Sivakarthikeyan song: Chellamma u youtube-ൽ കണ്ടത് 100 മില്യൺ, 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്

പാട്ടിന്റെ മേക്കിം​ഗ് വീഡിയോ അടക്കം അണിയപ്രവർത്തകർ മുമ്പ് പുറത്തുവിട്ടിരുന്നു

Written by - Zee Malayalam News Desk | Last Updated : Mar 1, 2021, 03:44 PM IST
  • ഡോക്ടറിന്റെ രണ്ടാമത്തെ പാട്ട് ഫെബ്രുവരി 25-ന് റിലീസ് ചെയ്തിരുന്നു.
  • ഗാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 'സോ ബേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൻറെ അനൗൺസ്‌മെൻറ് ടീസർ
  • അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.
  • കൊലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് ഡോക്ടറിൻറെ സംവിധായകൻ
Sivakarthikeyan song: Chellamma u youtube-ൽ കണ്ടത് 100 മില്യൺ, 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്

ശിവകാർത്തികേയന്റെ ചെല്ലമ്മ പാട്ട് (Chellamma Song)യൂട്യൂബിൽ കണ്ടത് 100 Million, തന്റെ പുതിയ ചിത്രമായ ഡോക്ടറിന് വേണ്ടി ശിവകാർത്തികേയനാണ് പാട്ട് എഴുതിയത്.പ്രേക്ഷകരിൽ ആവേശം ഉണർത്തുന്ന പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ട്രെൻഡിംഗ് ആയി മാറിയിരുന്നു. 2020 ജൂലായ് 16നാണ് പാട്ട് യുട്യൂബിൽ അപ് ലോഡ് ചെയ്തത്. പാട്ട് ഹിറ്റായതോടെ താരവും ആവേശത്തിലാണ്.

 

 

പാട്ടിന്റെ മേക്കിം​ഗ് വീഡിയോ അടക്കം അണിയപ്രവർത്തകർ മുമ്പ് പുറത്തുവിട്ടിരുന്നു. സംവിധായകൻ നെൽസൺ ദിലിപ് കുമാർ, സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ, ശിവകാർത്തികേയൻ (Sivakarthikeyan) എന്നിവർ പാട്ടിന്റെ തീമിനെ കുറിച്ച്‌ സംസാരിക്കുന്നത് വീഡിയോയിൽ കാണാം. പാട്ട് വലിയ ഹിറ്റായി മാറിയിരിക്കുകയാണ്. ശിവകാർത്തികേയന്റെയും അനിരുദ്ധിന്റെയും ആരാധകർ പാട്ട് ഏറ്റെടുത്തിരുന്നു.

 

ALSO READ:  ശിവകാര്‍ത്തികേയന്‍റെ ബോളിവുഡ് അരങ്ങേറ്റം തമിഴ് ചിത്രത്തിന്‍റെ റീമേക്കിലൂടെ

 

ഡോക്ടറിന്റെ രണ്ടാമത്തെ പാട്ട് ഫെബ്രുവരി 25-ന് റിലീസ് ചെയ്തിരുന്നു. ഗാനം റിലീസ് ചെയ്യുന്നതിന് മുന്നോടിയായി 'സോ ബേബി' എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിൻറെ അനൗൺസ്‌മെൻറ് ടീസർ(Teaser) അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു.കൊലമാവ് കോകിലയുടെ സംവിധായകൻ നെൽസൺ ദിലീപ് കുമാറാണ് ഡോക്ടറിൻറെ സംവിധായകൻ. പ്രിയങ്ക മോഹനാണ് ചിത്രത്തിൽ നായിക. ചെന്നൈയും ഗോവയുമാണ് ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകൾ. സമ്മർ റിലീസായ സിനിമ മാർച്ച് 26ന് തിയേറ്ററുകളിലെത്തും. 

ALSO READ: Golden Globes 2021: അന്തരിച്ച Black Panther താരം Chadwick Boseman മികച്ച നടൻ, മികച്ച സിനിമ 'Nomadland'

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News