മലയാള സിനിമയുടെ (Malayalam Film) തീരാനഷ്ടമാണ് നടൻ നെടുമുടി വേണുവിന്റെ (Nedumudi Venu) വിയോഗം. കലാ, സാംസ്കാരിക രംഗത്തെ പ്രമുഖർ എല്ലാം തന്നെ അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. അദ്ദേഹത്തിനൊപ്പമുള്ള ഓർമകളും ചിത്രങ്ങളുമെല്ലാം പലരും പങ്ക് വച്ചിട്ടുണ്ട്. സംവിധായകനും നടനുമായ രാജീവ് മേനോൻ (Rajiv Menon) പങ്കുവച്ച നെടുമുടി വേണുവിന്റെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.
നെടുമുടി വേണു ഗഞ്ചിറ വായിക്കുന്ന വീഡിയോയാണ് രാജീവ് മേനോന്‍ പങ്കുവച്ചിരിക്കുന്നത്. നാടന്‍ സംഗീതത്തിനും ശാസ്ത്രീയസംഗീതത്തിനും പിന്നണിയില്‍ ഉപയോഗിക്കുന്ന തുകല്‍ വാദ്യമാണ് ഗഞ്ചിറ. പ്രശസ്ത മൃദംഗവാദകന്‍ ഉമയാല്‍പുരം കെ.ശിവരാമനാണ് നെടുമുടിക്കൊപ്പം ഗഞ്ചിറ വായിക്കുന്നത്.
#nedumudivenu was a legend, but every role he got into, he would try and get under the skin of the character, for Vembu iyer in #sarvanthaalamayam , he met #umayalpuramsivaraman spent time,jammed with him and he just got it right, Venusir was kind, generous and talented. Missyou! pic.twitter.com/MQyQplsAzW
— Rajiv Menon (@DirRajivMenon) October 11, 2021
Also Read: Breaking News: മലയാളികളെ വിസ്മയിപ്പിച്ച പ്രിയ നടൻ നെടുമുടിവേണു ഓർമ്മയായി
രാജീവ് മേനോന്‍ സംവിധാനം ചെയ്ത സര്‍വ്വം താളമയം എന്ന ചിത്രത്തില്‍ നെടുമുടി വേണു അഭിനയിച്ചിരുന്നു. ജി.വി പ്രകാശ്, അപര്‍ണ ബാലമുരളി തുടങ്ങിയവരാണ് ചിത്രത്തിൽ മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
അഭിനയമികവ് കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച പ്രിയപ്പെട്ട നടൻ നെടുമുടി വേണു തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്. 73 വയസ്സായിരുന്നു. ഇന്ന് രാവിലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യയും മക്കളും ഒപ്പമുണ്ടായിരുന്നു. നെടുമുടിവേണുവിന്റെ മരണം (Nedumudi Venu Passed Away) മലയാള സിനിമാ ലോകത്തിന് വൻ നഷ്ടമാണെന്ന കാര്യത്തിൽ ഒരു സംശയമില്ല. നെടുമുടി വേണുവിന്റെ ആരോഗ്യനില വഷളാണെന്ന വാർത്ത പുറത്തുവന്നതോടെ സുരേഷ്ഗോപി ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തിയിരുന്നു.
മലയാളത്തിലും തമിഴിലുമൊക്കെയായി 500 ഓളം സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. മൂന്ന് ദേശീയ പുരസ്‌കാരങ്ങളും 6 സംസ്ഥാന പുരസ്‌കാരങ്ങളും ഈ മഹാനടൻ നേടിയിട്ടുണ്ട്. ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്കൂൾ അധ്യാപകനായിരുന്നു പികെ കേശവൻപിള്ളയുടേയും കുഞ്ഞിക്കൂട്ടിയമ്മയുടേയും അഞ്ച് മക്കളിൽ ഇളയവനായിരുന്നു വേണുഗോപാൽ എന്ന ഈ നെടുമുടി വേണു.
പഠിക്കുന്ന കാലത്ത് സാംസ്ക്കാരിക പ്രവർത്തനനങ്ങളിൽ സജീവമായിരുന്ന അദ്ദേഹം നാടക കളരിയിൽ നിന്നാണ് സിനിമയിൽ എത്തിയത്. ഇതിനിടയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും കലാകൗമുദിയിൽ പത്രപ്രവർത്തകനായും അദ്ദേഹം പ്രവർത്തിച്ചിരുന്നു. എന്തായാലും അദ്ദേഹത്തിന്റെ വിയോഗത്തോടെ ഇന്ത്യൻ സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളെയാണ് ചലച്ചിത്ര ലോകത്തിന് നഷ്ടമാകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...