Higuita Movie: 'ഹി​ഗ്വിറ്റ'യ്ക്ക് വിലക്ക്; പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ടെന്ന് സംവിധായകൻ

Higuita Movie: ചിത്രത്തിന് ഹി​ഗ്വിറ്റ എന്ന പേര് നൽകാൻ എഴുത്തുകാരൻ എൻ എസ് മാധവനിൽ നിന്നും അനുമതി തേടണമെന്നാണ് ഫിലിം ചേംബർ ആവശ്യപ്പെട്ടത്.  

Written by - Zee Malayalam News Desk | Last Updated : Dec 6, 2022, 05:38 PM IST
  • എഴുത്തുകാരൻ എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി.
  • കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി തന്നെ നേരിടുമെന്നും ഹേമന്ത് പറഞ്ഞു.
  • ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകനുമായാണ് ഫിലിം ചേംബർ ചർച്ച നടത്തിയത്.
Higuita Movie: 'ഹി​ഗ്വിറ്റ'യ്ക്ക് വിലക്ക്; പേര് മാറ്റില്ല, നിയമനടപടികളുമായി മുന്നോട്ടെന്ന് സംവിധായകൻ

കൊച്ചി: സുരാജ് വെഞ്ഞാറമ്മൂട്, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ചിത്രം ഹി​ഗ്വിറ്റയുടെ പേരിന് വിലക്ക്. ഫിലിം ചേംബർ വിളിച്ചുചേർത്ത യോ​ഗത്തിൽ സമവായമുണ്ടാകാത്തതിനാലാണ് നടപടി. ചിത്രത്തിന്റെ പേര് മാറ്റണമെന്ന ചേംബറിന്റെ ആവശ്യം അം​ഗീകരിക്കാൻ സംവിധായകൻ ഹേമന്ത് ജി നായർ തയാറായില്ല. ഇതോടെയാണ് വിലക്കുമായി മുന്നോട്ട് നീങ്ങുകയാണെെന്ന് ഫിലിം ചേംബർ വ്യക്തമാക്കിയത്. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് സംവിധായകനും വ്യക്തമാക്കിയത്. 

ഹി​ഗ്വിറ്റ എന്ന പേര് ചിത്രത്തിന് നൽകാൻ എൻ എസ് മാധവനിൽ നിന്ന് അനുമതി തേടണമെന്ന് ഫിലിം ചേംബർ ആവശ്യപ്പെട്ടു. എന്നാൽ എഴുത്തുകാരൻ എൻ എസ് മാധവന്റെ ചെറുകഥയും സിനിമയും തമ്മിൽ ബന്ധമില്ലെന്ന് സംവിധായകൻ വ്യക്തമാക്കി. കഥാമോഷണം എന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും ഫിലിം ചേംബറിന്റെ വിലക്കിനെ നിയമപരമായി തന്നെ നേരിടുമെന്നും ഹേമന്ത് പറഞ്ഞു. ചിത്രത്തിന്റെ നിർമാതാക്കളും സംവിധായകനുമായാണ് ഫിലിം ചേംബർ ചർച്ച നടത്തിയത്. ഫിലിം ചേംബറിന്റെ കൊച്ചിയിലെ ഓഫീസിലായിരുന്നു ചർച്ച. 

Also Read: Amala Paul: 'പൃഥ്വിയുടെ മറ്റൊരു ഡൈമെൻഷൻ ആയിരിക്കും ഈ ചിത്രത്തിൽ കാണുക'; 'ആടുജീവിത'ത്തിലെ വിശേഷം പങ്കുവെച്ച് അമല പോൾ

എൻ.എസ് മാധവന്‍റെ പരാതി പരിഗണിച്ചായിരുന്നു ചേംബർ പേര് വിലക്കിയത്. എന്നാൽ തങ്ങളുടെ ഭാഗം കേൾക്കാതെയാണ് ചേംബറിന്റെ നടപടിയെന്ന് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ആരോപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് ചർച്ചയ്ക്ക് വിളിച്ചത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News