hunt Movie: ഭാവന നായികയായി ഷാജി കൈലാസിന്റെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' മേക്കിങ് വീഡിയോ പുറത്തുവിട്ടു

Hunt Movie Making Video: ഹൊറര്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് മേക്കിങ് വീഡിയോ നൽകുന്നത്. പൃഥ്വിരാജ് നായകനായ കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്.

Written by - Zee Malayalam News Desk | Last Updated : Jan 10, 2023, 09:04 AM IST
  • മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഡോ. കീർത്തിയെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്
  • കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിലൂടെയാണ് കഥ വികസിക്കുന്നത്
  • ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിർമിക്കുന്നത്
Hunt Movie: ഭാവന നായികയായി ഷാജി കൈലാസിന്റെ ഹൊറർ ത്രില്ലർ ചിത്രം; 'ഹണ്ട്' മേക്കിങ് വീഡിയോ പുറത്തുവിട്ടു

ഷാജി കൈലാസ് ചിത്രം 'ഹണ്ടി'ന്റെ മേക്കിങ് വീഡിയോ പുറത്തുവിട്ടു. ഭാവനയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഹൊറര്‍ ത്രില്ലർ ആയാണ് ചിത്രം ഒരുക്കുന്നതെന്ന സൂചനയാണ് മേക്കിങ് വീഡിയോ നൽകുന്നത്. പൃഥ്വിരാജ് നായകനായ കാപ്പയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണ്ട്.

മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഡോ. കീർത്തിയെന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്. കീര്‍ത്തിയുടെ മുന്നിലെത്തുന്ന ഒരു കേസിലൂടെയാണ് കഥ വികസിക്കുന്നത്. ജയലക്ഷ്മി ഫിലിംസിന്റെ ബാനറിൽ കെ രാധാകൃഷ്‍ണനാണ് ചിത്രം നിർമിക്കുന്നത്. അതിഥി രവി, അജ്‍മൽ അമീർ, രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ, ചന്തു നാഥ്, ജി സുരേഷ് കുമാർ, നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻ, കോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഉർവശി തിയേറ്റേഴ്സാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്. നിഖിൽ എസ് ആനന്ദാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. ഹരി നാരായണൻ, സന്തോഷ് വർമ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ സം​ഗീതം നൽകിയിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. കലാസംവിധാനം- ബോബൻ, മേക്കപ്പ്- പി വി ശങ്കർ, വസ്ത്രാലങ്കാരം- ലിജി പ്രേമൻ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- മനു സുധാകർ, ഓഫീസ് നിർവ്വഹണം- ദില്ലി ഗോപൻ,  പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- പ്രതാപൻ കല്ലിയൂർ, ഷെറിൻ സ്റ്റാൻലി, പ്രൊഡക്ഷൻ കൺട്രോളർ- സഞ്ജു ജെ, പിആര്‍ഒ വാഴൂർ ജോസ്, ഫോട്ടോ- ഹരി തിരുമല.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News