ഹോംബാലെ ഫിലിസം നിർമ്മിച്ച് ഫഹദ് ഫാസിൽ നായകനായി കഴിഞ്ഞ ദിവസം തീയ്യേറ്ററുകളിൽ എത്തിയ ചിത്രമാണ് ധൂമം. കേരളത്തിലാകെ 150 സ്ക്രീനുകളാണ് ചിത്രത്തിനുണ്ടായിരുന്നത്. ഏകദേശം 500-ൽ പരം ഷോകളും സിനിമക്ക് ഉണ്ടായിരുന്നു. എന്നാൽ ചിത്രത്തിന് ആദ്യ ദിനം മുതൽ നോക്കിയാൽ കാര്യമായ കളക്ഷൻ കിട്ടിയില്ലെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
കേരളാ ബോക്സോഫീസ് ട്വിറ്റർ പേജ് പങ്ക് വെച്ച കണക്കുകൾ പ്രകാരം 81 ലക്ഷമാണ് ചിത്രം ആദ്യ ദിനം നേടിയത്. വേൾഡ് വൈഡ് കളക്ഷൻ 1.31 കോടിയാണ് ചിത്രത്തിന് ഡിസാസ്റ്ററസ് ഒാപ്പണിംഗ് എന്നാണ് നൽകിയിരിക്കുന്ന വിശേഷണം.
#Dhoomam heading towards disaster at the box office. No any improvement in theatrical collection today!!
Day 1 Kerala gross - ₹81 Lakhs & World wide - ₹1.31 CR
Disastrous openings!! pic.twitter.com/7guyI5GKMt
— Kerala Box Office (@KeralaBxOffce) June 24, 2023
സിനിമാ വെബ്സൈറ്റായ ബോളി മൂവീറിവ്യൂസ് കൊടുത്ത കണക്കിൽ ആദ്യ ദിനം ചിത്രം 1.8 കോടി നേടിയെന്നും വേൾ വൈഡ് ഗ്രോസ് 2.9 കോടിയെന്നും പറയുന്നു. എന്നാൽ ഇതിൽ സ്ഥീരീകരണമില്ല. ഗൂഗിളിൽ ചിത്രത്തിൻറെ റേറ്റിങ്ങ് 3.2 ആണ്. ഐഎംഡിബി നൽകിയിരിക്കുന്ന റേറ്റിങ്ങ് ആറും ടൈംസ് ഒഫ് ഇന്ത്യ കൊടുത്ത റേറ്റിങ്ങ് 2.7 ആണെന്ന് ഗൂഗിൾ വിവരങ്ങൾ വ്യക്തമാക്കുന്നു.
എന്തായാലും ചിത്രം ബോക്സോഫീസുകളിൽ പരാജയമെന്നാണ് റിപ്പോർട്ട്. കേരളത്തിലെ റിവ്യൂകളിലെല്ലാം ഇത് വ്യക്തമാക്കുന്നുണ്ട്. കെജിഎഫ്, കാന്താര എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ഒരുക്കിയ വിജയ് കിരഗണ്ടൂരിന്റെ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന ആദ്യ മലയാള ചിത്രമാണ് ധൂമം. ഒരേ സമയം ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ധൂമം റിലീസായിരുന്നു.
പവൻ കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. "മഹേഷിന്റെ പ്രതികാരം" എന്ന ചിത്രത്തിന് ശേഷം ഫഹദും അപർണയും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ധൂമം. റോഷൻ മാത്യു, വിനീത്, അച്യുത് കുമാർ, ജോയ് മാത്യു, നന്ദു, ഭാനുമതി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...