കൊടുമൺ പോറ്റിയായി മമ്മൂട്ടി ഒടുവിൽ പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയിരിക്കുകയാണ്. റിലീസിന് ശേഷം ഇതുവരെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ബോക്സോഫീസുകളിലും ഇത് പ്രകടമാണ്. ചിത്രത്തിൻറെ റിലീസിന് തൊട്ട് മുൻപ് കോട്ടയത്തെ പുഞ്ചമൺ ഇല്ലക്കാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെ ചിത്രത്തിൽ മാറ്റങ്ങൾ വരുത്താൻ തയ്യാറാണെന്ന് നിർമ്മാതാക്കൾ അറിയിച്ചിരുന്നു.
ചിത്രത്തിൻറെ കളക്ഷൻ നോക്കിയാൽ ആദ്യ ദിനം ചിത്രം നേടിയത് (ഇതുവരെ) 3 കോടിയാണ്. ഇതിൻറെ മുഴുവൻ കണക്ക് വരാനിരിക്കുന്നതേയുള്ളു. കോയ് മോയ് പറഞ്ഞ കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടാൻ സാധ്യതയുള്ളത് 1 കോടിയാണ്. ഫിലിമി ബീറ്റ് പങ്ക് വെച്ച കണക്കിൽ 3 കോടിയാണ് ചിത്രം നേടിയത്. അതേസമയം ബോക്സോഫീസ് ട്രാക്കറായ സാക്നിക്ക് പങ്ക് വെച്ച കണക്ക് പ്രകാരം ആദ്യ ദിനം ചിത്രം നേടിയത് 3 കോടിയാണ്. വ്യാഴാഴ്ച 12 മണിവരെയുള്ള കണക്കാണിത്.
ഭൂതകാലം എന്ന ചിത്രത്തിന് ശേഷം ശേഷം രാഹുൽ സദാശിവനാണ് ഭ്രമയുഗം ഒരുക്കുന്നത്. മമ്മൂട്ടിക്ക് പുറമെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്. വിക്രം വേദ തയ്യറാക്കിയ നൈറ്റ് ഷിഫ്റ്റ് സ്റ്റുഡിയോസിന് കീഴിൽ നിർമിക്കുന്ന ആദ്യ മലയാള ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആൻഡ് വൈറ്റിൽ 3ഡി സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ഹൊറർ പടമാണ് ഭ്രമയുഗം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യക്ക് പുറമെ 22 രാജ്യങ്ങളിലാണ് ഭ്രമയുഗം ഫെബ്രുവരി 15ന് റിലീസ് ചെയ്യുന്നത്.
ഭ്രമയുഗത്തിന്റെ രചനയും സംവിധാനവും രാഹുൽ സദാശിവനാണ് നിർവഹിക്കുന്നത്. നോവലിസ്റ്റ് ടി ഡി രാമകൃഷ്ണന്റേതാണ് സംഭാഷണങ്ങൾ. ചിത്രത്തിന്റെ ഛായാഗ്രഹണം: ഷെഹനാദ് ജലാൽ (ഡയറക്ടർ), സംഗീതം: ക്രിസ്റ്റോ സേവ്യർ, എഡിറ്റർ: ഷഫീക്ക് മുഹമ്മദ് അലി, പ്രൊഡക്ഷൻ ഡിസൈനർ: ജോതിഷ് ശങ്കർ, സംഭാഷണങ്ങൾ: ടി ഡി രാമകൃഷ്ണൻ, കോസ്റ്റ്യും: മെൽവി ജെ, മേക്കപ്പ്: റോണെക്സ് സേവ്യർ എന്നിവർ നിർവഹിക്കുന്നു.
ഗംഭീര അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. മമ്മൂട്ടിയുടെ അഭിനയത്തെ പുകഴ്ത്തി നിരവധി പേരാണ് റിവ്യൂകൾ പങ്ക് വെച്ചിരിക്കുന്നത്. എന്തായാലും വരും ദിവസങ്ങളിൽ മികച്ച കളക്ഷൻ ചിത്രം സ്വന്തമാക്കുമെന്നാണ് റിപ്പോർട്ട്. എന്തായാലും ചിത്രം അധികം താമസിക്കാതെ ഹിറ്റ് ചാർട്ടുകളിൽ എത്തുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞ വർഷം മമ്മൂട്ടിയുടെ ആക്ഷൻ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ കണ്ണൂർ സ്ക്വാഡ് 6 കോടിയിലധികം രൂപയാണ് ആദ്യ ദിന കളക്ഷനിൽ നേടിയത്. ഭ്രമയുഗവും ഇതേ റെക്കോർഡിൽ തന്നെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രീ സെയിൽ കണക്കുകളിൽ ചിത്രം 1 കോടിയാണ് നേടിയത്.
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.