Fahadh Faasil: ഫഹദ് വീണ്ടും തമിഴിൽ; മാരി സെൽവരാജിന്റെ മാമന്നൻ ടൈറ്റിൽ പോസ്റ്റർ

കീർത്തി സുരേഷ് ആണ് നായിക. നടൻ വടിവേലുവും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Mar 4, 2022, 12:41 PM IST
  • ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ്.
  • ചിത്രസംയോജനം ശെൽവ ആർകെയും നിർവഹിക്കുന്നു.
  • പരിയേറും പെരുമാൾ, കർണൻ എന്നീ ചിത്രങ്ങൾക്കു ശേഷം മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാമന്നൻ.
Fahadh Faasil: ഫഹദ് വീണ്ടും തമിഴിൽ; മാരി സെൽവരാജിന്റെ മാമന്നൻ ടൈറ്റിൽ പോസ്റ്റർ

തമിഴിൽ വീണ്ടും തിളങ്ങാൻ തയാറെടുക്കുകയാണ് ഫഹദ് ഫാസിൽ. പരിയേറും പെരുമാൾ, കർണൻ തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകൻ മാരി സെൽവരാജ് ഒരുക്കുന്ന ചിത്രമായ മാമന്നനിലാണ് ഫഹദ് അഭിനയിക്കുന്നത്. നടനും നിർമാതാവുമായ ഉദയനിധി സ്റ്റാലിനാണ് ചിത്രത്തിൽ നായകനായെത്തുന്നത്. കമൽഹാസൻ ചിത്രം വിക്രത്തിന് പിന്നാലെയാണ് പുതിയ ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. പ്രതിനായക വേഷത്തിലാകും ഫഹദ് എത്തുകയെന്നാണ് റിപ്പോർട്ട്.

 

കീർത്തി സുരേഷ് ആണ് നായിക. നടൻ വടിവേലുവും ചിത്രത്തിൽ മുഖ്യവേഷം ചെയ്യുന്നുണ്ട്. നീണ്ട നാളുകളായി സിനിമയിൽ നിന്ന് വിട്ടുനിൽക്കുന്ന വടിവേലുവിന്റെ വളരെ ശക്തമായ ഒരു തിരിച്ചുവരവാണ്. എ.ആർ. റഹ്മാൻ ആണ് സംഗീതം. 

Also Read: Naradan movie review: ചന്ദ്രപ്രകാശ് സിപി ആകുമ്പോൾ മാറുന്ന മാധ്യമലോകം; നാരദൻ റിവ്യൂ

ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രാഹകൻ തേനി ഈശ്വറാണ്. ചിത്രസംയോജനം ശെൽവ ആർകെയും നിർവഹിക്കുന്നു. ആക്ഷൻ കൊറിയോഗ്രാഫർ ദിലീപ് സുബ്ബരായനും ഡാൻസ് കൊറിയോഗ്രഫി സാൻഡി മാസ്റ്ററുമാണ്.

Also Read: Bheeshma Parvam review: മാസ് അല്ല ക്ലാസ് ആണ് ഭീഷ്മ പർവ്വം; അടിമുടി മമ്മൂട്ടി - അമൽ നീരദ് പടം

 

കമൽഹാസനൊപ്പമുള്ള ഫഹദിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News