സംവിധായകൻ രഞ്ജിത്തിന്റെ ഷോർട് ഫിലിം ആയ "മാധവി" യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ( First Look Poster) പുറത്തിറക്കി. നമിത പ്രമോദിന്റെ ഇൻസ്റ്റഗ്രാമിലൂടെയാണ് പോസ്റ്റർ റിലീസ് ചെയ്തത്. നടി നമിത പ്രമോദും ശ്രീലക്ഷ്മിയും ഒരു ടേബിളിന് ചുറ്റും ഇരിക്കുന്നതാണ് ചിത്രം.
സംവിധായൻ രഞ്ജിത്ത് (Director Ranjith)ഉടമസ്ഥനായുള്ള ക്യാപിറ്റോൾ തീയേറ്റേഴ്‌സും കപ്പ സ്റ്റുഡിയോസും ചേർന്നാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. പ്രേക്ഷകർ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ഹൃസ്വവും ചിത്രം കൂടിയാണ് മാധവി.
ALSO READ: Cold Shoulder ഡ്രസില്‍ സ്റ്റൈലിഷായി പാർവതി നായർ, വൈറലായി Photoshoot
പോസ്റ്ററിനോടൊപ്പം "ഞാൻ ഒരുപാട് നാളായി ഒപ്പം വർക്ക് ചെയ്യാൻ ആഗ്രഹിച്ചിരുന്ന സംവിധായകൻ രഞ്ജിത്തിന്റെ ഷോർട് ഫിലിമായ മാധവിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ" ഞാൻ സന്തോഷപൂർവം പങ്ക് വെക്കുന്നുവെന്നും. ഇത് എനിക്ക് വളരെ സ്പെഷ്യൽ ആണെന്നും" നടി തന്റെ ഇൻസ്റ്റാഗ്രാമിൽ (Instagram)കുറിച്ചു.
"'മാധവി' എന്ന് പേരിട്ട ആ ഹ്രസ്വചിത്രം വെെകാതെ നിങ്ങളുടെ കണ്ണുകൾക്ക് മുമ്പിലേക്ക് എത്തിക്കുവാൻ കഴിയും. സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് 'മാധവി' സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല; അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. വെെകാതെ പ്രേക്ഷകരിലേക്ക് ആ സിനിമ എത്തിക്കുന്നതായിരിക്കും" എന്ന് സംവിധായകൻ രഞ്ജിത്തും ഫേസ്ബുക്കിൽ (Facebook) കുറിച്ചു.
തന്റെ സിനിമ ജീവിതത്തിലെ അനുഭവങ്ങൾ നടി നമിത പ്രമോദ് (Namitha Pramod)ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചിരുന്നു. വിജയത്തെയും പരാജയത്തെയും ഒരു പോലെ കാണാൻ ആണ് ഞാൻ ശ്രമിക്കുന്നതെന്നും വിജയം വരുമ്പോൾ ഒരുപാട് സന്തോഷിക്കാതിരിക്കാനും സങ്കടം വരുമ്പോൾ അതിരു കവിഞ്ഞ് വിഷമിക്കാതിരിക്കാനും താൻ ശ്രമിക്കാറുണ്ടെന്ന് നടി കൂട്ടിച്ചേർത്തു.
ALSO READ: Shobana യോ മഞ്ജു വാര്യരോ മികച്ച നടി? തുറന്നു പറഞ്ഞ് Mohanlal
സിനിമ മൂലം തന്റെ ജീവിതത്തിൽ നിരവധി വഴിത്തിരിവുകൾ ഉണ്ടായിയിട്ടുണ്ടെന്നും. അതിൽ പ്രധാനമായും മൂന്നെണ്ണമാണുള്ളതെന്നും നമിത പറഞ്ഞു. അതിൽ മൂന്നാമത്തെ വഴിത്തിരിവ് പരാജയമായിരുന്നു. മലയാള സിനിമ നടികൾക്ക് നിലനിൽക്കാൻ വളരെ പ്രയാസമേറിയ ഒരു ഫീൽഡ് ആണെന്ന് നമിത സൂചിപ്പിച്ചു. തനിക്ക് സിനിമ സംബന്ധമായി എന്തെങ്കിലും സംശയങ്ങൾ ഉണ്ടായാൽ ആദ്യം സമീപിക്കുക ലാൽ ജോസിനെ (Lal Jose) ആയിരിക്കുമെന്നും കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...