വാസ്തുശാസ്ത്രത്തിൽ വരുത്തുന്ന ചില പിഴവുകൾ വീട്ടിൽ പല പ്രശ്നങ്ങൾക്കും സാമ്പത്തിക പ്രയാസങ്ങൾക്കും കാരണമാകും.
ഹിന്ദുമതത്തിൽ വാസ്തുശാസ്ത്രത്തിന് വലിയ പ്രധാന്യമുണ്ട്. ചില കാര്യങ്ങളിൽ തെറ്റുകൾ വരുത്തുന്നത് കുടുംബത്തിൽ നെഗറ്റീവ് എനർജിയും പ്രശ്നങ്ങളും ഉണ്ടാകുന്നതിന് കാരണമാകും.
അബദ്ധത്തിൽ പോലും ചില കാര്യങ്ങൾ വീട്ടിൽ ശൂന്യമായി സൂക്ഷിക്കരുത്. ഇത് വലിയ പ്രശ്നങ്ങളിലേക്ക് നയിക്കും.
വീട്ടിൽ പൂ പാത്രങ്ങൾ ഒരിക്കലും ശൂന്യമായി വയ്ക്കരുത്. ഇവയിൽ പൂക്കൾ ഉണങ്ങി നിൽക്കുകയാണെങ്കിലും ഉടനെ മാറ്റേണ്ടതാണ്.
കുളിമുറിയിൽ സൂക്ഷിക്കുന്ന ബക്കറ്റ് ഒരിക്കലും ശൂന്യമായി വയ്ക്കരുത്. ഇവയിൽ വെള്ളം നിറച്ച് വയ്ക്കണം. ഇത് സമ്പത്തിൻറെ പ്രതീകമാണ്. ബക്കറ്റ് ശൂന്യമായി വയ്ക്കുന്നത് സാമ്പത്തിക പ്രശ്നങ്ങളിലേക്ക് നയിക്കും.
ഒരു വ്യക്തി തൻറെ പേഴ്സ് അഥവാ വാലറ്റ് ശൂന്യമായി വയ്ക്കുന്നത് അശുഭകരമായി കണക്കാക്കുന്നു. ഇത് സാമ്പത്തിക പ്രതിസന്ധികളിലേക്ക് നയിക്കും. ഇവയിൽ കുറച്ചെങ്കിലും പണം സൂക്ഷിക്കണം. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)