Happy Birthday Bhavana: ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍, ഒപ്പം മലയാള സിനിമാലോകവും

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്.  സിനിമാലോകവും ആരാധകരും താരത്തിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്... 

Written by - Zee Malayalam News Desk | Last Updated : Jun 6, 2021, 01:37 PM IST
  • ജന്മദിനത്തില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക് ആശംസകള്‍ നേരുകയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍ (Manju Warrier)...
  • Happy Birthday Darest, Love you ... Forever... എന്ന ഒറ്റ വാചകത്തിലൂടെ ഭാവനയോടുള്ള (Bhavana) സ്‌നേഹവും അടുപ്പവുമെല്ലാം മഞ്ജു വെളിപ്പെടുത്തി.
  • ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണ് മഞ്ജു വാര്യര്‍ ആശംസയറിച്ചിരിക്കുന്നത്.
Happy Birthday Bhavana: ഭാവനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മഞ്ജു വാര്യര്‍,  ഒപ്പം മലയാള സിനിമാലോകവും

നടി ഭാവനയുടെ ജന്മദിനമാണ് ഇന്ന്.  സിനിമാലോകവും ആരാധകരും താരത്തിന് ആശംസകള്‍ അറിയിക്കുന്ന തിരക്കിലാണ്... 

ജന്മദിനത്തില്‍ തന്‍റെ ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരിയ്ക്ക്  ആശംസകള്‍ നേരുകയാണ് മലയാളത്തിന്‍റെ ലേഡി സൂപ്പര്‍ സ്റ്റാര്‍  മഞ്ജു വാര്യര്‍ (Manju Warrier)... 

Happy Birthday Darest, Love you ... Forever... എന്ന ഒറ്റ വാചകത്തിലൂടെ ഭാവനയോടുള്ള  (Bhavana) സ്‌നേഹവും അടുപ്പവുമെല്ലാം മഞ്ജു വെളിപ്പെടുത്തി. ഭാവനയോടൊപ്പം പൊട്ടിച്ചിരിച്ചുകൊണ്ടു നില്‍ക്കുന്ന ചിത്രത്തോടെയാണ് മഞ്ജു വാര്യര്‍   ആശംസയറിച്ചിരിക്കുന്നത്.   
 
സിനിമാലോകത്തും ആരാധകര്‍ക്കിടെയിലും  ഇരുവരുടെയും സൗഹൃദം പ്രസിദ്ധമാണ്.  മഞ്ജുവിന്‍റെ  ജന്മദിനാശംസ പോസ്റ്റ്  നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. ചിത്രം പങ്കുവച്ച്  ഒരു മണിക്കൂറിനകം  12,000ത്തിലേറെ പേരാണ് മഞ്ജുവിന്‍റെ  പോസ്റ്റ് ലൈക്ക് ചെയ്തത്. ആയിരത്തോളം കമന്‍റുകളും എത്തി.

ഭാവനയ്ക്ക് ജന്മദിന ആശംസകള്‍ നേര്‍ന്ന്  സിനിമാലോകത്തെ നിരവധി പേരാണ് എത്തിയത്.  പോരാളിയായ രാജകുമാരിയെന്നാണു ഭാവനയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടു ഗായിക സയനോര ഫിലിപ്പ് (Sayanora Philip) ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.  "തീ തന്നെയാണ് അവളെന്നും ഏറ്റവും സന്തോഷം നിറഞ്ഞ ജന്മദിനാശംസകള്‍ നേരുന്നുവെന്നായിരുന്നു  ഫേസ്ബുക്കില്‍  സയനോര കുറിച്ചത്.

സംവിധായക ഗീതു മോഹന്‍ദാസും (Geethu Mohandas) ഭാവനയ്ക്ക് ആശംസകള്‍ നേര്‍ന്നു. നട്ടെല്ലാണ് ഒരാള്‍ക്ക് വേണ്ടതെന്ന് പറഞ്ഞ ഗീതു പെണ്‍കടുവയെന്നാണ് ഭാവനയെ വിശേഷിപ്പിച്ചത്. 

2002 ല്‍ ആയിരുന്നു ഭാവനയുടെ ആദ്യ ചിത്രം പുറത്തുവന്നത്.  'നമ്മള്‍' എന്ന ആദ്യ ചിത്രത്തിന്‍റെ വിജയത്തിന് പിന്നാലെ ഒരു പിടി നല്ല കഥാപാത്രങ്ങള്‍ ഭാവനയുടെതായി  പുറത്തുവന്നു.  തിളക്കം, ക്രോണിക് ബാച്ചിലര്‍, സി.ഐ.ഡി മൂസ എന്നീ ഹിറ്റ് ചിത്രങ്ങളിലും പ്രധാന കഥാപാത്രങ്ങളിലൊരാളായി ഭാവന എത്തി.

Also Read: The Family Man 2 : ഫാമിലി മാൻ 2 ന്റെ വിജയത്തിൽ സന്തോഷം പങ്ക് വെച്ച് സാമന്ത

നമ്മള്‍  എന്ന ചിത്രത്തിലെ അഭിനയത്തിന്  സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശവും ഭാവന നേടിയിരുന്നു.  ദൈവനാമത്തില്‍ എന്ന ചിത്രത്തിന് രണ്ടാമത്തെ മികച്ച നടിയ്ക്കുള്ള  സംസ്ഥാന  പുരസ്‌കാരവും ഭാവന നേടയിട്ടുണ്ട്.

തമിഴിലും കന്നടയിലും  നിറഞ്ഞു നില്‍ക്കുന്ന  ഭാവന  ഇന്ന് ദക്ഷിണേന്ത്യയിലെ തിരക്കേറിയ നടിമാരിലൊരാളാണ്. ബജ്‌രംഗി 2, ഗോവിന്ദ ഗോവിന്ദ, ശ്രീകൃഷ്ണ@ജിമെയില്‍.കോം എന്നിങ്ങനെ  ഒരു  പിടി  ചിത്രങ്ങളാണ്  അണിയറയില്‍ ഒരുങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

Trending News