ബാറ്റ്മാന്റെ ശബ്ദം ഇനിയില്ല; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

ബാറ്റ്മാന്‍: ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ ശ്രദ്ധേയനാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Nov 12, 2022, 12:05 PM IST
  • ഹോളിവുഡ് നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു
  • ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെ ശ്രദ്ധേയനായി
  • കെവിന്റെ ശബ്ദം വലിയ അംഗീകാരമായിരുന്നു നേടിയത്
ബാറ്റ്മാന്റെ ശബ്ദം ഇനിയില്ല; നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു

ഹോളിവുഡ് നടന്‍ കെവിന്‍ കോണ്‍റോയ് അന്തരിച്ചു. 66 വയസായിരുന്നു. കാന്‍സര്‍ ബാധിതനായി ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. വാര്‍ണര്‍ ബ്രദേഴ്‌സിന്റെ പ്രമുഖ ടെലിവിഷന്‍ സീരീസായ ബാറ്റ്മാന്‍: ദി അനിമേറ്റഡ് സീരീസിസില്‍ ബാറ്റ്മാന് ശബ്ദം നല്‍കിയതിലൂടെയാണ് കെവിന്‍ ശ്രദ്ധേയനാകുന്നത്. 

ബാറ്റ്മാനായുള്ള കെവിന്റെ ശബ്ദം വലിയ അംഗീകാരമായിരുന്നു നേടിയത്. ഇപ്പോഴും പലരുടേയും മനസില്‍ കെവിനെയാണ് ബാറ്റ്മാനായി കണക്കാക്കുന്നത്. ഫോക്‌സ് കിഡ്‌സില്‍ 1992സെപ്റ്റംബര്‍ മുതല്‍ 1995 സെപ്റ്റംബര്‍ വരെ 'ബാറ്റ്മാന്‍: ദി ആനിമേറ്റഡ് സീരീസ് മൊത്തം 85 എപ്പിസോഡുകളായിരുന്നു സംപ്രേക്ഷണം ചെയ്തിരുന്നത്.  

ഡിസിയുടെ മറ്റ് പ്രൊഡക്ഷനുകളിലും കെവിന്‍ കോണ്‍റോയ് ബാറ്റ്മാനായി പ്രത്യക്ഷപ്പെട്ടിരുന്നു. വീഡിയോ ഗെയിംസായ ബാറ്റ്മാന്‍; അര്‍ഖം, ഇന്‍ജസ്റ്റിസ് എന്നിവയിലും കെവിന്‍ എത്തിയിരുന്നു. 

ഇതു കൂടാതെ ബാറ്റ്മാന്‍; ഗോതം നൈറ്റ്, സൂപ്പര്‍മാന്‍/ ബാറ്റ്മാന്‍ : പബ്ലിക് എനിമീസ്, ജസ്റ്റിസ് ലീഗ്; ധൂം, ബാറ്റ്മാന്‍; ദി കില്ലിങ് ജോക്ക്, ജസ്റ്റിസ് ലീഗ് വേഴ്‌സസ് ഫാറ്റല്‍ ഫൈവ് എന്നിവയിലും അതിഥി വേഷത്തില്‍ കെവിന്‍ എത്തിയിരുന്നു. ബാറ്റ്മാനായി അദ്ദേഹം അവസാനം എത്തിയത് ഈ വര്‍ഷം ആദ്യം പുറത്തെത്തിയ മള്‍ട്ടി വേഴ്‌സസ് വിഡിയോ ഗെയിംസിലാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News