ഈ വർഷത്തെ മോസ്റ്റ് അവൈറ്റിങ്ങ് ഫിലിംസിൽ ഒന്നായ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന്‍റെ വേൾഡ് വൈഡ് റിലീസ് കഴിഞ്ഞ ദിവസം മുതൽ ആരംഭിച്ചു. ബെൽജിയം, ജെർമനി, ഫ്രാൻസ് തുടങ്ങി നിരവധി രാജ്യങ്ങളിലാണ് ചിത്രം ഇന്നലെ റിലീസ് ചെയ്തത്. ഇതോടെ ചിത്രത്തിന്‍റെ ആദ്യ റിവ്യൂസും പുറത്ത് വന്ന് തുടങ്ങി. വക്കാണ്ടാ ഫോറെവറിന്‍റെ പ്രീമിയർ ഷോ കഴിഞ്ഞപ്പോൾ വന്നത് പോലെ ഗംഭീര റിവ്യൂസ് തന്നെയാണ് ആദ്യ പ്രദർശനം കഴിഞ്ഞപ്പോൾ മുതൽ വരുന്നത്. റോട്ടൻ ടൊമാറ്റോസിന്‍റെ ക്രിട്ടിക് റിവ്യൂവിൽ 86% റേറ്റിങ്ങാണ് ചിത്രത്തിന് നിലവിൽ ഉള്ളത്. ഇതുവരെ 164 ക്രിട്ടിക്കുകൾ തങ്ങളുടെ റിവ്യൂസ് രേഖപ്പെടുത്തിക്കഴിഞ്ഞു.
കഴിഞ്ഞ വർഷം പുറത്തിറങ്ങിയ സ്പൈഡർമാൻ നോ വേ ഹോമിന് ശേഷം ഇപ്പോഴാണ് ഒരു മാർവൽ ചിത്രത്തിന് ഇത്രയധികം റേറ്റിങ്ങ് റോട്ടൻ ടൊമാറ്റോസിൽ ലഭിക്കുന്നത്. സാധാരണ ഓഡിയൻസിന്‍റെ അഭിപ്രായവും ഒട്ടും വ്യത്യസ്തമല്ലെന്നാണ് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇതോടെ ലോകമെമ്പാടുമുള്ള മാർവൽ ആരാധകർ വലിയ പ്രതീക്ഷയോടെയാണ് ചിത്രത്തെ നോക്കി കാണുന്നത്. റയാൻ കൂഗറാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ സംവിധാനം ചെയ്തിരിക്കുന്നത്. 2018 ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന്‍റെ ആദ്യ ഭാഗമായ ബ്ലാക്ക് പാന്തർ, വേൾഡ് വൈഡ് ബോക്സ് ഓഫീസിൽ നിന്ന് വൺ ബില്ല്യണ് മുകളിൽ കളക്ഷൻ സ്വന്തമാക്കിയിരുന്നു. 6 ഓസ്കാർ നോമിനേഷനും ഈ ചിത്രത്തെ തേടി എത്തി. വക്കാണ്ടാ ഫോറെവർ ഇതുപോലെ തന്നെ മറ്റ് രാജ്യങ്ങളിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടുകയാണെങ്കിൽ ബോക്സ് ഓഫീസിലും പുരസ്കാര വേദികളിലും മുൻ ചിത്രത്തെ പോലെ തിളങ്ങും എന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല.
കാൻസർ ബാധിച്ച് മരണത്തിന് കീഴടങ്ങിയ ചാഡ്വിക് ബോസ്മാന് നൽകിയ ഒരു മികച്ച ട്രിബ്യൂട്ടായിരുന്നു ഈ ചിത്രമെന്നാണ് പലരും അഭിപ്രായപ്പെട്ടത്. ഒരേ സമയം ആക്ഷൻ രംഗങ്ങളിലൂടെ നമ്മളെ ത്രില്ലടിപ്പിക്കുകയും ഇമോഷൻ രംഗങ്ങളിലൂടെ കരയിക്കുകയും ചെയ്യുന്നൊരു ചിത്രമാണ് വക്കാണ്ടാ ഫോറെവർ എന്നാണ് പലരും അഭിപ്രായപ്പെട്ടത്. യു.എസ്.എ ടുഡേയുടെ ക്രിട്ടിക്കായ ബ്രയാൻ ട്രൂറ്റ് ചിത്രത്തെ വിശേഷിപ്പിച്ചത് ക്ലെവർ, ഫണ്ണി, ഹാർട്ട് ബ്രേക്കിങ്ങ് എന്നാണ്. ഇതിൽ നിന്ന് തന്നെ വ്യക്തമാണ് വക്കാണ്ടാ ഫോറെവറിന്‍റെ റേഞ്ച്. പൂർണമായും സ്ത്രീകളിലൂടെ കഥ പറഞ്ഞ് പോകുന്ന ഒരു ചിത്രമായതിനാൽത്തന്നെ ചിത്രം വ്യത്യസ്തമായൊരു അനുഭവമായിരുന്നു എന്ന് പറയുന്നവരും ഉണ്ട്. വക്കാണ്ടൻ രാജ്യത്തിന്‍റെ സംരക്ഷകനായ കിംഗ് ടി ഷള്ളയുടെ മരണത്തിന് ശേഷം അവർ നേരിടുന്ന പ്രതിസന്ധികളാണ് ചിത്രത്തിന്‍റെ പ്രധാന പ്രമേയം. വൈബ്രേനിയം മെറ്റലിന് വേണ്ടി മറ്റ് ലോക രാജ്യങ്ങളിൽ നിന്ന് ഉണ്ടാകുന്ന ആക്രമണങ്ങൾക്ക് പുറമേ അവർ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി കടലിനടിയിലെ ഒരു സാമ്രാജ്യത്തിന്‍റെ രാജാവായ നേമോറിന്‍റെ ആക്രമണമാണ്. നേമോറായി അഭിനയിക്കുന്നത് ടെനോച്ച് ഹുവർട്ടെ ആണ്. അദ്ദേഹത്തിന്‍റെ പ്രകടനമാണ് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിൽ ഏറ്റവും കൂടുതൽ ആകർഷിക്കുന്ന ഘടകമെന്നാണ് പൊതുവെയുള്ള അഭിപ്രായം.
