Chup Movie : പ്രണയം വിട്ടൊരു കളിയില്ല; ഒപ്പം പ്രതികാരവും; ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ചുപ്'ലെ വീഡിയോ ഗാനം

Chup Movie Song : ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Sep 12, 2022, 05:54 PM IST
  • സ്വാനന്ദ് കിർകിരെയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം നൽകിയരിക്കുന്നത്.
  • രുപാലി മോഗേയും ശാശ്വത് സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
  • ആര്‍ ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
  • ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബല്‍കി തന്നെയാണ്.
Chup Movie : പ്രണയം വിട്ടൊരു കളിയില്ല; ഒപ്പം പ്രതികാരവും; ദുൽഖറിന്റെ ബോളിവുഡ് ചിത്രം 'ചുപ്'ലെ വീഡിയോ ഗാനം

മുംബൈ : ദുൽഖർ സൽമാന്റെ ബോളിവുഡ് ചിത്രം ചുപ് : റിവെഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റിലെ വീഡിയോ ഗാനം പുറത്ത് വിട്ടു. ദുൽഖറും ഫാമിലി മാൻ വെബ് സീരിസ് ഫെയിം ശ്രെയ ധന്വന്തരിയും ചേർന്നുള്ള പ്രണയരംഗങ്ങളും ഒപ്പം സിനിമ പറയുന്ന കഥയ്ക്ക് ആസ്പദമായിട്ടുള്ള ക്രൈം സീനുകളും ചേർത്തുള്ള വീഡിയോ ഗാനമാണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുന്നത്. സ്വാനന്ദ് കിർകിരെയുടെ വരികൾക്ക് അമിത് ത്രിവേദിയാണ് സംഗീതം നൽകിയരിക്കുന്നത്. രുപാലി മോഗേയും ശാശ്വത് സിങ്ങും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. 

ആര്‍ ബല്‍കി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും ബല്‍കി തന്നെയാണ്. പ്രമുഖ ബോളിവുഡ് സംവിധായകനും നടനുമൊക്കെയായിരുന്ന ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രമാണ് ചുപ്.

ALSO READ : Sandra Thomas Productions : സാന്ദ്ര തോമസിന്റെ പുതിയ നിര്‍മ്മാണ കമ്പനിയുടെ ബാനറിൽ 'നല്ല നിലാവുള്ള രാത്രി' ആരംഭിച്ചു

സെപ്റ്റംബർ 23നാണ് ചുപ് തിയേറ്ററുകളിൽ റിലീസ് ചെയ്യുക. ചിത്രത്തിന് കലാകാരന്റെ പ്രതികാരം എന്ന് അർഥം വരുന്ന റിവഞ്ച് ഓഫ് ആൻ ആർട്ടിസ്റ്റ് (ഒരു കലാകാരന്റെ പ്രതികാരം) എന്ന് ടാഗ് ലൈനാണ് നൽകിയിരിക്കുന്നത്. ദുൽഖർ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവർക്ക് പുറമെ അമിതാഭ് ബച്ചനും സിനിമിൽ ഉണ്ടാകുമെന്ന് ചിത്രത്തിന്റെ സംവിധായകൻ ബാൽകി ഒരു അഭിമുഖത്തിൽ അറിയിച്ചിരുന്നു. തന്റെ എല്ലാ സിനിമയിലും ബച്ചൻ ഒരു കഥാപാത്രത്തെ എങ്കിലും അവതരിപ്പിച്ചിട്ടുണ്ട്, ഈ ചിത്രത്തിൽ കഥയിൽ പ്രധാന ഘട്ടത്തിൽ ബച്ചൻ ഉണ്ടാകുമെന്നാണ് ബാൽകി ഇന്റവ്യൂവിൽ അറിയിച്ചത്. അമിതാഭ് ബച്ചന് ദേശീയ അവാർഡ് ലഭിച്ച പാ എന്ന ചിത്രത്തിന്റെ സംവിധായകനാണ് ആർ.ബാൽകി.

ബാൽകി ആദ്യമായിട്ടാണ് ത്രില്ലർ വിഭാഗത്തിലുള്ള ഒരു ചിത്രം നിർമിക്കുന്നത്. പാ കൂടാതെ ചീനി കം, കീ ആൻഡ് കാ, ഷമിതാഭ്, അക്ഷയ്കുമാറിന്റെ പാഡ്മാൻ എന്നീ ചിത്രങ്ങളുടെ കൂടി സംവിധായകനാണ് ആർ ബാൽകി. ബാൽകിയും രാജ സെന്നും, റിഷ് വർമാനിയും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിശാൽ സിൻഹയാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്.

ALSO READ : Varisu Movie OTT Update : വിജയ് ചിത്രം വാരിസിന്റെ ഡിജിറ്റൽ അവകാശങ്ങൾ ആമസോൺ പ്രൈം വീഡിയോ നേടി?

ദുൽഖറിന്റെ കരിയറിലെ മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ചുപ്. ഇതിന് മുമ്പ് ദുൽഖർ ഇർഫാൻ ഖാനിനൊപ്പം കാർവാനിൽ അഭിനയിച്ചിരുന്നു. സോനം കപൂറിനൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ 'നിഖില്‍ ഖോഡ' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദി സോയ ഫാക്ടറാണ് ദുൽഖറിന്റെ മറ്റൊരു ഹിന്ദി ചിത്രം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News