Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അർജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം പുറത്ത് വിട്ടത്. മോളിവുഡ് പവർഹൗസ് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നൽകിയിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 01:02 PM IST
  • സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അർജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം പുറത്ത് വിട്ടത്.
  • മോളിവുഡ് പവർഹൗസ് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നൽകിയിരിക്കുന്നത്.
  • നേരത്തെ തമിഴ് നടൻ വിജയ് സേതുപതി ഫഹദിന് പകരം വില്ലനായി വരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു.
  • സുകുമാറാണ് സിനിമയുടെ സംവിധായകൻ.
 Allu Arjun ന്റെ വില്ലനായി ഫഹദ് ഫാസിൽ തെലുങ്കിലേക്ക്, പുഷ്പയിൽ പ്രതിനായക വേഷത്തിൽ Fahadh Fasil

Hyderabad : Fahadh Fasil തെലുങ്കിലേക്ക്. Allu Arjun ന്റെ ബി​ഗ് ബജറ്റ് ചിത്രം Pushpa യിൽ വില്ലനായിട്ടാണ് ഫഹദ് തെലുങ്കിലേക്കെത്തുന്നത്. പുഷ്പയുടെ അണിയറ പ്രവ‍ർത്തകരാണ് ഇക്കാര്യം അറിയിച്ചത്. തെലങ്കു കൂടാതെ മലയാളം, തമിഴ്, കന്നടാ, ഹിന്ദി ഭാഷകളിലാണ് സിനിമ ചിത്രീകരിക്കുന്നത്. Rashmika Mandanna യാണ് ചിത്രത്തിലെ നായിക.

സിനിമ നിർമാതാക്കളായ മൈത്രി മൂവി മേക്കേഴ്സാണ് ട്വിറ്ററിലൂടെയാണ് ഫഹദ് അല്ലു അർജുന്റെ വില്ലനായി പുഷ്പയിലെത്തുന്ന വിവരം പുറത്ത് വിട്ടത്. വില്ലനാകാൻ എറ്റവും മികച്ച മുഖമെന്ന് എന്ന് വിശേഷണത്തിലൂടെയാണ് മൈത്രി മൂവി മേക്കേഴ്സ് ഫഹദിന് തെലുങ്കിലേക്ക് ട്വിറ്ററിലൂടെ ക്ഷണം നൽകിയിരിക്കുന്നത്.

ALSO READ : മലയാളത്തിന്റെ ആദ്യ സൂപ്പർഹീറോ ചിത്രം മിന്നൽ മുരളി ഓണത്തിനെത്തും; ചിത്രത്തിന്റെ മോഷൻ പോസ്റ്റർ മോഹൻലാൽ പുറത്തിറക്കി

ആന്ധ്ര പ്രദേശിലെ ചന്ദനക്കടത്തിന്റെ പശ്ചാത്തലത്തിൽ ഉടലെടുക്കന്ന കഥയാണ് പുഷ്പയിലൂടെ അവതരിപ്പിക്കുന്നത്. നിലവിൽ കേരളത്തിൽ ഷൂട്ടിങ് തുടർന്ന് വരുകെയാണ്. അതിന് ശേഷം വിശാഖപട്ടണത്തും, ഈസ്റ്റ് ​ഗോദാവേരിയിലും സിനമയുടെ ചിത്രീകരണം തുടരുമെന്ന് അണിറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.

നേരത്ത് കോവിഡിനെ തുടർന്ന് കഴിഞ്ഞ് വർഷം നവംബർ വരെ ഷൂട്ടിങ് നിർത്തിവെച്ചിരുന്നു. നവംബറിൽ ചിത്രീകരണം പുനഃരാരംഭിച്ചെങ്കിലും അണിയറ പ്രവർത്തകരിൽ ചിലർക്ക് കോവിഡ് ബാധിച്ചതനെ തുടർന്ന് വീണ്ടും ഷൂട്ടിങ് കുറച്ച് നാളത്തേക്ക് നിർത്തിവെച്ചിരുന്നു. 

ALSO READ : Keerthy Suresh ചിത്രം Rang De ട്രെയ്‌ലർ റിലീസ് ചെയ്‌തു; ചിത്രം മാർച്ച് 26 നെത്തും

നേരത്തെ തമിഴ് നടൻ വിജയ് സേതുപതി ഫഹദിന് പകരം വില്ലനായി വരുമെന്ന് റിപ്പോർട്ടുണ്ടായിരുന്നു. എന്നാൽ മൈത്രി മൂവി മേക്കേഴ്സിന്റെ മറ്റൊരു ചിത്രമായ ഉപ്പെണയിലാണ് വിജയ് സേതുപതി വില്ലനായി എത്തിയത്. പുഷ്പ ഓഗസ്റ്റ് 13 തിയറ്ററുകളിലേക്കെത്തുമെന്ന് നേരത്തെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. സൂപ്പർ ഹിറ്റ് ചിത്രമായ അല്ലു വൈകുണ്ഠപുരമുലു എന്ന് ചിത്രത്തിന് ശേഷമാണ് അല്ലു അർജുൻ പുഷ്പയിൽ അഭിനയിക്കുന്നത്.

ALSO READ : Kaduva Movie: കടുവയിൽ പൃഥ്വിരാജിൻ്റെ മകളായി വൈറൽ പെൺകുട്ടി വൃദ്ധി വിശാൽ എത്തുന്നു

രാം ചരൺ നായകനായി അഭിനയിച്ച സൂപ്പർ ഹിറ്റ് ചിത്രം രംഗസ്ഥലത്തിന്റെ  സംവിധായകൻ സുകുമാറാണ് സിനിമയുടെ സംവിധായകൻ. സുകുമാറിന്റെ എല്ലാ സിനിമയിലും സം​ഗീതം കൈകാര്യം ചെയ്തിട്ടുള്ള ഡിഎസ്പി തന്നെയാണ് പുഷ്പയിലെയും സം​ഗീത സംവിധായകൻ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News