Happy Birthday Aamir Khan: സർഫരോഷ് മുതൽ ലാൽസിങ് ഛദ്ദ വരെ, ആമിർഖാൻറെ 10 ഗംഭീര ചിത്രങ്ങൾ

Top 10 Best Movies of Aamir Khan: യാദോം കി ബാരാത്ത് എന്ന ചിത്രത്തിൽ രത്തൻ എന്ന കഥാപാത്രമായാണ് ആമിർ ഹുസൈൻ ഖാൻ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്, ഇതൊരു

Written by - Zee Malayalam News Desk | Last Updated : Mar 14, 2023, 03:33 PM IST
  • ഒരേ സമയം ത്രില്ലറും ഹൊററും മിക്സ് ചെയ്ത എത്തിയ ചിത്രമാണ് തലാഷ്
  • 2008-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയാണ് ഗജിനി
  • നടനെന്ന നിലയിൽ ആമിർ ഖാന്റെ മൈലേജ് കൂട്ടിയ ചിത്രമാണ് ദംഗൽ
Happy Birthday Aamir Khan: സർഫരോഷ് മുതൽ ലാൽസിങ് ഛദ്ദ വരെ, ആമിർഖാൻറെ 10 ഗംഭീര ചിത്രങ്ങൾ

ബോളിവുഡിൽ മാത്രമല്ല, ലോകമെമ്പാടും അറിയപ്പെടുന്ന പേരുകളിൽ ഒന്നാണ് ആമിർ ഖാൻ. ഇന്ന് 57ാം പിറന്നാൾ ആഘോഷിക്കുകയാണ് താരം ആരാധകരുടെ മിസ്റ്റർ പെർഫക്ട്. അവിസ്മരണീയമായ നിരവധി വേഷങ്ങളാണ് താരം ഇതിനോടകം അഭിനയിച്ചത്.  1973-ൽ യാദോം കി ബാരാത്ത് എന്ന ചിത്രത്തിൽ രത്തൻ എന്ന കഥാപാത്രമായാണ് ആമിർ ഹുസൈൻ ഖാൻ എന്ന താരം ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ചത്. താരം അവിസ്മരണീയമാക്കിയ ചിത്രങ്ങൾ ചുവടെ

ലാൽ സിംഗ് ഛദ്ദ

ഫോറസ്റ്റ് ഗമ്പിന്റെ ഹിന്ദി റീമേക്കായ ലാൽ സിംഗ് ഛദ്ദയിലാണ് ആമിർ അവസാനമായി അഭിനയിച്ചത്. അദ്വൈത് ചന്ദൻ സംവിധാനം ചെയ്ത ചിത്രം കരീന കപൂർ ആയിരുന്നു നായിക. തീയ്യേറ്റിൽ പക്ഷെ ചിത്രം കാര്യമായ വിജയം നേടിയില്ലെന്നാണ് റിപ്പോർട്ടുകൾ.

3 ഇഡിയറ്റ്സ് (2009)

എക്കാലത്തെയും മികച്ച ബോളിവുഡ് ചിത്രമായി അംഗീകരിക്കപ്പെട്ട സിനിമ കൂടിയാണ് 3 ഇഡിയറ്റ്‌സ്.  ജനപ്രിയ സിനിമ ഉൾപ്പെടെ മൂന്ന് ദേശീയ ചലച്ചിത്ര അവാർഡുകളും മികച്ച ഫീച്ചർ ഉൾപ്പെടെ ആറ് ഫിലിംഫെയർ അവാർഡുകളും ഈ ചിത്രം നേടി. കൂടാതെ, മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ജാപ്പനീസ് അക്കാദമി അവാർഡിന് ഇത് നാമനിർദ്ദേശം ചെയ്യപ്പെട്ടു, കൂടാതെ ജപ്പാനിലെ വീഡിയോയാസൻ അവാർഡുകളിൽ മികച്ച ബഹുമതിയും നേടി. ആമിർ ഖാൻ, ആർ മാധവൻ, ശർമൻ ജോഷി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തിൽ എഞ്ചിനീയറിംഗ് പഠിക്കുന്ന മൂന്ന് വിദ്യാർത്ഥികളുടെ കഥയാണ് പറയുന്നത്.

പികെ 

ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രങ്ങളുടെ കൂട്ടത്തിലുള്ള സിനിമയാണ് പികെ. രാജ്കുമാർ ഹിരാനിയും ആമിർ ഖാനും രണ്ടാം തവണ ഒന്നിച്ചഭിനയിച്ച ചിത്രം ആരാധകരെ നിരാശരാക്കിയില്ല. അനുഷ്‌ക ശർമ്മ, സുശാന്ത് സിംഗ് രജ്പുത്, സഞ്ജയ് ദത്ത്, സൗരഭ് ശുക്ല എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അന്യഗ്രഹജീവിയായാണ് ആമിർ ഖാൻ ചിത്രത്തിൽ എത്തുന്നത്.

