ഡെഡ്പൂൾ മാർവലിലേക്ക് എത്തുന്നു; ചിത്രം പി.ജി 13 ആകുമോ എന്ന ആശങ്കയിൽ ആരാധകർ

മാർവൽ സിനിമാറ്റിക് യൂണിവേഴ്സില്‍ കടന്ന് വരുന്നതോടെ മാർവലിന്‍റെ പല പ്രശസ്ത ചിത്രങ്ങളെയും രസകരമായ രീതിയിൽ ട്രോളുന്ന ഡയലോഗുകൾ ഡെഡ്പൂൾ 3 ൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാർവൽ കോമിക് ബുക്ക് കഥാപാത്രം ആയിരുന്നു എങ്കിലും ഡെഡ്പൂളിന്‍റെ അവകാശം ട്വെന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുടെ പക്കൽ ആയിരുന്നു.

Written by - Ajay Sudha Biju | Edited by - Priyan RS | Last Updated : Jul 1, 2022, 05:47 PM IST
  • ഡെഡ്പൂൾ 3 മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി ആകും പുറത്ത് വരിക എന്നാണ് സൂചനകൾ.
  • അതുകൊണ്ട് തന്നെ മറ്റ് മാർവൽ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളോ ഗസ്റ്റ് റോളുകളോ ഈ ചിത്രത്തിൽ ഇല്ലായിരുന്നു.
  • എന്നാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് ഡെഡ്പൂളിന്‍റെ സഹ എഴുത്തുകാരനായ പോൾ വെർനിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡെഡ്പൂൾ മാർവലിലേക്ക് എത്തുന്നു; ചിത്രം പി.ജി 13 ആകുമോ എന്ന ആശങ്കയിൽ ആരാധകർ

ഹോളീവുഡിലെ ഏറ്റവും വ്യത്യസ്തനായ ഒരു സൂപ്പർ ഹീറോ കഥാപാത്രമാണ് ഡെഡ്പൂൾ. രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങിയ ഡെഡ്പൂൾ ചിത്രങ്ങൾ വൻ വിജയം ആയിരുന്നു. അടുത്ത വർഷം ഈ ചിത്രത്തിന്‍റെ മൂന്നാം ഭാഗം പുറത്തിറങ്ങാനൊരുങ്ങുകയാണ്. ഡെഡ്പൂൾ 3 മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി ആകും പുറത്ത് വരിക എന്നാണ് സൂചനകൾ. ഫോർത്ത് വാൾ ബ്രേക്ക് ചെയ്ത് പ്രശസ്തമായ പല ഹോളീവുഡ് ചിത്രങ്ങളെയും ട്രോളുന്ന രീതിയിലുള്ള തമാശകൾ പറയുന്നത് ഡെഡ്പൂളിന്‍റെ മാത്രം പ്രത്യേകതയാണ്. 

മാർവൽ സിനിമാറ്റിക് യൂണിവേഴ്സില്‍ കടന്ന് വരുന്നതോടെ മാർവലിന്‍റെ പല പ്രശസ്ത ചിത്രങ്ങളെയും രസകരമായ രീതിയിൽ ട്രോളുന്ന ഡയലോഗുകൾ ഡെഡ്പൂൾ 3 ൽ ഉണ്ടാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. മാർവൽ കോമിക് ബുക്ക് കഥാപാത്രം ആയിരുന്നു എങ്കിലും ഡെഡ്പൂളിന്‍റെ അവകാശം ട്വെന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയുടെ പക്കൽ ആയിരുന്നു. അതുകൊണ്ട് തന്നെ മറ്റ് മാർവൽ കഥാപാത്രങ്ങളെക്കുറിച്ചുള്ള പരാമർശങ്ങളോ ഗസ്റ്റ് റോളുകളോ ഈ ചിത്രത്തിൽ ഇല്ലായിരുന്നു. എക്സ് മെൻ ചിത്രങ്ങളുടെ ടൈം ലൈനിന്‍റെ ഭാഗമായി പുറത്തിറക്കിയ ഡെഡ്പൂളിൽ ഏതാനും ചില എക്സ് മെൻ കഥാപാത്രങ്ങൾ അതിധി വേഷത്തിൽ എത്തിയിരുന്നു. 

Read Also: പരമ്പരാഗത രാജസ്ഥാനി ലുക്കിൽ സംഗീത സംവിധായകൻ സൂരജ് എസ്‌ കുറുപ്പ്; മഹാവീര്യറിലെ പുതിയ ക്യാരക്ടർ പോസ്റ്റർ

എന്നാൽ ഇപ്പോൾ ട്വെന്‍റി ഫസ്റ്റ് സെഞ്ചുറി ഫോക്സ് സ്റ്റുഡിയോയെ ഡിസ്നി വാങ്ങിയതോടെയാണ് ഡെഡ്പൂൾ 3 മാർവൽ സിനിമാറ്റിക് യൂണിവേഴ്സിന്‍റെ ഭാഗമായി പുറത്തിറങ്ങാൻ ഒരുങ്ങുന്നത്. മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ സിനിമകൾ ഡിസ്നിയുടെ ഭാഗം ആയത്കൊണ്ട് തന്നെ അവ എല്ലാം പി.ജി 13 ചിത്രങ്ങളാണ്. എന്നാൽ നിരവധി വയലന്‍റ് സീൻസും അഡൾട്ട് ഒൺലി ജോക്കുകളും അടങ്ങിയിട്ടുള്ള ഡെഡ്പൂളിന്‍റെ രണ്ട് ഭാഗങ്ങളും ആർ റേറ്റഡ് ആയാണ് പുറത്തിറങ്ങിയിട്ടുള്ളത്. മാർവലിലേക്ക് വരുമ്പോൾ ഡെഡ്പൂൾ 3 ഒരു പി.ജി 13 ചിത്രമായി പുറത്തിറക്കുമോ എന്ന ആശങ്ക നിരവധി ആരാധകർ മുന്നോട്ട വച്ചിരുന്നു. 

എന്നാൽ അങ്ങനെ ഒരിക്കലും സംഭവിക്കില്ലെന്ന് ഡെഡ്പൂളിന്‍റെ സഹ എഴുത്തുകാരനായ പോൾ വെർനിക്ക് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മാർവൽ ആ കാര്യത്തിൽ വളരെയധികം പിൻതുണയാണ് നൽകുന്നത്, അതുകൊണ്ട് തന്നെ ഡെഡ്പൂൾ 3 മറ്റ് രണ്ട് ഭാഗങ്ങളെപ്പോലെ ആർ റേറ്റഡ് ആയിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 2016 ലാണ് ആദ്യ ഡെഡ്പൂൾ ചിത്രം പുറത്തിറങ്ങുന്നത്. പ്രേക്ഷക പ്രശംസയും നിരൂപക പിൻതുണയും ഒരുപോലെ ലഭിച്ച ഈ ചിത്രം ലോകമെമ്പാട് നിന്നും 782 മില്ല്യണ്‍ യു.എസ് ഡോളർ കളക്ഷൻ സ്വന്തമാക്കി. ഇതിന്‍റെ രണ്ടാം ഭാഗം 2018 ലാണ് പുറത്തിറങ്ങിയത്. ആ ചിത്രം 785 മില്ല്യൺ ഡോളർ കളക്ഷൻ സ്വന്തമാക്കി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News