Anuragam: കാത്തിരിപ്പിന് വിട; കളർഫുള്ളായി 'അനുരാഗം' ട്രെയിലർ എത്തി

Anuragam movie trailer: തമിഴിൽ നിരവധി പ്രണയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രം എന്ന പ്രത്യേകതയുമുണ്ട്. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2023, 05:46 PM IST
  • സത്യം ഓഡിയോസിന്‍റെ യൂട്യൂബ് ചാനല്‍ വഴിയാണ് ട്രെയിലർ പുറത്തുവിട്ടത്.
  • ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും 'അനുരാഗം' എന്നാണ് ട്രെയിലറില്‍ നിന്ന് ലഭിക്കുന്ന സൂചന.
  • ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിനെത്തും.
Anuragam: കാത്തിരിപ്പിന് വിട; കളർഫുള്ളായി 'അനുരാഗം' ട്രെയിലർ എത്തി

പ്രണയത്തിൻറെ രസകാഴ്ചകളുമായി ഷഹദ് സംവിധാനം നിർവഹിച്ച 'അനുരാഗം' എന്ന സിനിമയുടെ ട്രെയിലർ പുറത്തിറങ്ങി. സത്യം ഓഡിയോസിൻറെ യൂട്യൂബ് ചാനൽ വഴിയാണ് ട്രെയിലർ പ്രേക്ഷകർക്ക് മുന്നിലെത്തിയത്. രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളിലൂടെ മൂന്ന് പ്രണയങ്ങൾ കോർത്തിണക്കി പറഞ്ഞു പോകുന്ന ഒരു കളർഫുൾ എന്റെർറ്റൈനെർ ചിത്രമായിരിക്കും 'അനുരാഗം' എന്നാണ് ട്രെയിലറിൽ നിന്ന് ലഭിക്കുന്ന സൂചന. ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിനെത്തും.

യുവത്വത്തോടൊപ്പം വിവിധ പ്രായത്തിലുള്ളവരിലൂടെ സഞ്ചരിക്കുന്ന വ്യത്യസ്ത പ്രണയ യാത്ര കൂടിയാകും 'അനുരാഗം'. തമിഴിൽ നിരവധി പ്രണയ ചിത്രങ്ങൾ ഒരുക്കിയ സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മുഴുനീള വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണ് 'അനുരാഗം'. നേരത്തെ ചിത്രത്തിൻറെതായി പുറത്തു വന്ന പാട്ടുകളും ടീസറും ട്രെൻഡിംഗിൽ ഇടം നേടിയിരുന്നു. ചിത്രത്തിലെ അനുരാഗ സുന്ദരി" എന്ന വീഡിയോ ഗാനം  ഇറങ്ങി ഒരു ദിവസം കൊണ്ട് യൂട്യൂബിലെ ടോപ് 10 ട്രെൻഡിങ്ങ് ലിസ്റ്റിൽ ഇടം പിടിച്ചിരുന്നു. അശ്വിൻ ജോസിനൊപ്പം ഗൗരി കിഷനും ഷീലയും ജോണി ആന്റണിയും ഈ ഗാനത്തിലുണ്ട്. അനുരാഗത്തിലെ ആദ്യ ഗാനമായ ‘ചില്ല് ആണേ’ യൂട്യൂബിൽ പത്ത് ലക്ഷം വ്യൂസിന് മുകളിൽ നേടി ട്രെൻഡിങ്ങിൽ തുടരുകയാണ്.  

ALSO READ: ഷെയ്ൻ നിഗം ചിത്രം കൊറോണ പേപ്പേഴ്സ് ഒടിടിയിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ചു

