Brahmastra: ബ്രഹ്മാസ്ത്രയുടെ തുടർഭാ​ഗങ്ങൾ വരുന്നു; റിലീസ് പ്രഖ്യാപിച്ച് അയൻ മുഖർജി

ബ്രഹ്മാസ്ത്രയുടെ തുടർഭാ​ഗങ്ങൾ ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും വരികയെന്നും രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണവും ഒരുമിച്ചാവും നടക്കുകയെന്നും അയന്‍ മുഖര്‍ജി അറിയിച്ചു.

Written by - Zee Malayalam News Desk | Last Updated : Apr 4, 2023, 12:59 PM IST
  • ബ്രഹ്മാസ്ത്ര പാർട്ട് 1 ശിവയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയില്‍ നിന്നാണ് തുടർഭാ​ഗങ്ങൾ കൂടുതല്‍ പകിട്ടോടെ എത്തിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്ന് അയന്‍ മുഖര്‍ജി പറയുന്നു.
  • ഈ ഭാഗങ്ങളുടെ റിലീസിനെ കുറിച്ചും അ​ദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിട്ടുണ്ട്.
  • രണ്ടാം ഭാഗത്തിന്‍റെ പേര് ദേവ് എന്നാണ്.
  • ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്.
Brahmastra: ബ്രഹ്മാസ്ത്രയുടെ തുടർഭാ​ഗങ്ങൾ വരുന്നു; റിലീസ് പ്രഖ്യാപിച്ച് അയൻ മുഖർജി

വമ്പൻ തകർച്ചകൾക്കിടെ ബോളിവുഡിന് ചെറിയ രീതിയിലെങ്കിലും ആശ്വാസം നൽകിയ ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര പാർട്ട് 1 ശിവ. ചിത്രം സാമ്പത്തിക വിജയം നേടിയെങ്കിലും ബോളിവുഡിന്റെ രക്ഷകനാകാൻ ചിത്രത്തിന് സാധിച്ചിരുന്നില്ല. അയൻ മുഖർജിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇന്ത്യന്‍ പുരാണങ്ങളുമായി ബന്ധപ്പെടുത്തി കൊണ്ടാണ് അയൻ മുഖർജി ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ 2, 3 ഭാഗങ്ങളെ കുറിച്ചുള്ള അപ്ഡേറ്റുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. ബ്രഹ്മാസ്ത്രയുടെ തുടർഭാ​ഗങ്ങൾ ആദ്യ ഭാഗത്തേക്കാള്‍ വലിയ കാന്‍വാസിലാവും വരികയെന്ന് സംവിധായകൻ പറഞ്ഞു. രണ്ട് ഭാഗങ്ങളുടെയും ചിത്രീകരണവും ഒരുമിച്ചാവും നടക്കുകയെന്നും അയന്‍ മുഖര്‍ജി അറിയിച്ചു.

ബ്രഹ്മാസ്ത്ര പാർട്ട് 1 ശിവയ്ക്ക് പ്രേക്ഷകര്‍ നല്‍കിയ പിന്തുണയില്‍ നിന്നാണ് തുടർഭാ​ഗങ്ങൾ കൂടുതല്‍ പകിട്ടോടെ എത്തിക്കാനുള്ള ഊര്‍ജ്ജം ലഭിച്ചതെന്ന് അയന്‍ മുഖര്‍ജി പറയുന്നു. ഈ ഭാഗങ്ങളുടെ റിലീസിനെ കുറിച്ചും അ​ദ്ദേഹം തന്റെ സോഷ്യൽ മീഡിയ പേജിൽ കുറിച്ചിട്ടുണ്ട്. രണ്ടാം ഭാഗത്തിന്‍റെ പേര് ദേവ് എന്നാണ്. ഈ ഭാഗം 2026 ഡിസംബറിലും മൂന്നാം ഭാഗം 2027 ഡിസംബറിലും റിലീസ് ചെയ്യുമെന്നാണ് സംവിധായകൻ അറിയിച്ചിരിക്കുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Ayan Mukerji (@ayan_mukerji)

Indian 2 Movie : ഇന്ത്യൻ 2ൽ കമൽഹാസനൊപ്പം കാളിദാസ് ജയറാമും; തായിവാനിലെ ചിത്രീകരണം ആരംഭിച്ചു

തമിഴിലെ ഹിറ്റ്മേക്കർ ശങ്കറും കമൽഹാസനും ചേർന്ന് ഒരുക്കിയ സൂപ്പർ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗത്തിൽ മലയാളി കാളിദാസ് ജയറാമും. വിക്രം സിനിമയ്ക്ക് ശേഷം കാളിദാസും കമൽഹാസിനും വീണ്ടും ബിഗ് സ്ക്രീനിൽ ഒന്നിക്കുകയാണ്. തായിവാനിൽ പുരോഗമിക്കുന്ന ഇന്ത്യൻ 2ന്റെ ചിത്രീകരണ സംഘത്തിനോടൊപ്പം കാളിദാസും ചേർന്നു. സംവിധായകൻ ശങ്കറിനോടൊപ്പമുള്ള ചിത്രം കാളിദാസ് പങ്കുവെച്ചു. 2018ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് ഇന്ത്യൻ 2. 

ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. റെഡ് ജയന്റ്സാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുക. തമിഴ് നാട്ടിലെ ചിത്രീരണത്തിന് ശേഷമാണ് അണിയറ സംഘം തായിവാനിലെത്തിയത്.

നേരത്ത  തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലയിലെ കൽപ്പാക്കത്തിനടുത്തുള്ള ചതുരംഗപട്ടണത്തിലെ ഡച്ച് കോട്ടയിൽ സിനിമയുടെ ചിത്രീകരണം നടന്നപ്പോൾ നാട്ടുകാർ തടഞ്ഞിരുന്നു. ചിത്രീകരണം നടക്കുന്ന സ്ഥലം നാട്ടുകാർ ഉപരോധിക്കുകയും തുടർ‌ന്ന് സംഘർഷം ഉണ്ടായെന്നുമാണ് വാർത്ത. ലൊക്കേഷന് സമീപമുള്ള ക്ഷേത്രത്തിലേക്ക് സംഭാവന ആവശ്യപ്പെട്ട് പ്രദേശത്തെ ചില ഗ്രാമീണർ ഇവിടെ എത്തിയതാണ് സംഘർഷത്തിലേക്ക് നയിച്ചത്. 

വരുന്ന ദീപാവലിക്ക് ഇന്ത്യൻ 2 റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. കാജൽ അഗർവാൾ, സിദ്ധാർത്ഥ്, പ്രിയ ഭവാനി ശങ്കർ, ബോബി സിംഹ, സമുദ്രക്കനി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ചിത്രത്തില്‍ ഏഴ് വില്ലന്മാരുണ്ടെന്നത് അടക്കം വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ലൈക്ക പ്രൊഡക്ഷനും റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. അനിരുദ്ധാണ് സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News