താരേ സമീൻ പർ

2007-ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഈ ചിത്രം നിർമ്മിച്ചതും സംവിധാനം ചെയ്തതും ആമിർഖാനാണ്. ഡിസ്‌ലെക്സിയയെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിലും സിനിമ വലിയ പങ്ക് വഹിച്ചു.ഡിസ്‌ലെക്‌സിയായ ഒരു വിദ്യാർത്ഥിയെ (ദർഷീൽ സഫാരി അവതരിപ്പിച്ചത്) കലയോടും പഠനത്തോടുമുള്ള  ഇഷ്ടം വീണ്ടും കണ്ടെത്താൻ സഹായിക്കുന്ന ഒരു അധ്യാപകനായാണ് ആമിർ ഖാൻ അഭിനയിക്കുന്നത്.

ലഗാൻ

അശുതോഷ് ഗോവാരിക്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ബ്രിട്ടീഷ് അധികാരത്തിൻ കീഴിൽ ജീവിക്കുകയും കടുത്ത അടിച്ചമർത്തലുകൾ അനുഭവിക്കുകയും ചെയ്യുന്ന ജനതയുടെ കഥയാണ് പറയുന്നത്. നിഷ്‌കളങ്ക ഗ്രാമീണനായ ഭുവനായിട്ടാണ് ആമിർ ഖാൻ ചിത്രത്തിൽ അഭിനയിക്കുന്നത്. ഉയർന്ന നികുതിയിൽ നിന്ന് രക്ഷപ്പെടാൻ,ബ്രിട്ടീഷുകാർക്കെതിരെ ഒരു ക്രിക്കറ്റ് മത്സരം നടത്താൻ ടീമിനെ പരിശീലിപ്പിക്കുന്ന വെല്ലുവിളി ഏറ്റെടുക്കാൻ അദ്ദേഹം തീരുമാനിക്കുന്നതാണ് ചിത്രത്തിൽ

ദിൽ ചാഹ്താ ഹേ

2001-ൽ പുറത്തിറങ്ങിയ ചിത്രമാണ് ദിൽ ചാഹ്താ ഹേ. ഫർഹാൻ അക്തർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം ബോക്സോഫീസിൽ മികച്ച വിജയമായിരുന്നു. വമ്പൻ കളക്ഷനാണ് ചിത്രം നേടിയത്. സെയ്ഫലിഖാൻ, പ്രീതി സിൻറ എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

ദംഗൽ 

2016-ൽ പുറത്തിറങ്ങിയ ദംഗൽ നടനെന്ന നിലയിൽ ആമിർ ഖാന്റെ മൈലേജ് കൂട്ടിയ ചിത്രമാണ്.വിരമിച്ച ഗുസ്തി താരം മഹാവീർ സിംഗായാണ് ആമിർ ചിത്രത്തിലെത്തുന്നത്. തൻറെ മക്കളായ ഗീതയ്ക്കും ബബിതയ്ക്കും അദ്ദേഹം ഗുസ്തി പരിശീലിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യക്കായി ഒരു സ്വർണ്ണ മെഡൽ നേടുക എന്ന തന്റെ സ്വപ്നം നിറവേറ്റുകയുമാണ് ഉദ്ദേശം. നിതേഷ് തിവാരി സംവിധാനം ചെയ്ത ഈ ചിത്രം ഒരു പിതാവിന്റെ മക്കളോടുള്ള നിരുപാധികമായ സ്നേഹത്തെ മനോഹരമായി ചിത്രീകരിച്ചു.

ഗജിനി

2008-ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ സിനിമയാണ് ഗജിനി. 100 കോടി ക്ലബ്ബിൽ കയറിയ ആദ്യ ബോളിവുഡ് സിനിമയും ഗജിനി തന്നെ. ചിത്രം നിരവധി ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തു. ആമിർ ഖാനും അസിൻ തോട്ടുങ്കലുമാണ് ചിത്രത്തിൽ അഭിനയിച്ചത്. എആർ മുരുകദോസിന്റെ തന്നെ 2005-ൽ ഇതേ പേരിലുള്ള തമിഴ് ചിത്രത്തിന്റെ റീമേക്കായിരുന്നു ഇത്.

തലാഷ്

ഒരേ സമയം ത്രില്ലറും ഹൊററും എല്ലാം മിക്സ് ചെയ്ത എത്തിയ ചിത്രമാണ് തലാഷ്. ഡിപ്രഷൻ ബാധിച്ച് പോലീസ് ഉഗ്യോഗസ്ഥനായി ആമിർഖാൻ ചിത്രത്തിൽ എത്തുന്നു. റീമ കാഗതി, പ്രിയംവദ നാരായണൻ എന്നിവർ ചേർന്നാണ് ചിത്രം സംവിധാനം ചെയ്തത്.

സർഫരോഷ്

തീവ്രവാദികളാൽ സഹോദരൻ കൊല്ലപ്പെടുകയും പിതാവ് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത ശേഷം, ഒരു യുവ മെഡിക്കൽ വിദ്യാർത്ഥി തന്റെ പഠനം ഉപേക്ഷിച്ച് തീവ്രവാദികളെ തുടച്ചുനീക്കുന്നതിനായി ഇന്ത്യൻ പോലീസ് സർവീസിൽ ചേരുന്നതാണ് കഥ. ജോൺ മാത്യു മത്തൻ ആണ് ചിത്രം സംവിധാനം ചെയ്തത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News