ആലപ്പുഴ: അബദ്ധത്തിൽ വിഷം കഴിച്ച വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. തകഴി കല്ലേപ്പുറത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി മണിക്കുട്ടി(15)യാണ് മരിച്ചത്. എലി വിഷം ചേർത്ത തേങ്ങകഷ്ണം അബദ്ധത്തിൽ കഴിക്കുകയായിരുന്നു.
വീട്ടിൽ എലിശല്യത്തെ തുടർന്ന് മുത്തശ്ശൻ തേങ്ങകഷ്ണത്തിൽ വിഷം ചേർത്ത് വെച്ചിരുന്നു. എന്നാൽ വൈകിട്ട് സ്കൂൾ വിട്ട് വന്ന കുട്ടി ഇതറിയാതെ എടുത്ത് കഴിക്കുകയായിരുന്നു. കുട്ടിയുടെ മുത്തശ്ശിക്ക് റാബിസ് വാക്സിനെടുത്ത ശേഷം ചലനശേഷി നഷ്ട്ടപ്പെട്ടിരുന്നു. അതിനെതുടർന്ന് മുത്തശ്ശിയുടെ ചികിത്സയ്ക്കായി അമ്മയും അച്ഛനും ആശുപത്രിയിലായിരുന്ന സമയത്താണ് സംഭവം.
കുട്ടി വിഷം കഴിച്ചതറിഞ്ഞ് വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സക്കായി എത്തിച്ചിരുന്നു. എന്നാൽ ആരോഗ്യനില മോശമായതിനെ തുടന്ന് കോട്ടയം മെഡിക്കൽ കോളേജിൽ മാറ്റിയിരുന്നു. പോസ്റ്റ്മാർട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് നൽകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.