Happy New Year: ഹൊറർ കോമഡി ചിത്രം "ഹാപ്പി ന്യൂ ഇയർ"; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

Happy New Year First look poster: പുതുമുഖ സംവിധായകനായ സനീഷ് ഉണ്ണികൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Feb 11, 2024, 08:36 PM IST
  • ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്.
  • പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ചിത്രമാണ് ഹാപ്പി ന്യൂ ഇയർ.
  • വമ്പൻ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
Happy New Year: ഹൊറർ കോമഡി ചിത്രം "ഹാപ്പി ന്യൂ ഇയർ"; ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി

രോമാഞ്ചത്തിനും അടി കപ്യാരെ കൂട്ടമണിക്കും ശേഷം മലയാളത്തിൽ നിന്ന് മറ്റൊരു ഹൊറർ കോമഡി ചിത്രം കൂടി എത്തുന്നു..."ഹാപ്പി ന്യൂ ഇയർ ". മേപ്പാടൻ ഫിലിംസിന്റെ ബാനറിൽ ബിജു മണികണ്ഠൻ, ഗ്രീഷ്മ സുധാകരൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രം പുതുമുഖ സംവിധായകനായ സനീഷ് ഉണ്ണികൃഷ്ണനാണ് സംവിധാനം ചെയ്യുന്നത്.

സനീഷ് ഉണ്ണികൃഷ്ണൻ, ജിഷ്ണു മുക്കിരിക്കാട് എന്നിവർ ചേർന്ന് കഥ എഴുതുന്ന ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രം ഹൊറർ കോമഡി ജോണറിലാണ് ഒരുക്കിയിരിക്കുന്നത്. മാളവിക മേനോൻ, മറീന മൈക്കിൾ, റിയാസ് ഖാൻ,  ഉല്ലാസ് പന്തളം, ഗൗരി നന്ദ, വിനോദ് തോമസ്, ലക്ഷ്മി നന്ദൻ, നന്ദു, അൻവർ ഷെരീഫ്, വിജയകൃഷ്ണൻ, ആതിർഷാ, നീരജ, ശ്രുതി, അജീഷ്,  നിപിൻ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ALSO READ: ഒന്നല്ല, രണ്ടല്ല മൂന്നല്ല ഇത്തവണ നാല് ബെഡ്റൂം ഉണ്ട് ബിഗ് ബോസിൽ; രഹസ്യം പുറത്ത് വിട്ട് പുതിയ പ്രൊമോ

ചിത്രത്തിന്റെ ക്യാമറ - ആശ്രിത് സന്തോഷ്‌, സംഗീതം, പശ്ചാത്തല സംഗീതം - ഗോകുൽ ശ്രീകണ്ഠൻ, എഡിറ്റർ - അശ്വന്ത് രവീന്ദ്രൻ, ആർട്ട്‌ ഡയറക്ടർ - അഖിൽ റോയ്, പ്രൊഡക്ഷൻ കൺട്രോളർ - ജെ പി മനകോട്, കോസ്റ്റ്യൂം - ഖാലിദ് റഹ്മാൻ, മേക്കപ്പ് - അമൽ ചന്ദ്രൻ, പി ആർ ഓ - മഞ്ജു ഗോപിനാഥ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ദീപക് നാരായൺ, അസോസിയേറ്റ് ഡയറക്ടർ - അമിതാഭ് പണിക്കർ, സെക്കൻഡ് യൂണിറ്റ് ക്യാമറാമാൻ - എൽദോ സ്കറിയ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News