Production Houses: നികുതിയടവെല്ലാം കിറുകൃത്യം; പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സിനും മമ്മൂട്ടി കമ്പനിക്കും കേന്ദ്ര അംഗീകാരം

പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മമ്മൂട്ടി കമ്പനിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jul 1, 2023, 05:29 PM IST
  • 2022- 23 സാമ്പത്തിക വർഷത്തിലെ ടാക്സ് അടച്ചതിനെ തുടർന്നാണ് അംഗീകാരം.
  • കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് രണ്ട് പ്രൊഡക്ഷൻ ഹൗസിനും ലഭിച്ചത്.
  • ടാക്സ് അടച്ച വിവരം സുപ്രിയ മേനോനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.
Production Houses: നികുതിയടവെല്ലാം കിറുകൃത്യം; പൃഥ്വിരാജ് പ്രൊഡക്‌ഷന്‍സിനും മമ്മൂട്ടി കമ്പനിക്കും കേന്ദ്ര അംഗീകാരം

കൊച്ചി: കൃത്യമായി ജിഎസ്ടി നികുതികൾ അടയ്ക്കുകയും ഫയൽ ചെയ്യുകയും ചെയ്തതിന് പൃഥ്വിരാജ് പ്രൊഡക്ഷൻസിനും മമ്മൂട്ടി കമ്പനിക്കും കേന്ദ്ര സർക്കാരിൻ്റെ അം​ഗീകാരം. 2022- 23 സാമ്പത്തിക വർഷത്തിലെ ടാക്സ് അടച്ചതിനെ തുടർന്നാണ് അംഗീകാരം. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴിൽ വരുന്ന സെൻട്രൽ ബോർഡ് ഓഫ് ഇൻഡയറക്ട് ടാക്‌സ് നൽകിയ സർട്ടിഫിക്കറ്റ് ആണ് രണ്ട് പ്രൊഡക്ഷൻ ഹൗസിനും ലഭിച്ചത്.

പൃഥ്വിരാജ് പ്രൊഡക്ഷന്റെയും മമ്മൂട്ടി കമ്പനിയുടെയും ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടാക്സ് അടച്ച വിവരം സുപ്രിയ മേനോനും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. 2019 മുതലാണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമാണ മേഖലയിൽ സജീവമാകുന്നത്. 9 എന്ന ചിത്രമാണ് ആദ്യമായി നിർമ്മിച്ചത്. തുടർന്ന് കുരുതി, ജന​ഗണ മന, കുമാരി, ​ഗോൾഡ്, സെൽഫി തുടങ്ങിയ ചിത്രങ്ങൾ നിർമിച്ചു. വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷൻസ് സജീവമാണ്. പേട്ട, ബിഗിൽ, മാസ്റ്റർ, ഡോക്ടർ, 83, കെ.ജി.എഫ് ചാപ്റ്റർ 2, 777 ചാർളി, കന്താര തുടങ്ങിയ ചിത്രങ്ങൾ കേരളത്തിൽ എത്തിച്ചത് പൃഥ്വിരാജ് പ്രൊഡക്ഷൻസാണ്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് പ്രൊഡക്ഷൻസുമായി ചേർന്ന് ഡ്രൈവിങ് ലൈസൻസ്, കടുവ മുതലായ ചിത്രങ്ങളും പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിച്ചു. പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാന വേഷങ്ങളിലെത്തുന്ന വിപിൻദാസ് ചിത്രം ​ഗുരുവായൂരമ്പല നടയിൽ ആണ് പൃഥ്വിരാജ് പ്രൊഡക്ഷൻസ് നിർമിക്കുന്ന പുതിയ ചിത്രം.

ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലാണ് പൃഥ്വിരാജിപ്പോൾ. 'വിലായത്ത് ബുദ്ധ' എന്ന സിനിമയുടെ ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെയാണ് നടന് പരിക്കേൽക്കുന്നത്. താക്കോൽദ്വാര ശസ്ത്രക്രിയക്ക് ശേഷം വിശ്രമത്തിലാണ് നടൻ.

Also Read: International Film Festival of Shimla: ഷിംല അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് സെലക്ഷൻ നേടി 'കൂമൻ'

അതേസമയം ചെറിയ കാലയളവ് കൊണ്ട് തന്നെ നിര്‍മ്മിച്ച ചിത്രങ്ങളുടെ ഗുണനിലവാരം കൊണ്ട് വലിയ പ്രേക്ഷകശ്രദ്ധ നേടിയ നിര്‍മ്മാണ കമ്പനിയാണ് മമ്മൂട്ടിയുടെ ഉടമസ്ഥതയിലുള്ള മമ്മൂട്ടി കമ്പനി. നന്‍പകല്‍ നേരത്ത് മയക്കവും റോഷാക്കുമാണ് മമ്മൂട്ടി കമ്പനിയുടേതായി നിര്‍മ്മിക്കപ്പെട്ട ചിത്രങ്ങള്‍. കാതല്‍, കണ്ണൂര്‍ സ്ക്വാഡ് എന്നിവയാണ് ഈ ബാനറിന്‍റേതായി ഇനി റിലീസ് ചെയ്യാനുള്ള ചിത്രങ്ങള്‍.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News