DQ Song: കണ്ടാൽ അവനൊരഡാറ്; ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ ഡിക്യു സോം​ഗ് പുറത്തിറക്കി

Gangs of Sukumarakurup: ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഡിക്യു സോംഗ് ആലപിച്ചിരിക്കുന്നത് മുരളി കൃഷ്ണയാണ്.

Written by - Zee Malayalam News Desk | Last Updated : Sep 6, 2024, 09:07 PM IST
  • പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ്
  • ചിത്രം സെപ്റ്റംബർ 13ന് പ്രദർശനത്തിനെത്തും
DQ Song: കണ്ടാൽ അവനൊരഡാറ്; ​ഗ്യാങ്സ് ഓഫ് സുകുമാരക്കുറുപ്പിലെ ഡിക്യു സോം​ഗ് പുറത്തിറക്കി

ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് എന്ന ചിത്രത്തിലെ ഡിക്യു സോം​ഗ് പുറത്തിറക്കി. സെപ്തംബർ ഏഴിന് മമ്മൂട്ടിയുടെ ജന്മദിനത്തിന് മുന്നോടിയായി സെപ്റ്റംബർ ആറിനാണ് ഗാനം റിലീസ് ചെയ്തത്. ഹരിനാരായണൻ രചിച്ച് മെജോ ജോസഫ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് മുരളി കൃഷ്ണയാണ്.

ദുൽഖർ സൽമാൻ അവതരിപ്പിച്ച സുകുമാരകുറുപ്പ് എന്ന കഥാപാത്രത്തിൻ്റെ പേരാണ് ഈ ചിത്രത്തിന് ഉപയോ​ഗിച്ചിരിക്കുന്നത്. ദുൽഖർ സൽമാൻ്റെ ആരാധകരായ ഒരു സംഘം ചെറുപ്പക്കാരെക്കുറിച്ചാണ് ചിത്രം പറയുന്നത്. ഈ ചെറുപ്പക്കാരുടെ ആരാധന കൂടിയാണ് ഈ ഗാനത്തിലൂടെ അവതരിപ്പിച്ചിരിക്കുന്നത്.

പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവ്രതൻ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ഗ്യാങ്‌സ് ഓഫ് സുകുമാരക്കുറുപ്പ് ഓണച്ചിത്രമായി സെപ്റ്റംബർ 13ന് ആണ് പ്രദർശനത്തിനെത്തുന്നത്. സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും ഇളയ മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ എത്തുന്ന ചിത്രമാണിത്.

അബുസലീം, ജോണി ആന്റണി, ടിനി ടോം, ശ്രീജിത്ത് രവി, സൂര്യ ക്രിഷ്, സുജിത് ശങ്കർ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, എബിൻ ബിനോ, അജയ് നടരാജ്, ഇനിയ, പൂജ മോഹൻരാജ്, പാർവതി രാജൻ ശങ്കരാടി, കൃഷ്ണ സ്വരൂപ് വിനു തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിക്കുന്നു.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നു. ക്യാമറ: രജീഷ് രാമൻ. എഡിറ്റിംഗ്: സുജിത്ത് സഹദേവ്. പ്രോജക്ട് ഡിസൈനർ: എസ് മുരുകൻ. പിആർഒ: വാഴൂർ ജോസ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News