Honeymoon Trip: സൈക്കോ ഹൊറർ ത്രില്ലർ ചിത്രം "ഹണിമൂൺ ട്രിപ്പ് " പ്രദർശനത്തിനൊരുങ്ങി; ജൂലയ് ഏഴിന് ചിത്രം തിയേറ്ററുകളിലേക്ക്

Malayalam psycho horror thriller movie: കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ ആണ് നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 27, 2023, 12:48 PM IST
  • സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഹണിമൂൺ ട്രിപ്പിലെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്
  • ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്
Honeymoon Trip: സൈക്കോ ഹൊറർ ത്രില്ലർ ചിത്രം "ഹണിമൂൺ ട്രിപ്പ് " പ്രദർശനത്തിനൊരുങ്ങി; ജൂലയ് ഏഴിന് ചിത്രം തിയേറ്ററുകളിലേക്ക്

സൈക്കോ ഹൊറർ ത്രില്ലർ ചിത്രം " ഹണിമൂൺ ട്രിപ്പ് " തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. ജൂലയ് ഏഴിന് ചിത്രം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും. കെ സത്യദാസ് കാഞ്ഞിരംകുളം രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം മാതാ ഫിലിംസിന്റെ ബാനറിൽ എ വിജയൻ ആണ് നിർമിച്ചിരിക്കുന്നത്. പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

സാധാരണ ഹൊറർ ചിത്രങ്ങളിൽ നിന്നും തീർത്തും വ്യത്യസ്ഥമായ പാറ്റേണിലാണ് ഹണിമൂൺ ട്രിപ്പിലെ ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കുന്നത്. ആർട്ടിസ്റ്റുകളും ടെക്നീഷ്യൻസും ഒരുപോലെ റിസ്ക് അഭിമുഖീകരിച്ചാണ് ചിത്രത്തിലെ പല ഹൊറർ രംഗങ്ങളും ചിത്രീകരിച്ചിരിക്കുന്നത്.

ഇന്ദ്രൻസ് നായകനായ "റെഡ് സിഗ്നൽ " എന്ന ചിത്രത്തിന് ശേഷം കെ സത്യദാസ് കാഞ്ഞിരംകുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹണിമൂൺ ട്രിപ്പ്. ജീൻ വി ആന്റോ, അക്ഷയ, ദേവിക, വിസ്മയ, ലിജോ ജോസഫ്, തൈയ്ക്കാട് ചന്ദ്രൻ, ഷിന്റോ ജോസഫ്, സജി കരുക്കാവിൽ, സതീഷ്കുമാർ എന്നിവർ ചിത്രത്തിൽ അഭിനയിക്കുന്നു.

ALSO READ: Kenkemam: മുഴുനീള കോമഡി ചിത്രം 'കെങ്കേമം' ഉടൻ തിയേറ്ററുകളിലേക്ക്; റിലീസ് തിയതി പ്രഖ്യാപിച്ചു

തിരുവനന്തപുരമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. ബാനർ - മാതാ ഫിലിംസ്, നിർമ്മാണം - എ വിജയൻ, കഥ-തിരക്കഥ-സംഭാഷണം- സംവിധാനം - കെ സത്യദാസ്  കാഞ്ഞിരംകുളം, ഛായാഗ്രഹണം - ബിജുലാൽ പോത്തൻകോട്, എഡിറ്റിംഗ് - ബിനു ആയൂർ, അസ്സോസിയേറ്റ് ഡയറക്ടർ - അനീഷ് എസ് ദാസ്, ശരത് ശ്രീഹരി.

പ്രൊഡക്ഷൻ കൺട്രോളർ - ചന്ദ്രദാസ് , ജീൻ വി ആന്റോ  കല- ഭാവന രാധാകൃഷ്ണൻ , കലാ സഹായി - കിരൺ ആർ എൽ, ചമയം -  വിധു പോത്തൻകോട്, നിയാസ് സിറാജുദ്ദീൻ ,  കോസ്റ്റ്യും - മാതാ ഡിസൈൻസ്  , ഗാനരചന - റഫീഖ് അഹമ്മദ് രാജേഷ് അറപ്പുര, കെ. സത്യദാസ് കാഞ്ഞിരംകുളം, അജിത്ത് ഊരുട്ടമ്പലം, രാജേഷ് അറപ്പുര  സംഗീതം സംവിധാനം - ജി കെ ഹരീഷ്മണി ഗോപൻ സാഗരി, ആലാപനം -  വിനീത് ശ്രീനിവാസൻ,  രാധിക രാമചന്ദ്രൻ,  ലിൻസി, ജോസ് സാഗർ, ഗായത്രി ജ്യോതിഷ്.

ആക്ഷൻ - മാസ്റ്റർ സായി സദുക് , രാഹുൽ , സംവിധാനസഹായി - വിനോദ് ബി ഐ, സജിൻ വി ആന്റോ, ബിനോയ് ജോൺ, നിതിൻ സതീഷ്, സതീഷ് കുമാർ പെരിങ്കടവിള, പശ്ചാത്തലസംഗീതം - ജെമിൽ മാത്യു, ഡിസൈൻ& ടൈറ്റിൽ- അമൽ എസ് എസ്  , സ്റ്റിൽസ് -  കണ്ണൻ പള്ളിപ്പുറം, ശിവൻ,സുനിൽ മോഹൻ , ലൊക്കേഷൻ മാനേജർ - ചന്ദ്രശേഖരൻ പശുവെണ്ണറ , വിതരണം - മാതാ ഡിസ്ട്രിബ്യൂഷൻ, പി ആർ ഓ - അജയ് തുണ്ടത്തിൽ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News