Bell Bottom trailer : അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി

ചിത്രത്തിൽ വാണി കപൂറും ലാറ ദത്തയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.  ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 4, 2021, 01:27 PM IST
  • ഡൽഹിയിൽ വെച്ചാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയത്.
    ചിത്രത്തിൽ വാണി കപൂറും ലാറ ദത്തയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്.
  • ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്.
  • രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ഹുമ ഖുറേഷി, ജാക്കി ഭഗ്നാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
Bell Bottom trailer  : അക്ഷയ് കുമാർ ചിത്രം ബെൽ ബോട്ടത്തിന്റെ ട്രെയ്‌ലർ പുറത്തിറക്കി

New Delhi : അക്ഷയ് കുമാറിന്റെ ഏറ്റവും പുതിയ ചിത്രം ബെൽ ബോട്ടത്തിന്റെ ട്രൈലെർ റിലീസ് ചെയ്‌തു. ഡൽഹിയിൽ വെച്ചാണ് ചിത്രത്തിൻറെ ട്രെയ്‌ലർ പുറത്തിറക്കിയത്. ചിത്രത്തിൽ വാണി കപൂറും ലാറ ദത്തയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രം ആഗസ്റ്റ് 19 ന് തീയേറ്ററുകളിലാണ് റിലീസ് ചെയ്യുന്നത്. 

 രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്ത ചിത്രത്തിൽ ഹുമ ഖുറേഷി,  ജാക്കി ഭഗ്നാനി എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ. രാജീവ് രവിയാണ് ചിത്രത്തിന് ഛായാഗ്രണം നിർവ്വഹിച്ചിരിക്കുന്നത്. 

ALSO READ: Bell Bottom Movie Release: ബെൽബോട്ടം ആഗസ്റ്റ് 19-ന്, ചിത്രം ഒരു സ്പൈ ത്രില്ലർ

നേരത്തെ ചിത്രം ഒടിടി റിലീസിന് എത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. അതേസമയം ചിത്രം സംബന്ധിച്ച് പ്രചരിക്കുന്ന വാർത്തകളെല്ലാം നിഷേധിച്ച് ചിത്രത്തിൻറെ പ്രൊഡക്ഷൻ കമ്പനിയായ പൂജ എൻറർടെയിൻമെൻറും രംഗത്ത് .

ALSO READ: Nayanthara യുടെ നെട്രിക്കൺ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യാൻ സാധ്യത

ചിത്രത്തിൻറെ റിലീസ് ജൂലൈ 27നായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. പിന്നീട് കോവിഡ് മൂലം മാറ്റുകയായിരുന്നു. നിലവിൽ ചിത്രം തീയേറ്റർ റിലീസിന് എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്.

ALSO READ: Money Heist Season 5: പ്രൊഫസ്സർ അറസ്റ്റിലായോ? എന്തൊക്കെയാണ് പുതിയ ട്വിസ്റ്റുകൾ, സസ്പെൻസ് നിറക്കുന്ന സീസൺ-5 ട്രെയിലർ

ചിത്രത്തിൽ അക്ഷയ് കുമാർ ഒരു റോ ഏജന്റായി ആണ് എത്തിയിരിക്കുന്നത്. 1980 കളുടെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന സ്പൈ ത്രില്ലെർ ചിത്രമാണ് ബെൽ ബോട്ടം. ഫ്ലൈറ്റ് ഹൈജാക്കുകളെ കുറിച്ചൻ ചിത്രത്തിൽ പറയുന്നത്. ചിത്രത്തിൽ ലാറ ദത്ത മുൻ പ്രധാന മന്ത്രി ഇന്ദിര ഗാന്ധിയായി ആണ് എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News