അവാർഡ്സ് വാച്ചിന്‍റെ ക്രിട്ടിക്കായ കെവിൻ എൽ ലീ പറഞ്ഞത് നേമോർ തന്‍റെ ജനങ്ങളെ സംരക്ഷിക്കാനായി ചെയ്യുന്ന കാര്യങ്ങളും അദ്ദേഹത്തിന്‍റെ ഷൂരിയുമായുള്ള ഇന്‍ററാക്ഷൻ സീൻസുമാണ് ചിത്രത്തിൽ ഏറ്റവും കൂടുതല്‍ ഇമ്പ്രസ്സീവ് ആയുള്ളത് എന്നാണ്. എന്നാൽ നല്ലതിനോടൊപ്പം തന്നെ കുറച്ച് മോശം അഭിപ്രായങ്ങളും ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിനെ തേടി എത്തുന്നുണ്ട്. പലരും പറയുന്നത് ചാഡ്വിക് ബോസ്മാൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ അഭാവം ചിത്രത്തെ നല്ലത് പോലെ ബാധിച്ചിട്ടുണ്ടെന്നാണ്. 2020 ൽ ചാഡ്വിക് ബോസ്മാന്‍റെ മരണത്തിന് ശേഷം ടി ഷള്ളയുടെ വേഷം മാർവൽ മറ്റാരെയും കൊണ്ട് റീകാസ്റ്റ് ചെയ്തിരുന്നില്ല. ചാഡ്വിക് ബോസ്മാന്‍റെ ലെജസി അപ്രകാരം തന്നെ നിലനിർത്താൻ വേണ്ടിയായിരുന്നു ഈ തീരുമാനം. ഇതിന് ശേഷം സ്ക്രിപ്റ്റിൽ വളരെയധികം മാറ്റങ്ങൾ വരുത്തി പെട്ടെന്ന് തന്നെ റീ റൈറ്റ് ചെയ്ത ശേഷമാണ് വക്കാണ്ടാ ഫോറെവറിന്‍റെ ഷൂട്ടിങ്ങ് തുടങ്ങിയത്. എന്നാൽ ഇത് മാർവലിന് പാരയായി മാറി എന്നാണ് നെഗറ്റീവ് റിവ്യൂസ് സൂചിപ്പിക്കുന്നത്. എന്തായാലും എല്ലാ രാജ്യങ്ങളിലും റിലീസ് ചെയ്ത് ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവറിന്‍റെ ഒരു യധാർത്ഥ ചിത്രം ലഭിക്കണമെങ്കിൽ ഇനിയും രണ്ട് ദിവസങ്ങൾ കൂടി കാത്തിരിക്കണം. അറബ് രാജ്യങ്ങൾ ഓസ്ട്രേലിയ, മലേഷ്യ, അർജന്‍റീന തുടങ്ങി കുറച്ച് രാജ്യങ്ങളിലാണ് വക്കാണ്ടാ ഫോറെവർ ഇന്ന് റിലീസ് ചെയ്യുന്നത്. അമേരിക്ക, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ചിത്രം നാളെ റിലീസ് ചെയ്യും. കേരളത്തിൽ വെളുപ്പിന് നാല് മണി മുതൽ തന്നെ ചിത്രത്തിന് ഫാൻസ് ഷോ ഉൾപ്പെടെ ചാർട്ട് ചെയ്തിട്ടുണ്ട്. എന്തായാലും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ബ്ലാക്ക് പാന്തർ വക്കാണ്ടാ ഫോറെവർ നമുക്ക് ബിഗ് സ്ക്രീനിൽ കാണാം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...