Film Updates| ആ ചിത്രത്തിൽ സാമന്തയും തപ്സിയും : അണിയറയിലൊരുങ്ങുന്നത് അടുത്ത പാൻ ഇന്ത്യ മാസ്സ്?

സംവിധാനം, തിരക്കഥ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്

Written by - Zee Malayalam News Desk | Last Updated : Dec 18, 2021, 01:41 PM IST
  • തങ്ങളുടേതായ രീതിയിൽ ഇൻഡസ്ട്രിയെ അടക്കി വാഴുന്ന താരങ്ങളാണ് ഇരുവരും
  • 2022-ൽ തന്നെ ചിത്രത്തിൻറെ പ്രഖ്യാപനം ഉണ്ടായിരിക്കും എന്നാണ് സൂചന
  • പുഷ്പയിലെ മിന്നുന്ന പ്രകടനത്തിന് സാമന്തക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്
Film Updates| ആ ചിത്രത്തിൽ സാമന്തയും തപ്സിയും : അണിയറയിലൊരുങ്ങുന്നത് അടുത്ത പാൻ ഇന്ത്യ മാസ്സ്?

സാമന്ത റൂത്ത് പ്രഭുവും തപ്‌സി പന്നുവും ഒരുമിച്ചെത്തുന്ന ചിത്രം അണിയറയിലെന്ന് സൂചന. ഫാമിലിമാൻ-2-ന് ശേഷം സാമന്ത ബോളിവുഡിൽ അഭിനയിക്കുന്ന് രണ്ടാമത്ത ചിത്രമായിരിക്കും ഇതെന്ന് സൂചനയുണ്ട്. തങ്ങളുടേതായ രീതിയിൽ ഇൻഡസ്ട്രിയെ അടക്കി വാഴുന്ന താരങ്ങളാണ് ഇരുവരും അത് കൊണ്ട് തന്നെ പുതിയ ചിത്രം ഗംഭീരമാകുമെന്നാണ് സൂചന.

സ്ത്രീ കേന്ദ്രീകൃത കഥാപാത്രമായിരിക്കും ചിത്രം എന്നാണ് സൂചന. 2022-ൽ തന്നെ ചിത്രത്തിൻറെ പ്രഖ്യാപനം ഉണ്ടായിരിക്കും എന്നാണ് സൂചന. ചിത്രത്തിൻറെ സംവിധാനം, തിരക്കഥ എന്നിങ്ങനെ നിരവധി കാര്യങ്ങൾക്ക് ഇനിയും ഉത്തരം കിട്ടാനുണ്ട്.

ALSO READ: Viral Video: വിശ്വസുന്ദരി മത്സരവേദിയില്‍ പൂച്ചയുടെ ശബ്ദം അനുകരിച്ച് ഹര്‍നാസ് സന്ധു, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ

പുഷ്പയിലെ മിന്നുന്ന പ്രകടനത്തിന് സാമന്തക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഐറ്റം സോങ്ങായതിനാൽ തന്നെ സാമന്ത വാങ്ങിയ പ്രതിഫലവും ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ  തുകയാണെന്നായിരുന്നു സംസാരം.

ALSO READ: വേൾഡ് പ്രീമിയറിൽ കയ്യടി നേടി മിന്നൽ മുരളി, നന്ദി പറഞ്ഞ് ടൊവിനോ

എന്തായാലും ഇരുവരുടെയും ഒന്നിക്കൽ വലിയ പ്രതീക്ഷകളാണ് നൽകുന്നത്. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ ജോണർ ഇൻഡസ്ചട്രിയിൽ പുതമ അല്ലെങ്കിലും. പുഷ്പയിലെ പോലെ ഫഹദ്-അല്ലു അർജുൻ കോമ്പോ പോലെയാകുമോ ഇവിടെയുമെന്നതും ശ്രദ്ധേയമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News