ലോകോത്തര ചലച്ചിത്രങ്ങൾ തലസ്ഥാനത്തെ IFFK സ്ക്രീനുകളിൽ നിറഞ്ഞാടുമ്പോൾ, പുറത്ത് തിയറ്റർ പരിസരത്തുണ്ട് ചില കാണാക്കാഴ്ചകൾ. സിനിമകളും ഫെയ്സ്ബുക്കും ഇൻസ്റ്റയും എല്ലാം കൈകോർക്കുമ്പോൾ ഫാഷൻ അപ്ഡേറ്റിൽ ഒട്ടും പുറകിലേക്ക് പോകാൻ കഴിയില്ലല്ലോ മലയാളികൾക്കും. ഫാഷൻ സങ്കൽപ്പങ്ങളുടെ വൈവിധ്യക്കാഴ്ചകളാണ് തലസ്ഥാനത്തെ ഐഎഫ്എഫ്കെ വേദികളിൽ. ഒരോ ദിവസവും നിരവധി നിറക്കാഴ്ചകളാണ് ടാഗോറിലും പരിസരത്തും ഉള്ളത്.
സിനിമാക്കാലത്തിനൊപ്പം സൗഹൃദങ്ങളുടെയും ഒത്തുചേരലുകളുടേയും കാലം കൂടിയായി മാറുകയാണ് രാജ്യാന്തര ചലച്ചിത്ര മേള. ഓരോ കൊല്ലവും പുതിയ കാഴ്ചകൾ, പുതിയ ബന്ധങ്ങൾ, സൗഹൃദങ്ങൾ , പ്രണയങ്ങൾ.ഒരു സിനിമാ റീൽ പോലെ കണ്ടു നിൽകാനാകുന്ന മനോഹര കാഴ്ചകളാണ്.
തുറിച്ചു നോട്ടങ്ങളോ സാദാചര ബോധങ്ങളോ മൈൻഡ് ചെയ്യാതെ തലസ്ഥാനത്തിന്റെ തെരുവിഥികളിൽ സൊറ പറഞ്ഞും ചിരിച്ചും കളിച്ചും സിനിമയുടെ ലോകത്തിലൂടെ പാറിപറക്കുകയാണ് യുവത്വം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...