നിരവധി ഹിറ്റ് ഷോട്ട് ഫിലിമുകൾക്കും ആൽബം സോങ്ങുകൾക്കും സംഗീതം ഒരുക്കി പ്രശ്സതനായ ജോയൽ ജോൺസാണ് ഈ സിനിമയിലെ പാട്ടുകൾക്ക് സംഗീതം നൽകി പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. അനുരാഗം സിനിമയുടെ രചന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യുന്ന അശ്വിൻ ജോസിന്റെതാണ്. ഗൗതം വാസുദേവ് മേനോൻ, ജോണി ആന്റണി, ദേവയാനി, ഷീല, ഗൗരി ജി കിഷൻ, മൂസി, ലെനാ, ദുർഗ കൃഷ്ണ, സുധീഷ്, മണികണ്ഠൻ പട്ടാമ്പി തുടങ്ങി നീണ്ട താരനിരയും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്.  ചിത്രത്തിലെ അഭിനേതാക്കളുടെ നീണ്ട നിര പുതുമ നൽകുന്നു. ലക്ഷ്മി നാഥ് ക്രിയേഷൻസ്, സത്യം സിനിമാസ് എന്നി ബാനറുകളിൽ സുധീഷ് എൻ, പ്രേമചന്ദ്രൻ എ.ജി എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്. സുരേഷ് ഗോപിയാണ് ഛായാഗ്രഹകൻ. സംഗീതം ജോയൽ ജോൺസ്. 

നിരവധി ഹിറ്റ് സിനിമകളുടെ എഡിറ്ററായാ ലിജോ പോളാണ് ഈ സിനിമയുടെയും എഡിറ്റിങ്ങ് നിർവ്വഹിച്ചിരിക്കുന്നത്. മനു മഞ്ജിത്ത്, മോഹൻ രാജ്, ടിറ്റോ പി.തങ്കച്ചൻ എന്നിവരാണ് പാട്ടുകൾ എഴുതിയിരിക്കുന്നത്. കലാസംവിധാനം - അനീസ് നാടോടി, പ്രൊജറ്റ് ഡിസൈനർ - ഹാരിസ് ദേശം, പ്രൊഡക്ഷൻ കൺട്രോളർ - സനൂപ് ചങ്ങനാശ്ശേരി, സൗണ്ട് ഡിസൈൻ - സിങ്ക് സിനിമ, സൗണ്ട് മിക്സിങ് - ഫസൽ എ ബക്കർ, കോസ്റ്റ്യൂം ഡിസൈൻ - സുജിത്ത് സി.എസ്, മേക്കപ്പ് - അമൽ ചന്ദ്ര, ത്രിൽസ് - മാഫിയ ശശി, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ - ബിനു കുര്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - രവിഷ് നാഥ്,ഡിഐ - ലിജു പ്രഭാകർ, സ്റ്റിൽസ് - ഡോണി സിറിൽ, പിആർ & ഡിജിറ്റൽ മാർക്കറ്റിങ് - വൈശാഖ് സി. വടക്കേവീട്, എ.എസ് .ദിനേശ്, പബ്ലിസിറ്റി ഡിസൈൻസ് - യെല്ലോടൂത്ത്സ്. 

മഹാപ്രളയം ബിഗ് സ്ക്രീനിലേക്ക്; റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

മലയാളികൾക്ക് മാത്രമല്ല മനുഷ്യ സ്നേഹികളായ ഓരോരുത്തർക്കും മറക്കാൻ കഴിയാത്ത മഹാ സംഭവമായിരുന്നു 2018ലെ മഹാപ്രളയം. നിരവധി ആളുകൾ ഇന്നും മഹാപ്രളയത്തിൻറെ ജീവിക്കുന്ന രക്തസാക്ഷികൾ കൂടിയാണ്. കേരളമൊട്ടാകെ പ്രകൃതിയുടെ സംഹാരതാണ്ഡവത്തിനു മുന്നിൽ പകച്ചു പോയ സമയമായിരുന്നു അത്. അവിടെ നിന്ന് പരസ്പരം കൈകോർത്ത് ഉയർത്തെഴുന്നേറ്റ സ്നേഹക്കരുതലിന്റെ ഓർമ്മകൾ ഒരിക്കൽ കൂടി എത്തുകയാണ് സിനിമയായി. ജൂഡ് ആന്തണി ജോസഫും സംഘവും ചേർന്ന് ഒരുക്കുന്ന "2018 Every One is A Hero" എന്ന ചിത്രം മെയ് 5ന് പ്രേക്ഷകർക്ക് മുന്നിൽ എത്തും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News