പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് Tapsee Pannu ചിത്രം Haseen Dillruba യുടെ ടീസർ

ചിത്രം നെറ്റ്ഫ്ലിക്സിലാണ്  റിലീസ് ചെയ്യുന്നത്. ജൂലൈ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 8, 2021, 05:55 PM IST
  • പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ടീസർ.
  • താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടീസർ പുറത്ത്വിട്ടത്.
  • ചിത്രം നെറ്റ്ഫ്ലിക്സിലാണ് റിലീസ് ചെയ്യുന്നത്.
  • ജൂലൈ 2 നാണ് ചിത്രം റിലീസിനെത്തുന്നത്.
പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിലെത്തിച്ച് Tapsee Pannu ചിത്രം Haseen Dillruba യുടെ ടീസർ

Mumbai: തപ്‌സി പന്നു കേന്ദ്ര കഥാപാത്രമായി എത്തുന്ന ഹസീൻ ദിൽറുബയുടെ  (Haseen Dillruba) ടീസർ റിലീസ് ചെയ്‌തു. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ എത്തിച്ചിരിക്കുകയാണ് ചിത്രത്തിന്റെ ടീസർ. ടീസർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. താരം തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെയാണ് ടീസർ പുറത്ത്വിട്ടത്.

ചിത്രം നെറ്റ്ഫ്ലിക്സിലാണ് (Netflix) റിലീസ് ചെയ്യുന്നത്.  ജൂലൈ 2 നാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മലയാളിയായ വിനിൽ മാത്യുവാണ്. ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപത്രമായി വിക്രാന്ത് മാസ്സയും എത്തുന്നുണ്ട്.  

ALSO READ: Tapsee Pannu ചിത്രം Haseen Dillruba നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്യും; ടീസർ പുറത്ത് വിട്ടു

 2020 ഒക്ടോബറിൽ തന്നെ ചിത്രീകരണം പൂർത്തിയായ സിനിമയാണ് (Cinema) ഹസീൻ ദിൽറുബ. തപ്‌സി പന്നു തന്നെയാണ് ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായ വി വരവും പ്രേക്ഷകരെ അറിയിച്ചത്. ചിത്രത്തിൽ തപ്‌സി (Tapsee Pannu) റാണി കശ്യപ് എന്ന കഥാപാത്രമായി ആണ് എത്തുന്നത്. 

ALSO READ: Kalidas Jayaram ന്റെ പുതിയ തമിഴ് ചിത്രമെത്തുന്നു; സംവിധാനം ഉദയനിധി സ്റ്റാലിന്റെ ഭാര്യ

ചിത്രത്തിന്റെ ചിത്രീകരണം വളരെ പ്രതിസന്ധികളിലൂടെയാണ് കടന്ന് പോയതെന്നും അന്ന് തപ്‌സി പറഞ്ഞിരുന്നു. ചിത്രത്തിന്റെ ചിത്രീകരണം ഹരിദ്വാറിലും മുംബൈയിലുമായി ആണ് പൂർത്തിയാക്കിയത്. ക്രൈം ത്രില്ലർ (Crime Thriller) വിഭാഗത്തിൽപ്പെടുന്ന ചിത്രമാണ് ഹസീന ദിൽറുബ 

ALSO READ: Jagame Thandhiram : Dhanush ചിത്രം ജഗമേ തന്തിരത്തിന്റെ ഓഡിയോ ട്രാക്ക് നാളെയെത്തും

ഒരു കൊലപാതകവും അതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതയുമാണ് ചിത്രത്തിന്റെ പ്രമേയം ചിത്രത്തിൽ തപ്‌സി പന്നുവിനെ കൂടാതെ വിക്രാന്ത് മെസ്സേ, ഹർഷവർധൻ റാണെ തുടങ്ങിയവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 2020 സെപ്റ്റംബറിൽ തന്നെ റിലീസിനെത്തുമെന്ന് പ്രതീക്ഷിച്ച ചിത്രമാണ് ഹസീന ദിൽറുബ എന്നാൽ കോവിഡ് മഹാമാരി മൂലം നീണ്ട് പോവുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... 

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News