ദില്ലി: പ്രഖ്യാപനം മുതൽ രാജ്യത്താകെ ചർച്ചയാക്കപ്പെട്ട സിനിമയാണ് ദി കേരള സ്റ്റോറി. പേര് പോലെ തന്നെ കേരളത്തിലെ കഥ പറയുന്നു എന്നുള്ളതിനാൽ ചിത്രത്തിൽ പറഞ്ഞ പല കാര്യങ്ങലും വലിയ രീതിയിൽ ആണ് ചർച്ചചെയ്യപ്പെട്ടത്. ഇപ്പോഴിതാ സിനിമയുടെ ഒടിടി റിലീസ് സംബന്ധിച്ച അപ്ഡേറ്റ് വന്നിരിക്കുകയാണ്. വിവിധ ബോളിവുഡ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ സീ5 ചിത്രത്തിന്‍റെ ഹിന്ദി പതിപ്പിന്‍റെ ഡിജിറ്റൽ സ്ട്രീമിംഗ് അവകാശം വാങ്ങിയെന്നാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ബോക്സോഫീസില്‍ 225കോടിയോളം നേടിയ ചിത്രം ജൂണ്‍ മാസം ഡിജിറ്റല്‍ റിലീസ് നടത്തും എന്നാണ് വിവരം. സുദീപ്തോ സെന്‍ സംവിധാനം ചെയ്ത ചിത്രം നാലാമത്തെ വാരാന്ത്യത്തിൽ ആകെ ഇന്ത്യയില്‍ നിന്നും നേടിയത് 225 കോടി എന്നാണ് റിപ്പോർട്ട്.
'ദി കേരള സ്റ്റോറി'ചിത്രത്തിനെതിരെ കഴിഞ്ഞ ദിവസമാണ് നടന്‍ കമല്‍ഹാസന്‍ രംഗത്ത് എത്തിയത്. " ഞാൻ പ്രൊപ്പഗണ്ട സിനിമകൾക്ക് എതിരാണെന്ന് ഞാൻ പറഞ്ഞതാണ്. ലോഗോയുടെ അടിയിൽ 'ട്രൂ സ്റ്റോറി' എന്ന് എഴുതിയാൽ മാത്രം പോരാ. അത് ശരിക്കും സത്യമായിരിക്കണം. പക്ഷെ ഇത് സത്യമല്ല." - ദി കേരള സ്റ്റോറി വിവാദത്തോട് പ്രതികരിച്ചുകൊണ്ട് കമൽഹാസൻ ഇന്ത്യാ ടുഡേയോട് പ്രതികരിച്ചു. എന്നാൽ ഈ പ്രതികരണത്തിന് പിന്നാലെ കമലഹാസന് മറുപടിയുമായിസിനിമയുടെ സംവിധായകൻ ആയ സുദീപ്തോ സെനും പ്രതികരിച്ചു കൊണ്ട് രംഗത്ത് എത്തിയിരുന്നു. “ഞാൻ ഇത്തരം പ്രസ്താവനകളോട് പ്രതികരിക്കാറില്ല. മുന്‍പ് ഞാൻ വിശദീകരിക്കാനും വിശദീകരിക്കാനും ശ്രമിച്ചിരുന്നു. എന്നാൽ ഞാൻ അത് ചെയ്യുന്നില്ല, കാരണം ഇതിനെ പ്രൊപ്പഗണ്ട സിനിമ എന്ന് വിളിച്ച ആളുകൾ അത് കണ്ടതിന് ശേഷം ഇത് നല്ലതാണെന്ന് പറഞ്ഞിട്ടുണ്ട്. സംവിധായകൻ പറഞ്ഞു. ദി കേരള സ്റ്റോറി കാണാത്തവർ പോലും സിനിമയെ വിമർശിക്കുന്നു. അത് പോലെ തന്നെ പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും റിലീസ് ചെയ്തില്ല.
ALSO READ: ബ്ലാക്ക് സാരിയിൽ ബ്യൂട്ടി ക്വീനായി ജനീലിയ ഡിസൂസ- ചിത്രങ്ങൾ വൈറൽ
ഇക്കൂട്ടർ സിനിമ കാണാത്തതിനാൽ ഇത് പ്രൊപ്പഗണ്ടയാണ് എന്ന് അവർ കരുതുന്നു. നമ്മുടെ രാജ്യത്ത് വളരെ മണ്ടൻ സ്റ്റീരിയോടൈപ്പുകൾ ഉണ്ട്... ജീവിതം കറുപ്പോ വെളുപ്പോ ആയിരിക്കണം, അതിനിടയില്‍ ഗ്രേ കളറില്‍ ചില ഭാഗങ്ങള്‍ ഉണ്ടെന്ന് അവര്‍ക്ക് അറിയില്ല അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം കേരളത്തിലെ പതിനായിരക്കണക്കിന് യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് വിശധീകരിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉയർന്നു വന്നത്. സിനിമ പല സംസ്ഥാനങ്ങളും നിരോധിക്കുകയും ചെയ്തിരുന്നു. കേരളത്തിൽ തന്നെ സിനിമ തീയേറ്ററിൽ ബഹിഷ്കരിക്കുമെന്നും ഇതല്ല യഥാർത്ഥ കേരള സ്റ്റോറി എന്നും വാദങ്ങൾ ഉയർന്നു വന്നിരുന്നു.
അതിനൊപ്പം കർണ്ണാടക തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിനിമയെക്കുറിച്ച് പരാമർഷിക്കുകയുണ്ടായി. കേരളം പോലുള്ള ഒരു കൊച്ചു സംസ്ഥാനത്ത് തീവ്രവാദം എങ്ങനെ രൂപപ്പെടുന്നു എന്ന് ചൂണ്ടിക്കാണിക്കുന്നതാണ് സിനിമ എന്നാണ് പ്രധാനമന്ത്രി സിനിമയെക്കുറിച്ച് പറഞ്ഞത്. എന്നാൽ ഇത്തരം വിവാദങ്ങൾ എല്ലാം നിലനിൽക്കുമ്പോഴും റിലീസ് ചെയ്ത് ചിത്രം ആദ്യ ദിവസം മുതൽ ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവയ്ക്കുന്നതെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കേരളത്തിൽ റിലീസ് ചെയ്ത ഉടനെ തന്നെ സിനിമ കാണാനായി പലരും രംഗത്തു വന്നിരുന്നു. പ്രദർശനം നടക്കുന്ന തീയേറ്ററിന് മുന്നിൽ സംഘർശങ്ങൾ ഉണ്ടായി. എന്നാൽ പലരും പ്രതികരിച്ചത് സിനമയെ വെറും സിനിമയായി കണ്ടാൽ പോരെ എന്ന തരത്തിലായിരുന്നു പിന്നീട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...