Hi Nanna Movie: 'ഹായ് നാന'യിലെ ആദ്യ ​ഗാനമെത്തി..!! നാനി ചിത്രം ഡിസംബറിൽ റിലീസ്

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 16, 2023, 02:39 PM IST
  • 'ഹായ് നാന' ഒരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്.
  • തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.
  • വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം.
Hi Nanna Movie: 'ഹായ് നാന'യിലെ ആദ്യ ​ഗാനമെത്തി..!! നാനി ചിത്രം ഡിസംബറിൽ റിലീസ്

നാച്ചുറൽ സ്റ്റാർ നാനിയുടെ പാൻ ഇന്ത്യൻ ചിത്രം 'ഹായ് നാന'യുടെ ഫസ്സ് സിംഗിൾ 'സമയമാ' റിലീസ് ചെയ്തു. ലിറിക്കൽ വീഡിയോ ​ഗാനമാണ് പുറത്തുവിട്ടത്. വളരെ മനോഹരവും മാന്ത്രികവുമായ ഒരു മെലഡിയാണ് 'സമയം' എന്ന് നേരത്തെ അണിയറക്കാർ സൂചിപ്പിച്ചിരുന്നു. 'സമയമാ' എന്നുള്ള ഗാനം സ്നേഹിക്കുന്നവർക്ക് വേണ്ടിയുള്ള ഗാനമായി മാറാൻ ഒരുങ്ങുന്നു. അനന്ത ശ്രീരാമിന്റെ വരികൾക്ക് ഹിഷാം അബ്ദുൽ വഹാബാണ് സംഗീതം നൽകിയിരിക്കുന്നത്. അനുരാ​ഗ് കുൽക്കർണി, സിത്താര കൃഷ്ണകുമാർ എന്നിവർ ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. നാനിയുടെ സമീപകാല സിനിമകൾ പോലെ 'ഹായ് നാന'യിലും ഒരു ചാർട്ട്ബസ്റ്റർ ആൽബം ഉണ്ടാകും.

അതിഗംഭീര ട്യൂണിൽ മുഴുകി ഇരിക്കുന്ന പ്രേക്ഷകരെ വരികളിലേക്ക് കൂടി ശ്രദ്ധ തിരിക്കുന്ന തരത്തിലാണ് അനന്ത ശ്രീറാം പ്രവർത്തിച്ചിരിക്കുന്നത്. ലിറിക്കൽ വീഡിയോയിൽ നാനിയും മൃണാൾ താക്കൂറും ഒരുമിച്ചുള്ള ചില ചിത്രങ്ങളിൽ പോലും ഇരുവരുടെയും കെമിസ്ട്രി മനോഹരമായി സ്‌ക്രീനിൽ കാണാൻ കഴിയും. പാൻ ഇന്ത്യനായി ഒരുങ്ങുന്ന ചിത്രം അച്ഛൻ മകൾ ബന്ധത്തെക്കുറിച്ചാണ് സംസാരിക്കുന്നത്.

Also Read: Rani Movie: ക്രൈം ത്രില്ലറുമായി ശങ്കർ രാമകൃഷ്ണൻ; 'റാണി' തിയേറ്ററുകളിലേക്ക്, ട്രെയിലർ

നവാഗതനായ ശൗര്യവ് സംവിധാനം ചെയ്ത ചിത്രം മോഹൻ ചെറുകുരിയും (സിവിഎം) ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. വൈര എന്റർടെയ്ൻമെന്റിന്റെ ബാനറിലാണ് നിർമ്മാണം. മൃണാൽ ഠാക്കൂർ നായികയായെത്തുന്ന ചിത്രത്തിൽ ബേബി കിയാര ഖന്നയാണ് മറ്റൊരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 'ഹായ് നാന' ഒരു ഫാമിലി എന്റർടെയ്‌നർ സിനിമയാണ്.

തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിൽ 'ഹായ് നാണ്ണാ' എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഹിന്ദിയിൽ 'ഹായ് പപ്പ' എന്നാണ് പേര്. ഒരു മുഴുനീള ഫാമിലി എന്റർടെയിനർ പ്രേക്ഷകർക്കായി സമ്മാനിക്കുമെന്ന് തീർച്ച. എല്ലാ ഭാഷകളിലും ഉള്ളവർക്കും കണക്ട് ചെയ്യാൻ കഴിയുന്ന രീതിയിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഡിസംബർ 21ന് ചിത്രം തിയേറ്ററുകളിലെത്തും.

സാനു ജോൺ വർഗീസ് ഐഎസ്‌സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിന്റെ ചിത്രസംയോജനം പ്രവീൺ ആന്റണി കൈകാര്യം ചെയ്യുന്നു. അവിനാഷ് കൊല്ലയാണ് പ്രൊഡക്ഷൻ ഡിസൈനർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സതീഷ് ഇവിവി. വസ്ത്രാലങ്കാരം: ശീതൾ ശർമ്മ. പിആർഒ: ശബരി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News