രണ്ട് ദിവസം മുൻപ് ലോക്ക്ഡൗണിന്റെ വിരസത അകറ്റുന്നതിന് വേണ്ടി സിനിമാ താരം കുഞ്ചാക്കോ ബോബൻ ഒരു ചലഞ്ചുമായി എത്തിയിരുന്നു. ഇതിന് പേരിട്ടത് ചാക്കോച്ചൻ ചലഞ്ച് എന്നായിരുന്നു.
ഈ ചലഞ്ച് പതിനാറാം തീയതി വരെ കാണുമെന്നും താരം അറിയിച്ചിരുന്നു. ചലഞ്ചിന്റെ അവസാന ദിനമായ ഇന്ന് കുഞ്ചാക്കോ (Kunchacko Boban) പറയുന്നത് ഒരു ദിവസമെങ്കിലും അടുക്കള ഭരണം ഏറ്റെടുത്ത് സ്ത്രീകൾക്ക് വിശ്രമം നൽകണമെന്നാണ്.
Also Read: Mohanlal Aarattu : മോഹൻലാലിൻറെ ആറാട്ട് തീയേറ്ററുകളിൽ എത്തുന്നു ; ഒക്ടോബർ 14 ന് റിലീസ് ചെയ്യും
അടുക്കളയും വീട്ടുജോലിയും സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തമല്ലെന്നും നമുക്ക് ഇഷ്ടമുള്ള വിഭവങ്ങൾ ഇഷ്ടമുള്ള രുചിയിൽ എന്നും പാകം ചെയ്തു തരുന്നവർക്ക് ആഴ്ചയിൽ ഒരു ദിവസം അടുക്കളയിലെ കാര്യങ്ങൾ ഏറ്റെടുത്തു കൊണ്ട് വിശ്രമം നൽകാൻ നമുക്ക് കഴിയണമെന്നും താരം ഫെയ്സ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
ഇന്ന് ചലഞ്ചിന്റെ ഭാഗമായി ചാക്കോച്ചൻ പാകം ചെയ്തത് Prawns Biriyani ആണ്. ചാക്കോച്ചനും ഭാര്യയ്ക്കും ഏറെ പ്രിയപ്പെട്ട വിഭവം കൂടി ആണിത്. ചാക്കോച്ചന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ ചേർക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...