Nazriya Nazim: എന്തോ ആലോചിച്ചിരിക്കുന്നത് പോലെ.... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി നസ്രിയയുടെ പുതിയ ചിത്രം

2013 മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി ചുവടുവച്ച നസ്രിയയ്ക്ക് ആരാധകര്‍  ഏറെയാണ്‌. 

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 09:26 PM IST
  • സിനിമാഭിനയ രംഗത്ത് അത്രകണ്ട് സജീവമല്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ
  • വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട് നടി നസ്രിയ. അത്തരത്തില്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിയ്ക്കുന്നത്.
  • 'പകല്‍ സ്വപ്‍നത്തില്‍', എന്ന ക്യാപ്‌ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.
Nazriya Nazim: എന്തോ ആലോചിച്ചിരിക്കുന്നത് പോലെ.... സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി  നസ്രിയയുടെ പുതിയ ചിത്രം

2013 മാഡ്‌ ഡാഡ്‌ എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ നായികയായി ചുവടുവച്ച നസ്രിയയ്ക്ക് ആരാധകര്‍  ഏറെയാണ്‌. 

സോഷ്യല്‍ മീഡിയയില്‍ ലക്ഷക്കണക്കിന്‌ ആരാധകരുള്ള താരം പങ്കുവയ്ക്കുന്ന വിശേഷങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിയ്ക്കാറുണ്ട്.

സിനിമാഭിനയ രംഗത്ത് അത്രകണ്ട് സജീവമല്ല എങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.  വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവയ്‍ക്കാറുണ്ട് നടി നസ്രിയ (Nazriya Nazim). അത്തരത്തില്‍ താരം പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍  ചര്‍ച്ചയായിരിയ്ക്കുന്നത്. 

'പകല്‍ സ്വപ്‍നത്തില്‍', എന്ന ക്യാപ്‌ഷനോടെയാണ് നസ്രിയ ചിത്രം പങ്കുവച്ചിരിയ്ക്കുന്നത്.  നസ്രിയ പങ്കുവച്ചിരിയ്ക്കുന്ന ഈ ചിത്രം സിനിമയില്‍ നിന്നുള്ളതല്ല, എന്തോ ആലോചിച്ചിരിക്കുന്നത് പോലെയാണ് നസ്രിയ ഈ ഫോട്ടോയിലുള്ളത്. ഒട്ടേറെ പേരാണ് ഫോട്ടോയ്‍ക്ക് കമന്‍റുകളുമായി രംഗത്ത്  എത്തിയിരിക്കുന്നത്.  

ഭര്‍ത്താവ് ഫഹദിനൊപ്പമുള്ള  (Fahadh Fazil) ഫോട്ടോകളും  നസ്രിയ പങ്കുവയ്‍ക്കാറുണ്ട്. ഒട്ടേറെ ഹിറ്റുകള്‍ സ്വന്തമാക്കിയ നടിയുമാണ് നസ്രിയ.  2014ല്‍  ഓം ശാന്തി ഓശാന  എന്ന ചിത്രത്തിലൂടെ  മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്രപുരസ്കാരം നസ്രിയയ്ക്ക് ലഭിച്ചിരുന്നു. 

Also read: Sivakarthikeyan song: Chellamma u youtube-ൽ കണ്ടത് 100 മില്യൺ, 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്

നസ്രിയ നാനിയുടെ നായികയായി ആദ്യമായി ഒരു തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നുമുണ്ട്. ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്‍നറാണ് ഈ ചിത്രം.   നസ്രിയ തന്നെയാണ് ഈ വിവരം ആരാധകരുമായി പങ്കുവച്ചത്.  വിവേക് അത്രേയ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നസ്രിയ ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം  ഫഹദ് തന്നെ നായകനായ ട്രാൻസ് ആണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News