അവതാർ-2 നെ വലിയ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ആറ് ഭാഷകളിലായി ലോകവ്യാപക റിലീസാണ് ചിത്രം ഉദ്ദേശിക്കുന്നത്. ഇതിൽ ഹിന്ദി, ഇംഗ്ലീഷ്,തമിഴ്, തെലുങ്ക് എന്നീ ഭാഷകളും അടങ്ങുന്നു.പുറത്ത് വരുന്ന ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം 3 ദിവസം കൊണ്ട് ചിത്രത്തിൻറെ 15000-ൽ അധികം ടിക്കറ്റുകളാണ് വിറ്റ് പോയത്.
റിലീസിന് 3 ആഴ്‌ചകൾ ബാക്കി നിൽക്കെ മികച്ച തുടക്കമാണ് നൽകുന്ന സൂചനകൾ. ശനിയാഴ്ച മാത്ര ഇന്ത്യയിൽ 45 സ്ക്രീനുകൾ കൂടിയാണ് അവതാറിനായി തുറക്കുന്നത്. ഡിസംബറിലേക്കുള്ള മുൻകൂർ ബുക്കിംഗ് കൂടിയതോടെ തീയ്യേറ്റർ ഉടമകളും ആവേശത്തിലാണ്.
"13 വർഷം മുമ്പ് അവതാർ റിലീസ് ചെയ്തപ്പോൾ, ചിത്രത്തിന് ലഭിച്ച വമ്പിച്ച പ്രതികരണം കണ്ട് ഞങ്ങൾ അതിശയിച്ചു. അന്ന് ഇതൊരു ബ്ലോക്ക്ബസ്റ്ററായിരുന്നു, ഇപ്പോഴും ഇത് സിനിമാപ്രേമികളുടെ ഹൃദയം കീഴടക്കുന്ന- സിനിപോളിസ് സിഇഒ ദേവാങ് സമ്പത്ത് പറയുന്നു.
“ജെയിംസ് കാമറൂണും അദ്ദേഹത്തിന്റെ സിനിമകളും ഇന്ത്യൻ ബോക്‌സ് ഓഫീസിൽ എല്ലായ്‌പ്പോഴും മാന്ത്രികത സൃഷ്ടിച്ചിട്ടുണ്ട്, പ്രേക്ഷകർ ഈ കാഴ്ചയ്ക്കായി കാത്തിരിക്കുകയാണ്-പിവിആർ പിക്‌ചേഴ്‌സിന്റെ സിഇഒ കമൽ ജിയാൻചന്ദാനി പറയുന്നു.
കേരളത്തിൽ ബുക്കിംഗ് എപ്പോൾ ?
നിലവിൽ ലഭിക്കുന്ന സൂചനകൾ പ്രകാരം ഡിസംബർ-1 മുതൽ ചിത്രത്തിൻറെ ബുക്കിംഗ് കേരളത്തിൽ ആരംഭിച്ചേക്കുമെന്നാണ് സൂചന. ഡോക്ടർ സ്ട്രെയിഞ്ച് പോലുള്ള ചിത്രങ്ങൾ പോലും റിലീസിന് 20 ദിവസം മുൻപാണ് ബുക്കിംഗ് തുടങ്ങിയത്. അവതാറും ഇത്തരത്തിൽ ആയിരിക്കുമെന്നാണ് സൂചന. എന്നാൽ ഇത് വരെയും കേരളത്തിൽ ചിത്രത്തിൻറെ ബുക്കിംഗ് ആരംഭിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...